തൊ​ടു​പു​ഴ: കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യെ​യും പൊ​തു​വെ​യു​ള​ള ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വി​ര​ശ​ല്യം. ഈ ​വ​ര്‍ഷം വി​ര വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് ന​വം​ബ​ര്‍ 26നാ​ണ്. ആ ​ദി​വ​സം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​ര​ന​ശീ​ക​ര​ണ​ത്തി​നാ​യി ആ​ല്‍ബ​ന്‍ഡ​സോ​ള്‍ ഗു​ളി​ക ന​ല്‍കും.

വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ത്ത ഒ​ന്ന്​ മു​ത​ല്‍ 19 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍ക്ക് അം​ഗ​ന​വാ​ടി​ക​ളി​ല്‍ നി​ന്നും ഗു​ളി​ക ന​ല്‍കും. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ ന​വം​ബ​ര്‍ 26ന് ​ഗു​ളി​ക ക​ഴി​ക്കു​വാ​ന്‍ സാ​ധി​ക്കാ​തെ പോ​യ കു​ട്ടി​ക​ള്‍ക്ക് ഡി​സം​ബ​ര്‍ മൂ​ന്നി​ന് ഗു​ളി​ക ന​ല്‍കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ ഒ​ന്നു മു​ത​ല്‍ 14 വ​യ​സ്സു​വ​രെ 64 ശ​ത​മാ​നം കു​ട്ടി​ക​ളി​ല്‍ വി​ര​ബാ​ധ​യു​ണ്ടാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2015 മു​ത​ല്‍ ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം ആ​ച​രി​ക്കു​ക​യും വ​ര്‍ഷ​ത്തി​ല്‍ ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ലാ​യി ര​ണ്ടു പ്രാ​വ​ശ്യം സ്‌​കൂ​ളു​ക​ളും അം​ഗ​ണ​വാ​ടി​ക​ളും വ​ഴി ഗു​ളി​ക ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

വി​ര​ബാ​ധ

വി​ര​ബാ​ധ എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ബാ​ധി​ക്കു​മെ​ങ്കി​ലും സാ​ധാ​ര​ണ കു​ട്ടി​ക​ളെ​യാ​ണ് കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത്. മ​ണ്ണി​ല്‍ ക​ളി​ക്കു​ക​യും പാ​ദ​ര​ക്ഷ​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍ വി​ര​ബാ​ധ​യു​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ശ​രീ​ര​ത്തി​ന്റെ വ​ള​ര്‍ച്ച​ക്കും വി​കാ​സ​ത്തി​നും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​ത്തി​ലെ പോ​ഷ​ക ഘ​ട​ക​ങ്ങ​ള്‍ വി​ര​ക​ള്‍ വ​ലി​ച്ചെ​ടു​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ പോ​ഷ​ണ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും അ​ത് വ​ള​ര്‍ച്ച​യെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. കു​ട​ലു​ക​ളി​ലാ​ണ് വി​ര​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. ഉ​രു​ള​ന്‍ വി​ര (റൗ​ണ്ട് വേം), ​കൊ​ക്കൊ​പ്പു​ഴു (ഹു​ക്ക് വേം), ​കൃ​മി (പി​ന്‍ വേം), ​നാ​ട വി​ര (ടേ​പ്പ് വേം) ​ചാ​ട്ട വി​ര (വി​പ്പ് വേം) ​എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ കാ​ണു​ന്ന വി​ര​ക​ള്‍.

വി​ര​ബാ​ധ എ​ങ്ങ​നെ ത​ട​യാം

ഭ​ക്ഷ​ണ​ത്തി​ന്​ മു​മ്പും മ​ല​വി​സ​ര്‍ജ്ജ​ന​ത്തി​ന്​ ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​ജ​ല​ത്തി​ല്‍ ന​ന്നാ​യി ക​ഴു​കി​യ​തി​നു ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും വി​സ​ർ​ജ്യ​ങ്ങ​ള്‍ ശ​രി​യാ​യി സം​സ്‌​ക്ക​രി​ക്കു​ക, മാം​സം ന​ന്നാ​യി പാ​ച​കം ചെ​യ്ത് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ന​ഖ​ങ്ങ​ള്‍ വെ​ട്ടി കൈ​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക, കു​ട്ടി​ക​ളു​ടെ ന​ഖം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, അ​ടി​വ​സ്ത്ര​ങ്ങ​ള്‍ ദി​വ​സേ​ന ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കു​ക, ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വി​ര​ന​ശീ​ക​ര​ണ​ത്തി​നാ​യി മ​രു​ന്ന് ക​ഴി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ വി​ര ബാ​ധ ത​ട​യാ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒമ്പതു വയസുകാരിയുടെ ​കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

ഒമ്പതു വയസുകാരിയുടെ ​കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

പാലക്കാട്: ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്ന് ആവർത്തിച്ച് ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. വീണു പരിക്കേറ്റ നിലയിൽ സെപ്റ്റംബർ 24ന് കുട്ടി ആശുപത്രി എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ വലതു കൈയിലെ രണ്ട്

സ്തനാര്‍ബുദം കണ്ടെത്താൻ ജില്ല, താലൂക്കാശുപത്രികളില്‍കൂടി മാമോഗ്രാം

തിരുവനന്തപുരം: പ്രാരംഭ ഘട്ടത്തിൽ സ്തനാര്‍ബുദബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളജുകള്‍ക്കും പുറമേ ജില്ല, താലൂക്ക് തല ആശുപത്രികളില്‍കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കും. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍ വഴി എട്ട്​ ആശുപത്രികളിലാണ്

കോവിഡ് കാൻസർ രോഗികൾക്ക് ഗുണകരമോ? കോവിഡ് ബാധിതരിൽ ട്യൂമർ വളർച്ച ചുരുങ്ങുന്നതായി പഠനം

ദശലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠനം. കാൻസർ ട്യൂമറുകൾ ചുരുക്കാനുള്ള കഴിവ് കോവിഡ് 19ന് ഉണ്ടെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ കാനിങ്ങിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ്