കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം താ​ളം​തെ​റ്റു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി മ​ര​ണം കു​ത്ത​നെ ഉ​യ​ർ​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് വെ​ബ്സൈ​റ്റ് പ്ര​കാ​രം മ​ഞ്ഞ​പ്പി​ത്ത (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​മ​ര​ണം നാ​ലി​ര​ട്ടി​യാ​യി. എ​ലി​പ്പ​നി മ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 60 ശ​ത​മാ​നം കൂ​ടി.

80 എ​ലി​പ്പ​നി മ​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​ഞ്ഞ​പ്പി​ത്തം, എ​ലി​പ്പ​നി, ചി​ക്ക​ൻ​പോ​ക്സ്, വെ​സ്റ്റ് നൈ​ൽ, മ​ലേ​റി​യ മ​ര​ണ​നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ണ്ടി​വീ​ക്കം, അ​ഞ്ചാം​പ​നി തു​ട​ങ്ങി​യ​വ​യും വ​ർ​ധി​ക്കു​ന്നു​ണ്ട്.

മ​ര​ണം വി​ത​ച്ച് ഹെ​പ്പ​റ്റൈ​റ്റി​സ് എ

​സാ​ധാ​ര​ണ ഗു​രു​ത​ര ഗ​ണ​ത്തി​ൽ​പ്പെ​ടാ​ത്ത ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തും ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളും കു​ട്ടി​ക​ളു​മാ​ണ് എ​ന്ന​തും ഏ​റെ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം പ​ഠ​ന​മാ​രം​ഭി​ച്ചു.

ക​ണ​ക്കു​ക​ൾ​ക്ക​പ്പു​റം

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക​ണ​ക്കാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റേ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ മ​ര​ണം ഈ ​ക​ണ​ക്കു​ക​ളി​ൽ പെ​ടി​ല്ല. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കൊ​പ്പം ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളോ മ​റ്റ് അ​സു​ഖ​ങ്ങ​ളോ ഉ​ള്ള​വ​രു​ടെ മ​ര​ണ​വും പ​ക​ർ​ച്ച​വ്യാ​ധി​യാ​യി ക​ണ​ക്കാ​ക്കി​ല്ല.

അ​ത് സം​ശ​യ പ​ട്ടി​ക​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന അ​പൂ​ർ​വ അ​സു​ഖ​ങ്ങ​ൾ മാ​ത്ര​മേ ആ​രോ​ഗ്യ​വ​കു​പ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യു​ള്ളൂ. അ​തി​നാ​ൽ, ഈ ​ക​ണ​ക്ക് ഇ​നി​യും വ​ർ​ധി​ക്കും.

മാ​ലി​ന്യ​സം​സ്ക​ര​ണം, ശു​ചി​ത്വം അ​വ​താ​ള​ത്തി​ൽ

മാ​ലി​ന്യ സം​സ്ക​ര​ണം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല​ട​ക്കം ശു​ചി​ത്വ ച​ട്ടം പാ​ലി​ക്കാ​ത്ത​തു​മാ​ണ് എ​ലി​പ്പ​നി​യും മ​ഞ്ഞ​പ്പി​ത്ത​വും വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

സീ​സ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ

എ​ലി​പ്പ​നി​യും മ​ഞ്ഞ​പ്പി​ത്ത​വും എ​ന്നീ രോ​ഗ​ങ്ങ​ൾ സീ​സ​ൺ വ്യ​ത്യാ​സ​മി​ല്ലാ​ത പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തും ആ​രോ​ഗ്യ​വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വെ​ങ്കി​ലും പ​നി ഗു​രു​ത​ര​മാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചികിത്സപ്പിഴവ്: രോഗികളുടെ അപ്പീൽ പരിഗണിക്കാൻ എൻ.എം.സി

ചികിത്സപ്പിഴവ്: രോഗികളുടെ അപ്പീൽ പരിഗണിക്കാൻ എൻ.എം.സി

ന്യൂ​ഡ​ൽ​ഹി: ചി​കി​ത്സ​പ്പി​ഴ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗി​ക​ൾ​ക്ക് ഇ​നി​മു​ത​ൽ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​നി​ൽ (എ​ൻ.​എം.​സി) അ​പ്പീ​ൽ ന​ൽ​കാം. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ന​യം​മാ​റ്റ​ത്തി​ന് ക​മീ​ഷ​ൻ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. രോ​ഗി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന ക​മീ​ഷ​ൻ നി​ല​പാ​ടി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ജോ​ലി​യി​ലെ പെ​രു​മാ​റ്റ​ദൂ​ഷ്യം, ചി​കി​ത്സ​പ്പി​ഴ​വ് തു​ട​ങ്ങി

സിക വൈറസ്; തലശ്ശേരിയില്‍ ഒരാള്‍ക്കുകൂടി സ്ഥി​രീ​ക​രിച്ചു

സിക വൈറസ്; തലശ്ശേരിയില്‍ ഒരാള്‍ക്കുകൂടി സ്ഥി​രീ​ക​രിച്ചു

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ഭീ​തി​യൊ​ഴി​യാ​തെ സി​ക വൈ​റ​സ്. തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സി​ക വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. സ​മാ​ന രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രു​ടെ ര​ക്ത സാ​മ്പി​ൾ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം : നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ, മനുഷ്യാവകാശ ലംഘനം തടയാൻ, മനുഷ്യവിഭവശേഷിക്കുറവ് പരിഹരിക്കുകയും ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോട്ടയം, വെള്ളൂർ പി.എച്ച്. സി യിൽ സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി