
സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്
January 7, 2025�ഇത്തിരി നേരം ഫ്ലെമിങ്ങോ
ആരോഗ്യം വർധിപ്പിക്കാനൊരു രസകര വഴിയാണിത്. ചായ തിളക്കാൻ കാത്തിരിക്കുമ്പോളോ, നിന്നു ജോലി ചെയ്യുമ്പോളോ, പല്ലു തേക്കുമ്പോളോ ഒറ്റക്കാലിൽ നിൽക്കാം, ഫ്ലെമിങ്ങോ പക്ഷിയെപ്പോലെ. ഇങ്ങനെ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നത് കാലിന്റെ മുകൾ ഭാഗം മുതൽ കാൽപാദം വരെ മസിലുകളെ സജീവമാക്കും.
വീഴ്ചകളിൽ നിന്ന് ബാലൻസ് ചെയ്ത് രക്ഷപ്പെടാനും സഹായിക്കും. ഓരോ കാലുകളിലും കുറഞ്ഞത് 30 സെക്കൻഡ് എങ്കിലും നിൽക്കാൻ ശ്രമിക്കാം. നിങ്ങൾ 40 വയസ്സിനു താഴെ ആണെങ്കിൽ 43 സെക്കൻഡിലേക്ക് കൊണ്ടുവരാം.
മനോഹരമായ അനിമൽ വിഡിയോ കാണൂ
ക്യൂട്ട് അനിമൽ വിഡിയോയോ ചിത്രമോ കാണുന്നത് സ്ട്രെസ് ലെവൽ 50 ശതമാനം വരെ കുറക്കുമെന്ന് യു.കെ ലീഡ്സ് സർവകലാശാല 2020ൽ നടത്തിയ പഠനത്തിൽ പറയുന്നു. വെസ്റ്റേൺ ആസ്ട്രേലിയ ടൂറിസവുമായി ചേർന്ന് നടത്തിയ പഠനം, ആ മേഖലയിൽ കാണപ്പെടുന്ന ‘ക്വാക്ക’ എന്ന ചെറു മൃഗത്തിന്റെ വിഡിയോ കാണിച്ചായിരുന്ന നടത്തിയത്.