
സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്
January 5, 20251. പല്ലുകൾ വൃത്തിയായിരിക്കട്ടെ:
എന്റെ സഹോദരി ദന്ത ഡോക്ടറാകാൻ പഠിക്കുന്ന കാലം അവൾ സ്ഥിരമായി പറയുന്നൊരു കാര്യമുണ്ട്: ‘‘നിങ്ങളുടെ എല്ലാ പല്ലുകളും വൃത്തിയാക്കണമെന്നില്ല, നിങ്ങൾക്ക് ആവശ്യമുണ്ട് എന്ന് തോന്നുന്ന പല്ലുകൾ മാത്രം വൃത്തിയാക്കിയാൽ മതി’’. ഈ ഉപദേശമൊക്കെ കേൾക്കുമ്പോൾ, ഞങ്ങൾക്ക് കുടംബത്തിൽ ഒരു ഡോക്ടറുണ്ടായാൽ ഇത്രേം ഗുലുമാലുണ്ടാകുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് വിചാരിക്കും. പക്ഷേ, ഇപ്പോൾ ചിരിക്കുന്നത് അവളാണ്; അതും അവളുടെ മനോഹരമായ പല്ലുകൾ കാണിച്ച്.
2. അപരിചിതനോട് സംസാരിക്കാം:
അപരിചിതരോട് സംസാരിക്കാൻ നമുക്ക് മടിയാണ്. അത് അത്ര നല്ല കാര്യമല്ലെന്ന് നാം ഓരോരുത്തരും വിചാരിക്കുന്നു. പക്ഷേ, ഗവേഷകർ പറയുന്നത് അങ്ങനെയല്ല കാര്യങ്ങൾ എന്നാണ്. അപരിചിതരോട് സംസാരിക്കുന്നതും അവരെ സഹായിക്കുന്നതുമെല്ലാം നാം വിചാരിക്കുന്നതിലും അപ്പുറം സന്തോഷം നൽകുന്ന കാര്യങ്ങളാണ്.
3. അറിയില്ലെങ്കിലും വരയ്ക്കൂ:
ജൂലിയ കാമറണിന്റെ ‘ആർട്ടിസ്റ്റ് വേ’യിലാണ് നമ്മൾ മോണിങ് പേജസ് എന്ന ആശയം ആദ്യം മനസ്സിലാക്കിയത്. അതൊരു എഴുത്താശയമായിരുന്നല്ലൊ. ഇവിടെ നമുക്കൊന്ന് മാറിച്ചിന്തിക്കാം. രാവിലെ എണീറ്റാലുടൻ ഒരു പേപ്പർ എടുത്ത് എന്തെങ്കിലുമൊക്കെ വരച്ചുകൂട്ടുക. നമുക്ക് വരയ്ക്കാനറിയില്ലായിരിക്കാം. എന്നാലും വരയ്ക്കുക. ദിവസങ്ങൾ കഴിയുമ്പോൾ നമുക്ക് ‘മോശം’ ചിത്രങ്ങളുടെ വലിയൊരു കലക്ഷൻ നമ്മുടെ മുന്നിലുണ്ടാകും. പക്ഷേ, അതുകാണുമ്പോഴുണ്ടാകുന്ന സംതൃപ്തി വേറെത്തന്നെയായിരിക്കും.