ലണ്ടൻ: ലോകമെമ്പാടുമുള്ള ആസ്ത്മ രോഗികൾക്ക് പ്രതീക്ഷയേകുന്ന വാർത്തയുമായി യു.കെയിലെ ഗവേഷകർ. ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്തതായാണ് ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷക സംഘം അവകാശപ്പെട്ടത്. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആസ്ത്മക്ക് മാത്രമല്ല, ശ്വാസകോശത്തെ ബാധിക്കുന്ന വിട്ടുമാറാത്ത മറ്റ് രോഗങ്ങൾക്കും പുതിയ ചികിത്സ ആശ്വാസമാകുമെന്ന് ഇവർ പറയുന്നു. 50 വർഷത്തിനിടെ ആദ്യമാണ് ആസ്ത്മക്ക് പുതിയ ചികിത്സാരീതി കണ്ടെത്തുന്നതെന്നും ഗവേഷകർ പറയുന്നു.

മോണോക്ലോണൽ ആന്‍റിബോഡിയായ ബെൻറാലിസുമാബ് (Benralizumab) എന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് ഗവേഷകർ നടത്തിയത്. എക്‌സസർബേഷൻസ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളുടെ സമയത്ത് ഈ കുത്തിവെപ്പെടുക്കുന്നതാണ് കൂടുതൽ ഫലപ്രദമായി കണ്ടതെന്ന് ഗവേഷകർ പറയുന്നു. ആസ്ത്മ രോഗികളായ 158 പേരിലാണ് മൂന്ന് മാസം പഠനം നടത്തിയത്. സാധാരണ സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിച്ചപ്പോൾ പഠനത്തിലെ പരാജയനിരക്ക് 74 ശതമാനമായിരുന്നു. എന്നാൽ, ബെൻറാലിസുമാബ് ഉപയോഗിച്ചുള്ള പുതിയ രീതിയിൽ ഇത് 45 ശതമാനമായി കുറഞ്ഞു. പുതിയ തെറാപ്പി ഉപയോഗിച്ച് ചികിത്സ നേടിയ ആളുകൾക്ക് ആശുപത്രി പ്രവേശന സാധ്യതയും മരണ സാധ്യതയും കുറവാണ്.

ആസ്ത്മ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന കണ്ടെത്തലാണ് നടത്തിയതെന്നും 50 വർഷമായി ആസ്ത്മയുടെ ചികിത്സാ രീതിയിൽ മാറ്റമുണ്ടായിരുന്നില്ലെന്നും ഗവേഷക സംഘത്തിലെ പ്രഫ. ബഫാദേൽ പറയുന്നു.

മരുന്നിന്‍റെ വ്യാപകമായ ഉപയോഗം ഇപ്പോളില്ല. രണ്ടു വർഷം നീണ്ടുനിൽക്കുന്ന മറ്റൊരു ക്ലിനിക്കൽ ട്രയൽ 2025ൽ ആരംഭിക്കും. ഇതിന്‍റെ ഫലം കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ നിർദേശങ്ങൾ. സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചുള്ള നിലവിലെ ആസ്ത്മ ചികിത്സ നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകുന്നതിനാൽ പുതിയ ചികിത്സാ രീതിയിൽ ഏറെ പ്രതീക്ഷയാണ് ഗവേഷകർക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡി​ജി​റ്റ​ല്‍ ഡി​റ്റോ​ക്‌​സ്; നി​ങ്ങ​ള്‍ക്കു ന​ല്‍കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം

ഡി​ജി​റ്റ​ല്‍ ഡി​റ്റോ​ക്‌​സ്; നി​ങ്ങ​ള്‍ക്കു ന​ല്‍കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം

ഡി​ജി​റ്റ​ല്‍ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം വ​ള​രെ കൂ​ടു​ത​ലു​ള്ള ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. എ​ന്തി​നും ഏ​തി​നും ഫോ​ണി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ പ​റ്റാ​താ​യി. ഇ​ത് പ​ല​പ്പോ​ഴും ആ​ളു​ക​ളെ ഉ​ള്‍വ​ലി​യു​ന്ന​തി​നും സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ള്‍ കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. ഡി​ജി​റ്റ​ല്‍ ഉ​പ​യോ​ഗം കൂ​ടു​ന്ന​ത് ചി​ല​രി​ല്‍ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഡി​ജി​റ്റ​ല്‍

വരുന്ന ഒരു വര്‍ഷം കൊണ്ട് കാന്‍സര്‍ രോഗസാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും- മുഖ്യമന്ത്രി

വരുന്ന ഒരു വര്‍ഷം കൊണ്ട് കാന്‍സര്‍ രോഗസാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷംകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’

മലപ്പുറത്തേത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ വകഭേ​ദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ ബി വകഭേദം. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം ലോകാരോഗ്യ