പു​ക​വ​ലി നി​ർ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​കും. പ​ക്ഷേ, ആ ​ശീ​ലം പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​ങ്ങ​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പു​തി​യൊ​രു മാ​ർ​ഗം തു​റ​ന്നി​രി​ക്കു​ന്നു. ടെ​ക്നോ​ള​ജി​യു​ടെ കാ​ല​മാ​ണ​ല്ലോ. ഇ​ക്കാ​ര്യ​ത്തി​ലും അ​ൽ​പം ടെ​ക്നോ​ള​ജി​യാ​കാം. കൈ​യി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന സ്മാ​ർ​ട്ട് വാ​ച്ചി​ലാ​ണ് പ​രി​ഹാ​രം ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്!

ആ​ലോ​ചി​ച്ചു​നോ​ക്കൂ: പു​ക​വ​ലി​ക്കാ​നാ​യി പോ​ക്ക​റ്റി​ൽ​നി​ന്ന് സി​ഗ​ര​റ്റ് എ​ടു​ക്കു​മ്പോ​ൾ ‘അ​രു​തേ’ എ​ന്ന് ഉ​പ​ദേ​ശി​ക്കു​ന്ന ഒ​രു സ്മാ​ർ​ട്ട് ഫോ​ൺ. സം​ഗ​തി ഭാ​വ​ന​യ​ല്ല; ഇ​ങ്ങ​നെ​യു​ള്ള സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇം​ഗ്ല​ണ്ടി​ലെ ബ്രി​റ്റ്സ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ് വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്ന​ത്. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക എ​ന്ന​ത് ആ​ളു​ക​ളെ സം​ബ​ന്ധി​ച്ച് വ​ലി​യ പ്ര​യാ​സ​മാ​ണ്.

നി​ക്കോ​ട്ടി​ൻ അ​ഡി​ക്ഷ​ൻ എ​ക്കാ​ല​വും നി​ല​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നാ​ണ്. അ​തു​കൊ​ണ്ടാ​ണ്, ഒ​രി​ക്ക​ൽ പു​ക​വ​ലി ഉ​പേ​ക്ഷി​ച്ച​വ​ർ പി​ന്നെ​യും അ​ത് തു​ട​രു​ന്ന​ത്. ഇ​ങ്ങ​നെ മ​ട​ങ്ങി​പ്പോ​കു​ന്ന​വ​ർ 75 ശ​ത​മാ​നം വ​രു​മ​ത്രെ. ഈ ​മ​ട​ങ്ങി​പ്പോ​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് സ്മാ​ർ​ട്ട് ഫോ​ൺ. ഫോ​ണി​ലെ പ്ര​ത്യേ​ക ആ​പ് ആ​ണ് സ​ഹാ​യി. ഗ​വേ​ഷ​ക​ർ ന​മ്മു​ടെ കൈ​യി​ന്റെ ച​ല​ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ഒ​രു ‘മോ​ഷ​ൻ സെ​ൻ​സ​ർ’ വി​ക​സി​പ്പി​ച്ചു. ഒ​രാ​ൾ പോ​ക്ക​റ്റി​ൽ​നി​ന്ന് സി​ഗ​ര​റ്റ് എ​ടു​ക്കു​മ്പോ​ഴും സി​ഗ​ര​റ്റ് ക​ത്തി​ച്ച് ചു​ണ്ടി​ലേ​ക്ക് വെ​ക്കു​മ്പോ​ഴു​മെ​ല്ലാം സെ​ൻ​സ​റി​ന് കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​കും.

അ​ന്നേ​രം, സ്മാ​ർ​ട്ട് വാ​ച്ചി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കും. ആ​ദ്യം വാ​ച്ച് വൈ​ബ്രേ​റ്റ് ചെ​യ്യും, അ​തോ​ടൊ​പ്പം പു​ക​വ​ലി സൃ​ഷ്ടി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ സ​ന്ദേ​ശ​ങ്ങ​ളാ​യും വി​ഡി​യോ​ക​ളാ​യും പ്ര​ത്യ​ക്ഷ​പ്പെ​ടും.

സ്മാ​ർ​ട്ട് വാ​ച്ച് വി​ക​സി​പ്പി​ച്ച ഗ​വേ​ഷ​ക​ർ ഇ​തൊ​ക്കെ പ്രാ​യോ​ഗി​ക​മാ​യി ന​ട​ക്കു​മോ എ​ന്ന​റി​യാ​ൻ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​നോ​ക്കി. സ്ഥി​രം പു​ക​വ​ലി​ക്കാ​രാ​യ 18 പേ​രെ തി​ര​ഞ്ഞെ​ടു​ത്തു. അ​വ​ർ​ക്ക് സ്മാ​ർ​ട്ട് വാ​ച്ചും ന​ൽ​കി. ര​ണ്ടാ​ഴ്ച​യോ​​ളം ഇ​വ​രെ നി​രീ​ക്ഷി​ച്ച​പ്പോ​ൾ സം​ഗ​തി സ​ക്സ​സ്! സ്മാ​ർ​ട്ട് വാ​ച്ച് കൃ​ത്യ​മാ​യ സ​മ​യ​ത്തു​ത​ന്നെ ‘പു​ക​വ​ലി​ക്ക​രു​തേ’ എ​ന്ന് ഓ​ർ​മ​​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പു​ക​വ​ലി​യി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു​വെ​ന്നും ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്വയമറിയാൻ സ്വാവ​ബോധം

സ്വാ​​വ​​ബോ​​ധം അ​​ഥ​​വാ സ്വ​​യം അ​​റി​​യു​​ക എ​​ന്ന​​ത് ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ലൈ​​ഫ് സ്‌​​കി​​ല്ലാ​​ണ്. മ​​റ്റു​​ള്ള​​വ​​ര്‍ ന​​മ്മെ അ​​റി​​യു​​ക എ​​ന്ന​​ത​​ല്ല, ന​​മ്മെ ന​​മ്മ​​ള്‍ ത​​ന്നെ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യാ​​ണ് ആ​​ദ്യം വേ​​ണ്ട​​ത്. അ​​താ​​ണ് ഏ​​റ്റ​​വും വ​​ലി​​യ അ​​റി​​വ്. സോ​​ക്ര​​ട്ടീ​​സി​​നോ​​ട് ശി​​ഷ്യ​​ന്‍ ചോ​​ദി​​ച്ചു, ‘ഗു​​രു, എ​​ന്താ​​ണ് ഏ​​റ്റ​​വും വ​​ലി​​യ

ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്

ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്

നി​ർ​മി​ത ബു​ദ്ധി​യു​ടെ ഇ​ക്കാ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത ജോ​ലി​ക​ൾ ഇ​ല്ലാ​താ​കു​ന്ന യ​ഥാ​ർ​ഥ്യ​ത്തെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നും ജീ​വി​ത ല​ക്ഷ്യ​ങ്ങ​ൾ എ​ങ്ങ​നെ പു​ന​ർ നി​ർ​വ​ചി​ക്ക​ണ​മെ​ന്നും ‘ഇക്കിഗായ്’ രചയിതാവ് പ​റ​യു​ന്നു ‘ജീ​വി​ത​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ത്’ എ​ന്ന ചോ​ദ്യം പോ​ലും ഇ​ന്ന് കോ​ർ​പ​റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ആ​ഴ്ച​യി​ൽ 70 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ണ​മെ​ന്ന്

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ

മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും