ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വി​നോ​ദ​വും വി​ജ്ഞാ​ന​വും സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ല്‍ ഡി​വൈ​സു​ക​ള്‍ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. എ​ങ്കി​ലും, മൊ​ബൈ​ല്‍ സ്‌​ക്രീ​നു​ക​ള്‍ക്ക് മു​മ്പി​ല്‍ അ​മി​ത​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ള്‍ക്കി​ട​യി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ എ​ന്ന വ​ലി​യൊ​രു ആ​ശ​ങ്ക​യ്ക്ക് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​അ​ഡി​ക്ഷ​ന്‍ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല ബാ​ധി​ക്കു​ക. സാ​മൂ​ഹ്യ​മാ​യ അ​വ​രു​ടെ ക​ഴി​വു​ക​ളെ​യും അ​ക്കാ​ദ​മി​ക മി​ക​വി​നെ​യും മൊ​ത്ത​ത്തി​ലു​ള്ള ജീ​വി​ത​ത്തെ​യും ബാ​ധി​ക്കും.


ശാ​രീ​രി​ക ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍

ദീ​ര്‍ഘ​നേ​രം സ്‌​ക്രീ​നി​ന് മു​മ്പി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത് ശാ​രീ​രി​ക ഘ​ട​ന​യെ​യും ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും ബാ​ധി​ക്കു​ക​യും ഉ​റ​ക്ക​ക്കു​റ​വി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്യും. കാ​യി​ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വം പൊ​ണ്ണ​ത്ത​ടി​യ്ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും വ​ഴി​വെ​ക്കും. മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. മൊ​ബൈ​ലി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം വി​ഷാ​ദം, ഉ​ത്ക​ണ്ഠ, മു​ന്‍കോ​പം എ​ന്നി​വ​യി​ലേ​ക്ക് ന​യി​ക്കും. സ്ഥി​ര​മാ​യി ഡി​ജി​റ്റ​ല്‍ ക​ണ്ട​ന്‍റു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് ശ്ര​ദ്ധ​യും ധാ​ര​ണാ​ശ​ക്തി​യും കു​റ​യു​ന്ന​തി​നി​ട​യാ​ക്കാം.

അ​ക്കാ​ദ​മി​ക​മാ​യ ത​ക​ര്‍ച്ച

മൊ​ബൈ​ല്‍ സ്‌​ക്രീ​നു​ക​ള്‍ക്ക് അ​ടി​മ​ക​ളാ​യ കു​ട്ടി​ക​ള്‍ക്ക് പ​ല​പ്പോ​ഴും ശ്ര​ദ്ധ​യും ഉ​ല്പാ​ദ​ന ക്ഷ​മ​ത​യും കു​റ​യും. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ഠ​ന​ത്തി​ല്‍ താ​ല്‍പ​ര്യം കു​റ​യാ​നും അ​ക്കാ​ദ​മി​ക​മാ​യ പ്ര​ക​ട​നം താ​ഴാ​നും ഇ​ട​യാ​ക്കാം.

സാ​മൂ​ഹ്യ​വും പെ​രു​മാ​റ്റ​പ​ര​വു​മാ​യ സ്വാ​ധീ​നം�

അ​മി​ത​മാ​യി സ്‌​ക്രീ​നി​ന് മു​മ്പി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് യ​ഥാ​ര്‍ത്ഥ ലോ​ക​വു​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ കു​റ​യ്ക്കും. സാ​മൂ​ഹി​ക​മാ​യ ക​ഴി​വു​ക​ളെ ഇ​ത് ബാ​ധി​ക്കു​ക​യും ചെ​യ്യും. അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ക​ണ്ട​ന്‍റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് കു​ട്ടി​ക​ളി​ല്‍ അ​ക്ര​മ​ണാ​ത്മ​ക സ്വ​ഭാ​വം വ​ള​രു​ന്ന​തി​നി​ട​യാ​ക്കാം.

കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ഷ​നെ എ​ങ്ങ​നെ മ​റി​ക​ട​ക്കാം

മൊ​ബൈ​ല്‍ സ്‌​ക്രീ​നി​ന് മു​മ്പി​ല്‍ ചെ​ല​വ​ഴി​ക്കേ​ണ്ട സ​മ​യ​ത്തി​ന് പ​രി​ധി നി​ശ്ച​യി​ക്കു​ക. ഓ​ണ്‍ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ബാ​ല​ന്‍സ് ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് ദൈ​നം​ദി​ന സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കു​ക. ഇ​ട​വേ​ള​ക​ളെ​ടു​ക്കാ​നും പു​റ​ത്തു​ള്ള മ​റ്റ് കാ​ര്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടാ​നും കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. ഇ​ത​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. വാ​യ​ന, ചി​ത്രം വ​ര​യ്ക്ക​ല്‍, കാ​യി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​യി​ക്ക​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ഹോ​ബി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. കു​ടും​ബ​ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ​ക്കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ലൂ​ടെ മൊ​ബൈ​ല്‍ സ്‌​ക്രീ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാം. കു​ട്ടി​ക​ള്‍ക്ക് മാ​തൃ​ക​യാ​യി നി​ന്നു​കൊ​ണ്ട് അ​വ​രെ ന​യി​ക്കാം. സ്വ​ന്തം മൊ​ബൈ​ല്‍ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തി ര​ക്ഷി​താ​ക്ക​ള്‍ ആ​രോ​ഗ്യ​ക​ര​മാ​യ മൊ​ബൈ​ല്‍ ഉ​പ​യോ​ഗ ശീ​ല​ങ്ങ​ള്‍ക്ക് മാ​തൃ​ക​യാ​ക​ണം. കു​ടും​ബ​വു​മൊ​ത്ത് ആ​ഹാ​രം ക​ഴി​ക്കു​മ്പോ​ഴും ഉ​റ​ങ്ങാ​ന്‍ കി​ട​ക്കു​മ്പോ​ഴും മൊ​ബൈ​ല്‍ പോ​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളെ അ​ടു​പ്പി​ക്ക​രു​ത്.

ര​ക്ഷാ​ക​ര്‍ത്താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണം വേ​ണം

പാ​ര​ന്‍റ​ല്‍ ക​ണ്‍ട്രോ​ള്‍ ആ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്‌​ക്രീ​നു​ക​ള്‍ക്ക് മു​മ്പി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം നി​യ​ന്ത്രി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക. പ്രാ​യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളേ കു​ട്ടി​ക​ള്‍ക്ക് ല​ഭി​ക്കു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ഡി​ജി​റ്റ​ലാ​യ ശ്ര​ദ്ധ​തി​രി​യ​ലു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ള്‍ വ​ലി​യ​തോ​തി​ല്‍ എ​ത്ത​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ആ​രോ​ഗ്യ​ക​ര​മാ​യ ഉ​റ​ക്ക ശീ​ല​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. ന​ല്ല ഉ​റ​ക്ക​ത്തി​നാ​യി ഉ​റ​ങ്ങു​ന്ന​തി​ന് കു​റ​ഞ്ഞ​ത് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പെ​ങ്കി​ലും സ്ക്രീ​ൻ ഉ​പ​യോ​ഗം നി​ർ​ത്തു​ക. ഉ​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള സ​മ​യ​ത്ത് സ്‌​ക്രീ​നി​ല്‍ നോ​ക്കി​യി​രി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ക​ഥ പ​റ​യു​ന്ന​തോ എ​ന്തെ​ങ്കി​ലും വാ​യി​ക്കു​ന്ന​തോ ശീ​ല​മാ​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.

പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​ക്കാം

മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്ന ച​ര്‍ച്ച​ക​ള്‍ ന​ട​ത്ത​ണം. ആ​രോ​ഗ്യ​ക​ര​മാ​യ മൊ​ബൈ​ല്‍ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചും ഡി​ജി​റ്റ​ല്‍ ഡി​റ്റോ​ക്‌​സി​ന്‍റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ചും കു​ട്ടി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക. പു​റ​ത്തി​റ​ങ്ങി​യു​ള്ള സാ​മൂ​ഹ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. കാ​യി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​യ സ്‌​പോ​ര്‍ട്‌​സ്, പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നു​ള്ള യാ​ത്ര​ക​ള്‍ എ​ന്നി​വ​യി​ല്‍ കു​ട്ടി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കു​ക. ഒ​രു​മി​ച്ചു​ള്ള ക​ളി​ക​ള്‍, ക​മ്മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ള്‍, ടീ​മു​ക​ളാ​യി ചേ​ര്‍ന്നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ കൂ​ട്ടാ​യ ഇ​ട​പെ​ട​ലു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. സ​ര്‍ഗാ​ത്മ​ക​വും പ​ഠ​ന​സ​ഹാ​യ​ക​ര​വു​മാ​യ ഇ​ത​ര ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ക്ക് ന​ല്‍കു​ക. സം​വേ​ദ​നാ​ത്മ​ക പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ഠ​ന ആ​പ്പു​ക​ളും ഡി​ജി​റ്റ​ല്‍ ലേ​ണി​ങ് ടൂ​ളു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക. വി​നോ​ദ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തി വി​ജ്ഞാ​ന​വും വൈ​ദ​ഗ്ധ്യ​വും വ​ള​ര്‍ത്തു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കു​ക.


ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​ഫ​ഷ​ണ​ലാ​യി�സ​ഹാ​യം തേ​ടാം

മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ കു​ട്ടി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു ചൈ​ല്‍ഡ് സൈ​ക്കോ​ള​ജി​സ്റ്റി​ന്റെ​യോ കൗ​ണ്‍സി​ല​റു​ടെ​യോ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്.� നേ​ര​ത്തെ​യു​ള്ള ഇ​ട​പെ​ട​ല​ക​ള്‍ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ ഗു​രു​ത​ര​മാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ സ​ഹാ​യി​ക്കും. കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍ വ​ര്‍ധി​ച്ചു​വ​ര​ന്ന ആ​ശ​ങ്ക​യാ​ണ്. ബോ​ധ​പൂ​ര്‍വ്വ​മാ​യ ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യും അ​നു​യോ​ജ്യ​മാ​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യി അ​തി​നെ ഇ​ല്ലാ​താ​ക്കാ​വു​ന്ന​താ​ണ്.

പ​രി​ധി​ക​ള്‍ നി​ശ്ച​യി​ച്ചും മ​റ്റ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ഡി​ജി​റ്റ​ല്‍ ബാ​ല​ന്‍സ് വ​ള​ര്‍ത്തി​യെ​ടു​ത്തും ശ​രി​യാ​യ സ്‌​ക്രീ​ന്‍ ശീ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ര​ക്ഷി​താ​ക്ക​ള്‍ക്ക് കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​വു​ന്ന​താ​ണ്. മൊ​ബൈ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന​ത​ല്ല ന​മ്മു​ടെ ല​ക്ഷ്യം, മ​റി​ച്ച് അ​വ ശ്ര​ദ്ധ​യോ​ടെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. സാ​ങ്കേ​തി​ക വി​ദ്യ​യെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​തി​ന് പ​ക​രം അ​ത് ന​മ്മു​ടെ വ​ള​ര്‍ച്ച​യ്ക്കു​ള്ള ഉ​പ​ക​ര​ണ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എംപോക്‌സ്: വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം

തി​രു​വ​ന​ന്ത​പു​രം: എം​പോ​ക്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ചി​കി​ത്സ തേ​ടു​ന്ന ഡോ​ക്ട​റി​നെ യാ​ത്രാ​വി​വ​രം അ​റി​യി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ഉറപ്പാക്കാം, തൊഴിലിടത്തിലെ മാനസികാരോഗ്യം

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യി​ലെ തൊ​ഴി​ൽ സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ത​ള​ർ​ന്നു​വീ​ണ അ​ന്ന സെ​ബാ​സ്റ്റ്യ​ൻ പേ​ര​യി​ൽ എ​ന്ന മ​ല​യാ​ളി യു​വ​തി മ​ര​ണ​പ്പെ​ട്ട വാ​ർ​ത്ത നാം ​കേ​ട്ട​ത് സ​മീ​പ​കാ​ല​ത്താ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണ​വും നാ​ടി​ന് കാ​വ​ലു​മൊ​രു​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു​പോ​കു​ന്ന ക​ടു​ത്ത തൊ​ഴി​ൽ സ​മ്മ​ർ​ദ​വും സ​ജീ​വ ച​ർ​ച്ച​യാ​ണ്.

135 മ​രു​ന്നു​ക​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ല; ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച​​ത് മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല ക​​മ്പ​​നി​​ക​​ളും പ്ര​​മു​​ഖ സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളും

135 മ​രു​ന്നു​ക​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ല; ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച​​ത് മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല ക​​മ്പ​​നി​​ക​​ളും പ്ര​​മു​​ഖ സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളും

മ​​ല​​പ്പു​​റം: ഫി​​ക്സ​​ഡ്​ ഡോ​​സ്​ കോ​​മ്പി​​നേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ 135 മ​​രു​​ന്നു​​ക​​ൾ​​ക്ക്​ ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലെ​​ന്ന്​ സെ​​ൻ​​ട്ര​​ൽ ഡ്ര​​ഗ്​​​സ്​ ക​​ൺ​​​ട്രോ​​ൾ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ന്‍റെ (സി.​​ഡി.​​എ​​സ്.​​സി.​​ഒ) റി​​പ്പോ​​ർ​​ട്ട്. സം​​സ്ഥാ​​ന, കേ​​ന്ദ്ര ല​​ബോ​​റ​​ട്ട​​റി​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ക​​ണ്ടെ​​ത്ത​​ൽ. ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലെ​​ന്ന് (നോ​​ട്ട്​ സ്റ്റാ​​ൻ​​ഡേ​​ഡ്​ ക്വാ​​ളി​​റ്റി-​​എ​​ൻ.​​എ​​സ്.​​ക്യു) ക​​ണ്ടെ​​ത്തി​​യ മ​​രു​​ന്നു​​ക​​ളി​​ൽ മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല