ബം​ഗ​ളൂ​രു: പൊ​തു​വേ പ്രാ​യ​മാ​യ​വ​രി​ൽ ക​ണ്ടു​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യാ​യ സ്ട്രോ​ക്ക് ഇ​പ്പോ​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ഭ​യാ​ന​ക​മാം​വി​ധം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് എ​ച്ച്.​സി.​എ.​എ​ച്ച് റി​ക്ക​വ​റി ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റാ​യ ഡോ. ​ധീ​ര​ജ് അ​ഡി​ഗ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദൊം​ലൂ​രി​ലെ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ശം ജീ​വി​ത​ശൈ​ലി തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ, വി​ട്ടു​മാ​റാ​ത്ത സ​മ്മ​ർ​ദം, പാ​രി​സ്ഥി​തി​ക സ്വാ​ധീ​നം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ൽ, കൗ​മാ​ര​പ്രാ​യ​ത്തി​ൽ ത​ന്നെ​യു​ള്ള വ്യ​ക്തി​ക​ളി​ൽ സ്ട്രോ​ക്ക് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും ഗു​രു​ത​ര​മാ​യ ന്യൂ​റോ​ള​ജി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. നേ​ര​ത്തെ​യു​ള്ള ഇ​ട​പെ​ട​ലും പു​ന​ര​ധി​വാ​സ​വും മൂ​ലം രോ​ഗി​യെ വീ​ണ്ടെ​ടു​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്‌​ട്രോ​ക്ക് രോ​ഗി​ക​ൾ​ക്ക് വീ​ണ്ടെ​ടു​ക്ക​ലി​ന്റെ ഘ​ട്ടം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. സ്ട്രോ​ക്ക് ബാ​ധി​ച്ച 19 വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ൽ 50 ദി​വ​സ​ത്തി​നു​ള്ളി​ൽ വീ​ണ്ടെ​ടു​ക്കാ​നാ​യ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഇ​ന്ത്യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ർ​ഹ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ഫോ​റി​ൻ മെ​ഡി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ (എ​ഫ്.​എം.​ജി.​ഇ) ജ​നു​വ​രി 20ന് ​ന​ട​ത്തും. ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ബോ​ർ​ഡ് എ​ക്സാ​മി​നേ​ഷ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സാ​ണ് (NBEMS)

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഒട്ടാവ: പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാർഗം പരീക്ഷിക്കാൻ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നൽകാനാണ് തീരുമാനം. ‘പുകവലി അർബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താർബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്’ തുടങ്ങിയ മുന്നറിയിപ്പുകൾ ഓരോ സിഗററ്റിലും

കോഴിക്കോട്​ മെഡിക്കൽ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി, രാജ്യത്ത് ആദ്യം, 81 പുതിയ മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്ക് അനുമതി

കോഴിക്കോട്​ മെഡിക്കൽ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി, രാജ്യത്ത് ആദ്യം, 81 പുതിയ മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പി.ജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍