ത​ച്ച​നാ​ട്ടു​ക​ര (പാ​ല​ക്കാ​ട്): നി​പ ബാ​ധി​ച്ച വീ​ട്ട​മ്മ​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ബ​ന്ധു​ക്ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ്. മ​ഞ്ചേ​രി, പാ​ല​ക്കാ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തി​യ കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട്‌ ചെ​യ്യാ​ത്ത​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി തു​ട​രു​മെ​ന്ന് ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ കെ.​പി.​എം. സ​ലീം അ​റി​യി​ച്ചു. കേ​ന്ദ്ര​സം​ഘം സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള ര​ണ്ടു പേ​ർ പ​നി​യെ​തു​ട​ർ​ന്ന് പാ​ല​ക്കാ​ട്‌ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള അ​ഞ്ചു പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രു​ടെ​യെ​ല്ലാം പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണ്.

പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മു​ൾ​പ്പെ​ടും. ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണു​ക​ളി​ൽ മ​രു​ന്നി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ആ​ർ.​ടി​യു​ടെ സേ​വ​ന​വും തു​ട​ങ്ങി. വ​വ്വാ​ലു​ക​ളെ കൂ​ട്ട​ത്തോ​ടെ കാ​ണു​ന്ന കി​ഴ​ക്കും​പു​റം ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണം തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ൾ അ​ട​ച്ച് 24 മ​ണി​ക്കൂ​റും പൊ​ലീ​സ് കാ​വ​ൽ തു​ട​രു​ക​യാ​ണ്.

സ്കൂ​ളു​ക​ൾ അ​ടു​ത്ത​ദി​വ​സം മു​ത​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ക്ക് മാ​റാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. നി​പ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നു​ശേ​ഷം വ​വ്വാ​ലു​ക​ളെ തു​ര​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​കും. നി​പ സ്ഥി​രീ​ക​രി​ച്ച വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വീടും വാർധക്യവും തമ്മിൽ

വാർധക്യത്തിലെത്തിയ ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് എത്രപേർക്ക് കൃത്യമായ ബോധ്യമുണ്ട്? എത്രപേർക്ക് അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്? മിക്ക മേഖലകളിലും ലോകത്തിനുതന്നെ മാതൃകയാകുമ്പോഴും കേരളം ഇപ്പോഴും വാർധക്യ സൗഹൃദമാണെന്ന് പറയാൻ സാധിക്കുമോ? അല്ലെന്ന് സമ്മതിക്കേണ്ടിവരും. വാർധക്യത്തെ

നിപ വൈറസ്: കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് മന്ത്രി

നിപ വൈറസ്: കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ഈ മാസം 24വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ​കേരളത്തിൽ മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി

ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ കൈമാറി

ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ കൈമാറി

കൊച്ചി: എറണാകുളം ജില്ലയിലെ ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്റെ കീഴിൽ നിക്ഷയ് മിത്ര പദവി ലഭിച്ച കൊച്ചി കപ്പൽ ശാലയുടെ സി.എസ്.ആർ