തിരുവനന്തപുരം എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. ഗോഷര്‍, പോംപേ, ഹണ്ടര്‍, ഹര്‍ലര്‍ തുടങ്ങിയ അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ പ്രത്യേക ക്യാമ്പാണ് സംഘടിപ്പിച്ചത്.

ഈ കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടര്‍ ചികിത്സയ്ക്കായാണ് അന്താരാഷ്ട്ര അപൂര്‍വ രോഗ ദിനത്തോടനുബന്ധിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. പീഡിയാട്രിക്‌സ്, ഇ.എന്‍.ടി, ജനറ്റിക്‌സ്, സൈക്കോളജി, ഡെവലപ്‌മെന്റല്‍ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 24 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുമായും രക്ഷകര്‍ത്താക്കളുമായും സംസാരിച്ചു. അപൂര്‍വ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് ട്രെയിന്‍ യാത്രയില്‍ സൗജന്യ നിരക്ക് ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതാമെന്ന് മന്ത്രി പറഞ്ഞു.

അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായുള്ള വിലകൂടിയ മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. 2024 ജനുവരി മുതലാണ് ലൈസോസോമല്‍ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്ന് നല്‍കി വരുന്നത്. നിലവില്‍ 8 പേര്‍ക്കാണ് മരുന്ന് നല്‍കുന്നത്.

എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തി. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. എസ്.എ.ടി. ആശുപത്രിയില്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിച്ചു. അപൂര്‍വ രോഗങ്ങളിലെ മികവിന്റെ കേന്ദ്രമായ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ന്യൂറോളജി, ജനിതക രോഗവിഭാഗം, ശ്വാസകോശ രോഗ വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്കായി ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്ക് ആരംഭിച്ചു.

സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. എച്ച്. ശങ്കറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സിഡിസി ഡയറക്ടര്‍ ഡോ. ദീപ ഭാസ്‌കരന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ബിന്ദു, ഇ.എന്‍.ടി. വിഭാഗം മേധാവി ഡോ. സൂസന്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒറ്റ സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്! പഠന റിപ്പോർട്ട് പുറത്ത്

ഒറ്റ സിഗരറ്റ് കവരുന്നത് ആയുസിന്റെ 20 മിനിറ്റ്! പഠന റിപ്പോർട്ട് പുറത്ത്

പ്രതീകാത്മക ചിത്രം പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിൽ ശരാശരി 20 മിനിറ്റ് വീതം കുറക്കുമെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ യൂനിവേഴ്സിറ്റി

ഡെങ്കിപ്പനി തടയാൻ മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദുബൈ: രാജ്യത്ത് ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എക്സ്​ അക്കൗണ്ടിലൂടെയാണ്​ കൊതുക്​ നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്​. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാം. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ്-​എ,