കോഴിക്കോട് : ആശുപത്രി വികസനത്തിന് 44.15 കോടിരൂപഅനുവദിച്ച് നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്. പരിശോധന നടത്തിയ അഞ്ച് ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതി മുന്നോട്ട് പോയില്ലെന്ന് കണ്ടത്തി.

44.15കൂടി രൂപയുടെ നിർമാണത്തിന് അനുവദിച്ചുവെങ്കിലും രണ്ടു മുതൽ എട്ടുവർഷം വരെ കഴിഞ്ഞിട്ടും ആരംഭിച്ചില്ലെന്നാണ് കണ്ടെത്തിയത്. സൈറ്റ് ക്ലിയറൻസ്, പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് കാലതാമസം, നിയമാനുസൃതമായി ക്ലിയറൻസ് ലഭിക്കുന്നതിലെ താമസം എന്നിവ കാരണമാണ് നിർമാണം നീണ്ടുപോകുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.

മൂന്ന് ആശുപത്രികളിൽ 72.37 കോടിയുടെ സിവിൽ വർക്കുകളുടെ പുരോഗതി മന്ദഗതിയിലാണ്. ആസൂത്രണത്തിലെ അപാകത, ഫണ്ടിന്റെ ദൗർലഭ്യം എന്നീ കാരണങ്ങളാൽ എട്ടാം വർഷം നിർമാണം തുടർന്നുകൊണ്ടിരിക്കുകയാണ്. പരിശോധനയിൽ രണ്ട് ആശുപത്രികൾക്ക് അനുവദിച്ച രണ്ട് നിർമ്മാണം ഉപേക്ഷിച്ചതായി കണ്ടെത്തി.

തിരുവനന്തപുരത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ 1.26 കൂടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന് നിർമ്മാണം ഫണ്ടിന്റെ അഭാവും പ്ലാനിലെ മാറ്റവും കാരണം ഉപേക്ഷിച്ചു. ഈ നിർമാണത്തിന് ചെലവഴിച്ച 1.26 കോടി രൂപ ഉപയോഗശൂന്യമായി. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് അനുവദിച്ച 3.46 കോടിയുടെ പദ്ധതി ആരംഭിക്കാത്തിനാൽ ഉപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച അമ്മയുടെയും കുഞ്ഞിന്റേയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ഡീൻ ശ്യാംറാവു വകോഡെ, ശിശുരോഗ

എ.ഡി.എച്ച്.ഡി ഉള്ള പുരുഷന്മാർക്ക് ആയുസ്സ് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും കുറയുമെന്ന് പഠനം

എ.ഡി.എച്ച്.ഡി ഉള്ള പുരുഷന്മാർക്ക് ആയുസ്സ് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും കുറയുമെന്ന് പഠനം

ന്യൂഡൽഹി: എ.ഡി.എച്ച്.ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്-Attention deficit hyperactivity disorder) ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുമെന്ന് പഠനം. പുരുഷന്മാർക്ക് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും ആയുസ് കുറയുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഫ്ളാക്സ് സീഡിന്‍റെ ആരോഗ്യ ഗുണങ്ങൾ

ഫ്ളാക്സ് സീഡിന്‍റെ ആരോഗ്യ ഗുണങ്ങൾ

പല അസുഖങ്ങൾക്കുമുള്ള പ്രകൃതിദത്ത മരുന്നാണ് ഫ്ളാക്സ് സീഡ് (Flax seed). നിരവധി ഗുണങ്ങളാണ് ഫ്ളാക്സ് സീഡ് കൊണ്ട് നമ്മുടെ ശരീരത്തിനുള്ളത്. അവയിൽ പ്രധാനപ്പെട്ടവ അറിയാം… 1. ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടി ഫ്ളാക്സ് സീഡിൽ അടങ്ങിയ ലിഗ്നൻ എന്ന കോമ്പൗണ്ട് വളരെ അധികം