ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

June 24, 2023 0 By KeralaHealthNews

കോഴിക്കോട്: ചികിത്സയും രോഗനിർണയവും ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മാർഗങ്ങൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വികസിപ്പിച്ചെടുത്തതായി ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ സജി എസ്. മാത്യു അറിയിച്ചു.

ചാറ്റ് ജി.പി.ടി. ഉപയോഗിച്ചാണ് ഡോ. ബിജോയ്‌ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം സാങ്കേതികവിദ്യ വികസിപ്പിച്ചത്. രോഗലക്ഷണങ്ങൾ രേഖപ്പെടുത്തിയാൽ രോഗനിർണയത്തിന് സഹായിക്കുന്ന വാട്‌സാപ്പ് ചാറ്റ് ബോട്ടിന്റെ സൗകര്യം ലഭ്യമാണ്. ഇതിനുവേണ്ടി 8593000408 എന്ന നമ്പറിലാണ് വാട്സാപ്പ് മെസേജ് അയക്കേണ്ടത്. ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ്, ലാബ് റിപ്പോർട്ട്‌ അടക്കമുള്ള ആശുപത്രി സേവനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം.