ന്യൂ​ഡ​ൽ​ഹി: ചി​കി​ത്സ​പ്പി​ഴ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗി​ക​ൾ​ക്ക് ഇ​നി​മു​ത​ൽ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​നി​ൽ (എ​ൻ.​എം.​സി) അ​പ്പീ​ൽ ന​ൽ​കാം. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ന​യം​മാ​റ്റ​ത്തി​ന് ക​മീ​ഷ​ൻ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. രോ​ഗി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന ക​മീ​ഷ​ൻ നി​ല​പാ​ടി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

ജോ​ലി​യി​ലെ പെ​രു​മാ​റ്റ​ദൂ​ഷ്യം, ചി​കി​ത്സ​പ്പി​ഴ​വ് തു​ട​ങ്ങി ഡോ​ക്ട​ര്‍മാ​രു​ടെ പേ​രി​ലു​ള്ള പ​രാ​തി​ക​ളി​ല്‍ സം​സ്ഥാ​ന കൗ​ൺ​സി​ൽ ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി​യു​ള്ള പ​ക്ഷം രോ​ഗി​ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​നി​ല്‍ അ​പ്പീ​ല്‍ ന​ല്‍കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് 2024 സെ​പ്റ്റം​ബ​ർ 23ന് ​ചേ​ർ​ന്ന എ​ൻ.​എം.​സി യോ​ഗ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ​യ്യ​ന്നൂ​രി​ലെ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​നും മെ​ഡി​ക്ക​ല്‍ ആ​ക്ടി​വി​സ്റ്റു​മാ​യ ഡോ. ​കെ.​വി. ബാ​ബു​വി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച എ​ൻ.​എം.​സി യോ​ഗ​ത്തി​ന്റെ മി​നി​റ്റ്സ് രേ​ഖ​ക​ളി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​മു​ള്ള​ത്. ക​മീ​ഷ​ൻ തീ​രു​മാ​നം വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ഡോ. ​കെ.​വി. ബാ​ബു പ​റ​ഞ്ഞു.

നേ​ര​ത്തേ, ദേ​ശീ​യ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ഡോ​ക്ട​ര്‍മാ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ട് അ​റി​യി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, 2019ൽ ​ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തോ​ടെ ഡോ​ക്ട​ര്‍മാ​ർ മാ​ത്ര​മേ നേ​രി​ട്ട് പ​രാ​തി​ക​ളു​മാ​യി ക​മീ​ഷ​നെ സ​മീ​പി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന ച​ട്ടം കൊ​ണ്ടു​വ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​ത​ല​ത്തി​ല്‍ രോ​ഗി​ക​ളു​ന്ന​യി​ച്ച നൂ​റോ​ളം പ​രാ​തി​ക​ൾ ക​മീ​ഷ​ൻ നി​രാ​ക​രി​ച്ചി​രു​ന്നു.

ഈ ​നി​യ​മ​ത്തി​ൽ വി​ശാ​ല​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ​മു​മ്പ് സു​പ്രീം​കോ​ട​തി വി​ധി​യ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രാ​നാ​വു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക്ഷ​യരോ​ഗ നി​ർ​മാ​ർ​ജ​നം ഇ​നി​യും അ​ക​ലെ

ക്ഷ​യരോ​ഗ നി​ർ​മാ​ർ​ജ​നം ഇ​നി​യും അ​ക​ലെ

2025ഓ​ടെ രാ​ജ്യം ക്ഷ​യ​രോ​ഗ മു​ക്ത​മാ​കു​മെ​ന്നാ​യി​രു​ന്നു 2018ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​ഖ്യാ​പ​നം. ആ​ഗോ​ള ത​ല​ത്തി​ൽ ക്ഷ​യ​രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്റെ അ​ഞ്ചു വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്ന് രോ​ഗം തു​ട​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ഈ ​ല​ക്ഷ്യം ഇ​നി​യു​മൊ​രു സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്ന് 2024ലെ ‘​ഇ​ന്ത്യ ടി.​ബി റി​പ്പോ​ർ​ട്ട്’ വ്യ​ക്ത​മാ​ക്കു​ന്നു.

ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

മലപ്പുറം: ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ. ജില്ലയിലെ തിരക്കേറിയ താലൂക്ക് ആശുപത്രികളിൽ ഒന്നായ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ജനുവരി എട്ടിനാണ് ഒരു വനിത ഡോക്ടർക്ക് നേരെയാണ് കൈയേറ്റം ചെയ്യാൻ ആഹ്വാനം നൽകിയ സംഭവം

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

ചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 266 ശരീരങ്ങള്‍. 2024-ല്‍ സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനം