റ്റുബാക്കോ ഫ്രീ ക്യാംപസ് പ്രഖ്യാപനം
May 31, 2023ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 14 ജില്ലകളിലേയും വൊക്കേഷണൽ വിദ്യാലയങ്ങളിൽ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേത്യത്വത്തിൽ റ്റുബാക്കോ ഫ്രീ ക്യാമ്പസ് പ്രഖ്യാപനം. ആരോഗ്യ വകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ബോർഡുകൾ സ്ഥാപിക്കൽ അടക്കമുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് രണ്ടു ദിവസമായി നടന്നു വന്ന ഓറിയെന്റേഷൻ ക്യാമ്പുകളിൽ നിർവ്വഹിച്ചിട്ടുണ്ട്. ക്യാമ്പുകളുടെ ഉദ്ഘാടനം മെയ് 27ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചിരുന്നു.
വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകളുള്ള മുഴുവൻ യൂണിറ്റുകളിലും നാളെ, പ്രവേശനോത്സവ വേദിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കൈകൊണ്ട് ക്യാമ്പസ് പുകയില വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിക്കും. സ്‌കൂൾ പരിസര നിരത്തുകളിൽ യെല്ലോ ലൈൻ ക്യാമ്പയിൻ, ഷോപ്പുകളിൽ സ്റ്റിക്കർ പതിപ്പിച്ചു കൊണ്ടുള്ള പ്രചരണം, ക്യാമ്പസ് വാഷ് ഏര്യകളിൽ മെസേജ് മിറർ സ്ഥാപിക്കൽ തുടങ്ങിയ അനുബന്ധ പ്രചരണ പ്രവർത്തനങ്ങൾ കഴിഞ്ഞ നാലു വർഷമായി നടപ്പാക്കിയതിനു തുടർച്ചയാണ് ഇക്കുറി അദ്ധ്യയന വർഷാരംഭത്തിൽ പുകയില ഉപയോഗ വിമുക്ത ക്യാമ്പസ് ആയുള്ള പ്രഖ്യാപനം.