
സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്
January 19, 2025ദൂരെ പാർക്ക് ചെയ്യാം
സൂപ്പർമാർക്കറ്റിൽ പോയാൽ അതിന്റെ മുറ്റത്തു തന്നെ, കല്യാണത്തിനു പോയാൽ ചെക്കന്റെ കാറിനരികിൽ എന്നിങ്ങനെ തുടങ്ങി, നമ്മൾ കയറിപ്പോകേണ്ട ഇടത്തു തന്നെ വാഹനം പാർക്ക് ചെയ്യണമെന്ന നിർബന്ധം ഇടക്ക് ഒഴിവാക്കാം. അൽപം ദൂരെ നിർത്തിയിട്ട് കുറച്ച് നടന്ന് വന്ന് കയറിയാലും വലിയ കുഴപ്പമൊന്നും പറ്റില്ലെന്നു മാത്രമല്ല, ചെറിയ ഒരു വ്യായാമവും കിട്ടും. പ്രധാന സ്ഥലത്തു തന്നെ പാർക്കിങ് കിട്ടിയില്ലല്ലോ എന്ന ടെൻഷനും ഉണ്ടാവില്ല.
ഒരു സ്റ്റോപ് മുന്നേ
എന്തിന്റെ കേടാണെന്ന് പറയാൻ വരട്ടെ, ബസിറങ്ങുമ്പോൾ ഒരു സ്റ്റോപ് മുന്നേ ഇറങ്ങി 10 മിനിറ്റ് നടന്നാൽ നല്ലതേ വരൂ. അഞ്ചു മിനിറ്റ് ബസിൽ ഇരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്. ഒപ്പം ഒരു വ്യായാമവും. അതിനേക്കാളുപരി, എതിരെ വരുന്ന പരിചയക്കാർക്ക് പുഞ്ചിരിയും നൽകാം.