അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് pims ഹോസ്പിറ്റൽ വാളയാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ബാഡ്ജ് വിതരണവും ഗവൺമെന്റ് കോഴിപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. വടകര പതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി ബ്രിട്ടോ അവർകൾ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ pims നഴ്സിംഗ് കോളേജ് പ്രൊഫസർ നൗഫൽ ലഹരിയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ബോധവൽക്കരണ സെമിനാർ അവതരിപ്പിച്ചു. സ്കൂള്‍ കൗൺസിലർ ശ്രീ ഗായത്രി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റീന pims മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർശ്രീ ആതിര എന്നിവർ സംസാരിച്ചു.
പിംസ് ഹോസ്പിറ്റൽ വാളയാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ബാഡ്ജ് വിതരണവും നടത്തി
Explore More
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച
തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് ഞായറാഴ്ച നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം
മിഷന് ഇന്ദ്രധനുഷ് 5.0: സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം അവസാന ഘട്ടത്തിലേക്ക്

കൊല്ലം: മിഷന് ഇന്ദ്രധനുഷ് 5.0: സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ദേശീയ പ്രതിരോധകുത്തിവെപ്പ് പരിപാടി വഴി വാക്സിന് ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ വാക്സിനേഷന് ഉറപ്പാക്കി മിഷന് ഇന്ദ്രധനുഷ് മൂന്നാം ഘട്ടം ഒക്ടോബര്‍ 14 വരെയാണ് ജില്ലയില്‍ നടത്തുന്നത്.
എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ
ന്യൂഡൽഹി: ചികിൽസയിലുള്ള എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ അറിയിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം