
ഗില്ലൻ ബാരെ സിൻഡ്രോം: വീണ്ടും മരണം
February 11, 2025പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി. 37കാരനായ ഡ്രൈവറായ ഇദ്ദേഹം അപൂർവ നാഡീസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഇതോടെ ഈ അസുഖം ബാധിച്ചുള്ള മരണം ഏഴായി. 167 പേരാണ് ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) ചെയ്യുന്നത്. . ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, കൈ കാൽ മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
ആർക്കും എപ്പോള്‍ വേണമെങ്കിലും ഈ രോഗം ബാധിക്കാൻ സാധ്യതയുണ്ട്. കൂടുതലും മുതിർന്നവരെയാണ് രോഗം ബാധിക്കുന്നത്. പലരിലും അസുഖം ആഴ്ചകൾ നീണ്ടുനിൽക്കാറുണ്ട്.