അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. പു​ത്ത​യം, മൂ​ന്നാ​റ്റി​ൻ​മൂ​ല, കു​ഴി​യ​ന്‍ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ​പ്പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള പ​ല​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​ണ്. കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ രോ​ഗ​ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വാ​ര്‍ഡ്ത​ല സാ​നി​ട്ടേ​ഷ​ന്‍ ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ര്‍ത്ത് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ശു​ചീ​ക​ര​ണ​വും ബോ​ധ​വ​ത്​​ക​ര​ണ​വും ഊ​ര്‍ജി​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍, ല​ഘു​ലേ​ഖ വി​ത​ര​ണം, സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്​​ക​ര​ണം ഉ​ള്‍പ്പ​ടെ ന​ട​ത്തും. ശ​രീ​ര​വേ​ദ​ന, പ​നി, ക്ഷീ​ണം, ഓ​ക്കാ​നം, ഛര്‍ദി ഉ​ൾ​പ്പെ​ടെ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ സ്വ​യം ചി​കി​ത്സ​യും നാ​ട്ടു​ചി​കി​ത്സ​യും പാ​ടി​ല്ലെ​ന്നും ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലശ്ശേരിയിൽ സിക വൈറസ്

തലശ്ശേരിയിൽ സിക വൈറസ്

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച ര​ക്ത​ത്തി​ന്റെ​യും സ്ര​വ​ത്തി​ന്റെ​യും പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലാ​ണ് എട്ട് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ​ഡി​സ് കൊ​തു​കി​ൽ​നി​ന്നാ​ണ് രോ​ഗം

വീണ്ടും കോവിഡ്​ ഭീഷണിയിൽ ഈ ജില്ല; ഇ​തു​വ​രെ 146 കേസ്

വീണ്ടും കോവിഡ്​ ഭീഷണിയിൽ ജില്ല; ഇ​തു​വ​രെ 146 കേസ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ മേ​യ് മാ​സ​ത്തി​ല്‍ ഇ​തു​വ​രെ 146 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍ അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. നി​ല​വി​ല്‍ 122 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ണ്ട്. മ​ഴ​ക്കാ​ല രോ​ഗ​ത്തി​നൊ​പ്പം കോ​വി​ഡ് കേ​സു​ക​ളും കൂ​ടു​ന്ന​തി​നാ​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം.

ഗ​ര്‍ഭാ​ശ​യ മു​ഴ​ക​ള്‍ നി​സ്സാ​ര​മാ​ക്ക​രു​ത്

ഗ​ര്‍ഭാ​ശ​യ മു​ഴ​ക​ള്‍ നി​സ്സാ​ര​മാ​ക്ക​രു​ത്

ഗ​ര്‍ഭ​പാ​ത്ര​ത്തി​ന്‍റെ പേ​ശി​ക​ളി​ല്‍ രൂ​പം​കൊ​ള്ളു​ന്ന മു​ഴ​ക​ളാ​ണ് ഫൈ​ബ്രോ​യ്ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ഗ​ര്‍ഭാ​ശ​യ മു​ഴ​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. സ്ത്രീ​ക​ളി​ല്‍ ആ​ശ​ങ്ക​ക്ക് വ​ഴി​വെ​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഫൈ​ബ്രോ​യ്ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​പ​ക​ട​കാ​രി​ക​ള​ല്ല, എ​ന്നാ​ൽ ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ സ്ത്രീ​ക​ളി​ൽ ഇ​ത് കാ​ൻ​സ​റാ​യി രൂ​പ​പ്പെ​ടാ​റു​ണ്ട്. സാ​ധാ​ര​ണ 15നും 55​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ലാ​ണ്