തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസമുട്ടലിന് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.

സി- മോക്സ് ഗുളികയ്ക്ക് ഉള്ളിലായിരുന്നു മൊട്ടുസൂചി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വസന്ത ഈ ഗുളിക കഴിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി കഴിക്കാനെടുത്ത ഗുളികയിലാണ് മൊട്ടുസൂചി കണ്ടത്തിയത്.

വിതുര പൊലീസിലും മെഡിക്കൽ ഓഫിസർക്കും വസന്ത പരാതി നൽകി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. മൊട്ടുസൂചിയും ക്യാപ്സ്യൂളും വിശദമായ പരിശോധനയ്ക്കായി സംഘം കസ്റ്റഡിയിലെടുത്തു. ഗുളിക പുറത്തിറക്കിയ മെഡിക്കൽ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം നടത്താനും സാംപിളുകൾ ശേഖരിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം. അ​മേ​രി​ക്ക​യി​ലെ ഏ​താ​നും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള 2018-21 കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ 1.5 ല​ക്ഷം ആ​സ്ത​മ കേ​സു​ക​ളാ​ണ് യു.​എ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. https://nacosfashions.com/how-do-you-pick-out-your-perfect-bra/ എ​ന്നാ​ൽ, രാ​ജ്യ​ത്ത്

ഒമ്പത് വർഷം ശീതീകരിച്ച് സൂക്ഷിച്ച ബീജം; ഒടുവിൽ ആൺകുഞ്ഞായി ജനനം

ഒമ്പത് വർഷം ശീതീകരിച്ച് സൂക്ഷിച്ച ബീജം; ഒടുവിൽ ആൺകുഞ്ഞായി ജനനം

പ്രതീകാത്മക ചിത്രം(എ.ഐ നിർമിതം) തിരുവനന്തപുരം: ശീതീകരിച്ച ചേംബറിൽ കാത്തിരുന്ന ബീജം ഒമ്പത് വർഷത്തിന് ശേഷം ആൺകുഞ്ഞായി പിറന്നു. പതിനെട്ടാം വയസിൽ വൃഷ്ണാർബുദം ബാധിച്ച യുവാവ് കാത്തുവെച്ച ബീജമാണ് പാറ്റൂരിലെ സമദ് ആശുപത്രിയിലെ ഐ.വി.എഫ് ചകിത്സയിലൂടെ വിജയംകണ്ടത്. ഐ.വി.എഫ് ചികിത്സരംഗത്ത് സജീവമായ സമദ്

കൊച്ചിയിൽ നടന്ന റിവിഷൻ നീ ആർത്രോപ്ലാസ്റ്റിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ശ്രദ്ദേയമായി

കൊച്ചിയിൽ നടന്ന റിവിഷൻ നീ ആർത്രോപ്ലാസ്റ്റിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ശ്രദ്ദേയമായി

കൊച്ചി, ജനുവരി 19, 2025 – ആഗോള മെഡിക്കൽ സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഗ്ലോബൽ ഇൻസൈറ്റ്സ്: എക്സ്പ്ലോറിംഗ് ദി ഫുൾ സ്പെക്ട്രം ഓഫ് റിവിഷൻ നീ ആർത്രോപ്ലാസ്റ്റി’ എന്ന അന്താരാഷ്ട്ര സമ്മേളനത്തിനായി കൊച്ചിയിൽ ഒത്തുകൂടി. 2025 ജനുവരി 19 ന്