ഒരുപാട് നേരം ഇരിക്കുന്നത് വിവിധ തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇക്കാര്യം കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ അറിയാം. എന്നാൽ എല്ലാവരുടെയും ജോലിയിൽ കമ്പ്യൂട്ടർ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായതോടെ മണിക്കൂറുകളോളമാണ് നമ്മൾ ഇരുന്ന് ജോലി ചെയ്യുന്നത്. ദിവസം പത്ത് മണിക്കൂറിലധികം ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമായേക്കാമെന്ന് പഠനം.

ഉദാസീനമായ ജീവിതശൈലി ഹൃദയാരോ​ഗ്യം ഉൾപ്പെടെ ശരീരത്തിന്റെ മൊത്തം ആരോ​ഗ്യത്തെ ബാധിച്ചേക്കാം. ഇത് ഹൃദ്രോ​ഗങ്ങൾ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങൾക്കുള്ള അപകടസാധ്യത വർധിപ്പിക്കും. ദിവസത്തിൽ 10.6 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് പിന്നീട് ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയസ്തംഭനം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുമെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നു.

എല്ലാ ആഴ്ചയും 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ ഹൃദയാഘാതവും ഹൃദയ സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാം സഹായിക്കുമെന്നും പഠനം കണ്ടെത്തി. യുകെ ബയോ ബാങ്കിൽ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എട്ട് വർഷം നീണ്ട പഠനത്തിൽ പങ്കെടുത്തവരിൽ അഞ്ച് ശതമാനം ആളുകളിൽ ഏട്രിയൽ ഫൈബ്രിലേഷൻ (ഹൃദയത്തിൻ്റെ മുകൾ അറകളിൽ ക്രമരഹിതമായ ഹൃദയമിടിപ്പുകൾ) വികസിച്ചതായി കണ്ടെത്തി. 2.1 ശതമാനം ആളുകൾക്ക് ഹൃദയസ്തംഭനം സംഭവിച്ചു. രണ്ട് ശതമാനം ആളുകളിൽ ഹൃദയാഘാതം ഉണ്ടായി. ഒരു ശതമാനത്തിൽ താഴെ ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉദാസീനമായ ജീവിതശൈലി ഹൃദയാരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇരിപ്പിനിടെ ഇൻട്രാ ആക്ടിവിറ്റി ബ്രേക്കുകൾ അല്ലെങ്കിൽ വ്യായാമ സമയം നീട്ടേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. ദീർഘനേരമുള്ള ഇരിപ്പ് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോ​ഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുൻപ് പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.

നിവർന്ന് നിൽക്കുമ്പോഴും നടക്കുമ്പോഴും പേശികളുടെ ആരോ​ഗ്യം മെച്ചപ്പെടും എന്നാൽ ഇരിക്കുമ്പോൾ ഇവ അയയുന്നു ദീർഘനേരം ഇരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുകയും പേശികളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് വർധിക്കാനും കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘അത്താഴം വൈകീട്ട് 6.30ന് കഴിക്കൂ, നിങ്ങളുടെ ശരീരം മാറുന്നതറിയാം’ -അനുഭവം വിശദീകരിച്ച് ഭാരതി സിങ്

‘അത്താഴം വൈകീട്ട് 6.30ന് കഴിക്കൂ, നിങ്ങളുടെ ശരീരം മാറുന്നതറിയാം’ -അനുഭവം വിശദീകരിച്ച് ഭാരതി സിങ്

ഭാരതി സിങ് ഭക്ഷണ സമയ ക്രമീകരണം ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിച്ചുവെന്ന രഹസ്യം വെളിപ്പെടുത്തി നടിയും പ്രമുഖ ഹാസ്യ ടെലിവിഷൻ അവതാരകയുമായ ഭാരതി സിങ്. വെറും ഏഴു മാസത്തിനുള്ളിലാണ് ഭാരതി ശരീര ഭാരം കുറച്ചത്. രാത്രി ഭക്ഷണ സമയത്തിൽ വരുത്തിയ ക്രമീകരണമാണ്

ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം

ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം

മോശം വായു നിങ്ങളുടെ ശ്വാസകോശത്തിന് ഒരു തരത്തിലും നല്ലതല്ല. നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി നല്ല വായു ശ്വാസിക്കുന്നത് പ്രധാനമാണ്, ഒന്നുമില്ലെങ്കിലും നിങ്ങളുടെ വീട്ടിലെങ്കിലും. ഇതിനായി ഏറ്റവും നല്ല മാർഗമാണ് എയർ പ്യൂരിഫയറുകൾ. എന്താണ് എയർ പ്യൂരിഫയർ എയർ പ്യൂരിഫയർ അല്ലെങ്കിൽ എയർ

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ന്യൂഡൽഹി: ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ