അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും പഠനം ഊന്നി പറയുന്നു.

വയറിളക്കം സാധാരണയായി മൂന്ന് തരത്തിലാണ്. ആദ്യത്തേത് തീവ്രമായ വയറിളക്കമാണ്. ഇത് ഒരു ദിവസം കൊണ്ട് മാറുന്നതാണ്. രണ്ടാമത്തേത് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വയറിളക്കമാണ് മൂന്നാമത്തേത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ മൂന്നാമത്തെ പ്രധാന കാരണമാണ് വയറിളക്കം. പ്രതിവർഷം 4,43, 832 കുട്ടികളാണ് വയറിളക്കം മൂലം മരണമടയുന്നത്. പോഷകാഹാരക്കുറവുള്ള, പ്രതിരോധശേഷി കുറവുള്ള കുട്ടികൾ, എച്ച്.ഐ.വി ബാധിതരായ ആളുകൾ എന്നിവരിൽ വയറിളക്കം സാരമായി ബാധിച്ചേക്കാം.

വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. വയറിളക്കം ജലജന്യ രോഗങ്ങളില്‍പ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്നത്. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿‘കി​ളി​പ്പാ​ട്ട് ’ കേ​ൾ​ക്കാം: പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും മ​നേ​ഹ​ര​മാ​യ ശ​ബ്ദ​മേ​താ​ണെ​ന്ന​റി​യാ​മോ? അ​ത് പ​ക്ഷി​ക​ളു​ടെ ശ​ബ്ദ​മാ​ണ്. രാ​വി​ലെ എ​ണീ​റ്റ് പ​ക്ഷി​ക​ളു​ടെ ചി​ല​മ്പൊ​ലി​ക​ൾ ശ്ര​വി​ക്കു​ന്ന​ത് മ​ന​സ്സിനെ ഉ​ണ​ർ​ത്തും. പോ​സി​റ്റിവ് മൂ​ഡ് സൃ​ഷ്ടി​ക്കും. പ​ക്ഷി​നാ​ദ​ങ്ങ​ൾ​ക്ക് കാ​തോ​ർ​ത്തി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​വ​യു​ടെ ശ​ബ്ദസാ​ന്നി​ധ്യം ന​മ്മു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യാ​ൽ മ​ാത്രം മ​തി. അ​തു​ത​ന്നെ ന​ല്ല കാ​ര്യ​മാ​ണെ​ന്ന്

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

ശ​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും പ്ര​ചോ​ദി​പ്പി​ക്കാ​ൻ പ്ര​കൃ​തി​പ​ര​മാ​യു​ള്ള മ​സ്തി​ഷ്‍ക കെ​മി​ക്ക​ൽ സം​വേ​ദ​ന ഹോർമോണാണല്ലോ ഡോ​പ​മി​ൻ. സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സ​ന്തോ​ഷ​മാ​യി​രി​ക്കാ​നും ഈ ​ഹോ​ർ​മോ​ൺ പ്ര​ചോ​ദി​പ്പി​ക്കും. ഡോ​പ​മി​ൻ സ്വാ​ഭാ​വി​ക​മാ​യി ശ​രീ​ര​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന കു​റേ കാ​ര്യ​ങ്ങ​ളു​ണ്ട് ന​മ്മു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ. ഇ​ങ്ങ​നെ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ, കു​റ​ഞ്ഞ

അർബുദ പരിശോധനാ ബസ് ആരംഭിച്ച് ഹൈദരാബാദ്

അർബുദ പരിശോധനാ ബസ് ആരംഭിച്ച് ഹൈദരാബാദ്

ഹൈദരാബാദ്: അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദിലെ ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രഫി, അൾട്രാ സൗണ്ട് മെഷീനുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതുതായി അവതരിപ്പിച്ച ബസിൽ സജ്ജീകരിച്ചിരിക്കുന്നത്.