
പുണെയില്‍ അപൂർവ ഗില്ലന്‍ ബാരി സിൻഡ്രോം; 22 കേസുകൾ റിപ്പോർട്ട് ചെയ്തു
January 22, 2025ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പുണെയിലെ 22 പേർക്കാണ് അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചത്.
രോഗികളുടെ സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.
ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയാണ് രോഗകാരി. ജിബിഎസ് രോഗം പകർച്ചവ്യാധിയല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൈകളും കാലുകളും വിടര്‍ത്താനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
രോഗബാധ സംശയിക്കുന്നവര്‍ക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നല്‍കി വരികയാണ്.സംശയിക്കപ്പെടുന്ന മിക്ക രോഗികളും 12 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരാണ്.