ന്യൂഡൽഹി: കോവിഡിന്റെ സംഹാര താണ്ഡവം അവസാനിച്ചെങ്കിലും അതിന്റെ അപായ അലയൊലികൾ അടങ്ങുന്നില്ല. ലോകമെമ്പാടും കോവിഡാനന്തര കാലത്തെക്കുറിച്ചുള്ള പലവിധ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്.

അതിനിടെ, യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് ബാധിതരെ വാർധക്യം പെട്ടെന്ന് പിടികൂടുന്നതായി പറയുന്നു. സ്ത്രീകളെയാണത് കൂടുതലായി ബാധിക്കുന്നത്. രക്തക്കുഴലുകൾക്ക് കട്ടി കൂടുന്നത് അടക്കമുള്ള കാരണങ്ങൾ മൂലമാണിതെന്ന് ഗവേഷകർ പറയുന്നു. കോവിഡ് അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായം കൂട്ടുന്നുണ്ടെന്നും അത് സ്ത്രീകളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് തള്ളിയിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ട്രോക്കിനും ഹൃദയാഘാതത്തിനുമുള്ള സാധ്യതകൂടുന്നതായും ഗവേഷകര്‍ പറയുന്നുണ്ട്.

‘ലോങ് കോവിഡ്’ എന്ന് വിളിക്കപ്പെടുന്ന കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചശേഷം ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങൾ അനുഭവിച്ച സ്ത്രീകൾക്കാണ് കൂടുതൽ വാർധക്യബാധ. കോവിഡ് ബാധിച്ച പലർക്കും മാസങ്ങളോ വർഷങ്ങളോ നീളുന്ന ലക്ഷണങ്ങൾ അവശേഷിക്കുന്നുണ്ട്. എന്നാലും, ഈ ലക്ഷണങ്ങൾ സൃഷ്ടിക്കാൻ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പാരിസ് യൂനിവേഴ്സിറ്റി ഗവേഷക സംഘത്തിലെ റോസ മരിയ ബ്രൂണോ പറഞ്ഞു.

ആസ്‌ട്രേലിയ, ബ്രസീൽ, യൂറോപ്പ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള 2400 ആളുകളിൽ ഗവേഷണം നടത്തിയാണ് കണ്ടെത്തൽ. അതിൽ പകുതിയോളം സ്ത്രീകളായിരുന്നു. പ്രായത്തിനനുസരിച്ച് രക്തക്കുഴലുകൾ കട്ടിയാകുമെങ്കിലും കോവിഡ് ബാധ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. അത് പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കും. 60 വയസ്സുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത മൂന്ന് ശതമാനം വർധിച്ചെന്നും ഗവേഷണത്തിൽ കണ്ടെത്തി. പുരുഷന്മാരെ ഈ ദുര്യോഗം കാര്യമായി ബാധിക്കുന്നില്ലെന്നും കണ്ടെത്തലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ന് ലോക കേൾവി ദിനം; സംസ്ഥാനത്ത് കേൾവിക്കുറവ് ഉള്ളവരിൽ 80 % പേരും തിരിച്ചറിയുന്നില്ലെന്ന്

തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം കടന്നു​പോകു​മ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ട‌ർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്. 60

സ്ത്രീകൾ ദിവസവും മുട്ട കഴിക്കട്ടെ; ഓർമശക്തിയും ബുദ്ധിയും വർധിക്കുമെന്ന് പഠനം

സ്ത്രീകൾ ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണെന്ന് പഠനം. മുട്ട കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നും പഠനത്തിൽ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മുട്ടയിൽ അടങ്ങിയ കോളിന്‍ സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്‌ക കോശങ്ങള്‍

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും ഭൂരിഭാഗം പേരും. ഇന്ത്യക്കാരുടെ ദിവസം തന്നെ തുടങ്ങുന്നത് ചായയുടെയോ കാപ്പിയുടെയോ കൂടെയാണ്. എന്നാൽ, ചായയും