മടി കാരണം വീടിനകം വൃത്തിയാക്കാൻ മറന്നുപോകാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം. പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പൽ, ബാക്ടീരിയ, മൈക്രോ ടോക്സിനുകൾ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരുന്നാൽ പൊടിപടലങ്ങളുടെ തോത് കൂടൂകയും രോ​ഗങ്ങൾ പതിവാകുകയും ചെയ്യും.

വീടുകളിൽ പലതരം സൂക്ഷ്മാണുക്കൾ ഉണ്ട്. അവയിൽ ചിലത് നല്ലതും ചിലത് അപകടകരവുമാണ്. പാത്രം കഴുകുന്ന സ്‌പോഞ്ചുകൾ മുതൽ ടൂത്ത് ബ്രഷ് ഹോൾഡറുകളിൽ വരെ സൂക്ഷ്മാണുക്കൾ ഉണ്ടാകാം. ഫർണിച്ചറുകളിലും മറ്റ് ഉപകരണങ്ങളിലും നിറഞ്ഞിരിക്കുന്ന പൊടിപടലങ്ങൾ വേറെ. ഇതിൽ ഫംഗസുകളും സ്റ്റാഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസിൽപ്പെട്ട ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്.

ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം 2.5 മൈക്രോണുകളോ അതില്‍ കുറവോ സൂക്ഷ്മ കണികകളുമായുളള സമ്പര്‍ക്കം വളരെ അപകടകരമാണ്. പി.എം 2.5 പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 40 മൈക്രോണ്‍ വരെ വലിപ്പമുള്ള പൊടിപടലങ്ങള്‍ മാത്രമാണ് ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്.

ഇതിനും താഴെയാണെങ്കിൽ പൊടിപടലങ്ങള്‍ ശ്വാസകോശങ്ങളിലൂടെ രക്തത്തിൽ കലരാനും ചുമ, ആസ്ത്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റീസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം ഇത് തുടർന്നാൽ ഹൃദയസംബന്ധമായ തകരാറുകള്‍, വ്യക്കകളുടെ തകരാറുകള്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം.

നഗ്നനേത്രങ്ങൾ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങളെ തുടച്ചുമാറ്റാനായി തുണികഷ്ണങ്ങള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ക്ലോത്തുകളും പരിസ്ഥിതി സൗഹൃദ ക്ലീനിങ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കാം. കൃത്യമായ ഇടവേളകളില്‍ വീട് വൃത്തിയാക്കുകയും വീടിനുള്ളില്‍ ഇന്‍ഡോര്‍ സസ്യങ്ങള്‍ വെക്കുന്നതും ശുദ്ധ വായു ലഭിക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ഇതേ തുടർന്ന് കുട്ടിയെ ഐ.സി.യു.വിൽ നിന്ന് ‌സ്റ്റെപ്പ് ഡൗൺ ഐ.സി.യുവി ലേക്ക് മാറ്റി. ജർമനിയിൽ നിന്ന് എത്തിച്ചത് ഉൾപ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നൽകുന്നത്.

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

കു​​വൈ​ത്ത്സി​റ്റി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 14 മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ക്ലി​നി​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള നി​ര​ന്ത​ര പ​രാ​തി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ-​അ​വ​ധി​യെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഈ ​ക്ലി​നി​ക്കു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ

പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും

പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തും

*മെഡിക്കൽ കോളേജുകളിൽ പ്രത്യേക വാർഡും ഐസിയുവും *മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണം.