കൊ​ച്ചി: ഷ​വ​ർ​മ അ​ട​ക്കം ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ളി​ൽ തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ഭ​ക്ഷ​ണ​വ​സ്തു ത​യാ​റാ​ക്കി​യ​തി​ന്റെ സ​മ​യ​മ​ട​ക്ക​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.

2022 മേ​യ് ഒ​ന്നി​ന് കാ​സ​ർ​കോ​ട്ട്​ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ദേ​വ​ന​ന്ദ മ​രി​ച്ച സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് മാ​താ​വ് ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശം. മ​ക​ൾ മ​രി​ക്കാ​നി​ട​യാ​യ​ത്​ ബ​ന്ധ​പ്പെ​ട്ട​വ​ർ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മാ​താ​വി​ന്‍റെ ഹ​ര​ജി. തു​ട​ർ​ന്നാ​ണ് തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് കോ​ട​തി നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നാ​യി ഹ​ര​ജി ന​ൽ​കി​യ​തി​നെ അ​ഭി​ന​ന്ദി​ച്ച കോ​ട​തി, 25,000 രൂ​പ ഹ​ര​ജി​ക്കാ​രി​ക്ക് കോ​ട​തി ചെ​ല​വാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു.

ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം ഹ​ര​ജി​ക്കാ​രി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കാ​സ​ർ​കോ​ട് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ടു​മാ​സ​ത്തി​ന​കം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശബരിമല തീർഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി വിന്യസിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂനിറ്റുകള്‍

മു​ണ്ടി​നീ​ര് വേണം പ്രതിരോധം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മു​ണ്ടി​നീ​ര് (മം​സ്) പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് മു​ണ്ടി​നീ​ര് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത് സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​യാ​ൻ വ​രെ ഇ​ട​യാ​ക്കു​ന്നു​ണ്ട്. ക്രി​സ്മ​സ് പ​രീ​ക്ഷ​ക്കാ​ല​ത്ത് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഗ​ണ്യ​മാ​യ തോ​തി​ലാ​ണ് രോ​ഗം

നി​ങ്ങ​ളു​ടെ ദ​ഹ​ന വ്യ​വ​സ്ഥ അ​പ​ക​ട​മു​ന​മ്പി​ലോ? ഇ​ക്കാ​ര്യ​ങ്ങ​ളി​ലൂ​ടെ അ​റി​യാം

സ​മ്പൂ​ർ​ണ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ​ത്. അ​ത് ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​രീ​രം അ​പാ​യ ചി​ഹ്ന​ങ്ങ​ൾ കാ​ണി​ക്കും. ചി​ല ല​ക്ഷ​ണ​ങ്ങ​ൾ ഇ​താ: വ​യ​ർ ത​​ല​ച്ചോ​റി​നെ മാ​റ്റി​മ​റി​ക്കും. അ​പ്ര​തീ​ക്ഷി​ത​വും അ​സ്വ​ാ ഭാ​വി​ക​വു​മാ​യ വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ നി​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സം​ശ​യി​ക്ക​ണം, ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്.