40കളിലും യൗവനം നിലനിർത്തുന്നതെങ്ങിനെ? ബോളിവുഡ് വെറ്ററൻ താരം ഭാഗ്യശ്രീ സോഷ്യൽ മീഡിയയിൽ ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ചോദ്യവുമായി വരും. ഇപ്പോഴിതാ തന്‍റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭാഗ്യശ്രീ ‘രഹസ്യം’ വെളിപ്പെടുത്തിയത്.

‘വോൾ സിറ്റ്’ എന്ന വ്യായാമമുറയാണ് ഫിറ്റ്നസ് നിലനിർത്താൻ തന്നെ സഹായിക്കുന്നതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. പല സ്ത്രീകൾക്കും പ്രായമാകുമ്പോൾ പേശികളുടെ ബലം കുറയാൻ സാധ്യത കൂടുന്നു. വാൾ സിറ്റ് പോലുള്ള രീതികൾ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനും പേശികളുടെ ബലം നിലനിർത്താനും വളരെ ഫലപ്രദമായ മാർഗമാണ്.

‘ഇരിക്കുക എന്നതാണ് നിങ്ങൾ ചെയ്യണ്ട ഒരേ ഒരു കാര്യം. പ്രായഭേദമില്ലാതെ, സമയഭേദമില്ലാതെ എല്ലാവരും ചെയ്ത് നോക്കേണ്ട ഒരു വ്യായാമമാണ് വോൾ സിറ്റ്’-ഭാഗ്യശ്രീ പറഞ്ഞു. വോൾ സിറ്റ് എങ്ങനെ ചെയ്യാമെന്നും ഇവർ വിഡിയോ സഹിതം വിശദീകരിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിന്‍റെ പുറംഭാഗം ചുമരിനോട് ചേർത്ത് വെക്കുകയും കാലുകൾ 90 ഡിഗ്രി ആംഗിളിൽ തറയിൽ ഉറപ്പിച്ചുവെക്കുകയും ചെയ്യുക. ഈ രീതിയിൽ 30 സെക്കൻഡ് തുടരണം. ഇത് രണ്ട് മിനിറ്റ് നേരം ദിവസവും ചെയ്യുക.

40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, പേശികളുടെ ആരോഗ്യം, സന്ധികളുടെ ആരോഗ്യം എന്നിവ നിലനിർത്തുന്നത് ദീർഘായുസ്സിനും ജീവിത നിലവാരത്തിനും നിർണായകമാണെന്ന് ഫിറ്റ്നസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വോൾ സിറ്റ് ചെയ്യുന്നതിന്റെ പ്രധാന നേട്ടങ്ങൾ:

1. സന്ധികളുടെയും കാലുകളുടെയും ബലം കൂടാൻ സഹായിക്കുന്നു. കാൽമുട്ടുകളിലെ സമ്മർദം കുറയ്ക്കുകയും ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.

2. കാൽമുട്ടിന്റെ വേദന കുറയ്ക്കുകയും കാൽമുട്ട് ജോയിന്‍റിന് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

3. ബാലൻസ് മെച്ചപ്പെടുത്താനും നടുവേദനയെ ലഘൂകരിക്കാനും സഹായിക്കുന്നു.

4. പേശികളുടെ ശേഷി മെച്ചപ്പെടുത്തുകയും ക്ഷീണം കുറയ്ക്കുകയും�ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഴക്കാലം; മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത

പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ജി​ല്ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ഹെ​പ്പ​റ്റൈ​റ്റീ​സ് -എ ​അ​ഥ​വാ മ​ഞ്ഞ​പ്പി​ത്തം ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഒ​രു​രോ​ഗ​മാ​ണ്. വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ ഈ ​രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ന്നു. ഹെ​പ്പ​റ്റൈ​റ്റീ​സ് -എ ​വൈ​റ​സ് കാ​ര​ണ​മാ​ണ്

ആലപ്പുഴയില്‍ ഒരാൾക്ക്​ എംപോക്‌സ് രോഗലക്ഷണം

അമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാൾ​ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

മുട്ടുവേദന അലട്ടുന്നുണ്ടോ?

മുട്ടുവേദന അലട്ടുന്നുണ്ടോ?

പ്രായമേറിയവരിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കാൽമുട്ടുവേദന. പലവിധ കാരണങ്ങൾകൊണ്ട് മുട്ടുവേദന വരാം. പ്രായമേറുംതോറും വെറുതെ ഇരിക്കേണ്ട എന്ന ​ചിന്തയോടെ അമിത വ്യായാമത്തിലും കായിക ഇനത്തിലും ഏർപ്പെടുന്നവർക്ക് ദിവസങ്ങൾക്കുള്ളിൽ തന്നെ മുട്ടുവേദന വരുന്നത് കാണാം. പരിക്ക്, സന്ധിവാതം, അണുബാധ എന്നിവ കാരണവും മുട്ടുവേദന