ദശലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠനം. കാൻസർ ട്യൂമറുകൾ ചുരുക്കാനുള്ള കഴിവ് കോവിഡ് 19ന് ഉണ്ടെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ കാനിങ്ങിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് 19 ബാധിച്ച ചില കാൻസർ രോഗികളിൽ ട്യൂമർ ചുരുങ്ങുന്നതും ട്യൂമർ വളർച്ച മന്ദഗതിയിലാകുന്നും ശ്രദ്ധയിൽപെട്ടതാണ് ഡോക്ടർമാരെ ഇതുസംബന്ധിച്ച ഗവേഷണത്തിന് പ്രേരണയായത്. നന്നെ ക്ഷീണിതരായ കാൻസർ രോഗികളിൽ ചിലർക്ക് കോവിഡ് ബാധിച്ച​ശേഷം കാൻസറിന്റെ വളർച്ച കുറയുന്നത് ശ്രദ്ധയിൽപെട്ടതായി പഠനത്തിന് നേതൃത്വം നൽകിയ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ തൊറാസിക് സർജറി ചീഫ് ഡോ. അങ്കിത് ഭാരത് പറഞ്ഞു. കോവിഡ് രോഗപ്രതിരോധ ശേഷിയെ വർധിപ്പിച്ചതാണോ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ തുടങ്ങിയതാണോ എന്ന ഈ ജിജ്ഞാസയാണ് പഠനം നടത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാൻസർ ചികിത്സയിൽ ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കാൻസർ ചികിത്സയ്ക്ക് ഒരു പുതിയ വഴിയാണ് ഇതിലൂടെ തുറന്നുകിട്ടുക. തങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡോ. ഭരത് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്... ?

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള

കാൻസർ ചികിത്സയിൽ നാഴികകല്ല്; റോബോട്ടിക് സർജറി, ഡിജിറ്റൽ പത്തോളജി ചികിത്സാ സംവിധാനങ്ങൾ വരുന്നു

കാൻസർ ചികിത്സയിൽ നാഴികകല്ല്; റോബോട്ടിക് സർജറി, ഡിജിറ്റൽ പത്തോളജി ചികിത്സാ സംവിധാനങ്ങൾ വരുന്നു

സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങൾക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നിർദേശിച്ച മൂന്ന് ശുപാർശകൾക്ക് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെ പണം അനുവദിക്കാൻ ഇന്നലെ മന്ത്രിസഭാ

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿ഒ​രു ക​വി​ത വാ​യി​ക്കാം: നി​ങ്ങ​ൾ കൂ​ടു​ത​ലാ​യി പ്ര​ചോ​ദി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്ന് തോ​ന്നു​ന്നു​വെ​ങ്കി​ൽ ര​ണ്ട് കാ​ര്യ​ങ്ങ​ൾ മു​ന്നി​ലു​ണ്ട്. ഒ​ന്നു​കി​ൽ ഒ​രു ക​വി​ത വാ​യി​ക്കാം; കേ​ൾ​ക്കാം. അ​ത​ല്ലെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും ശ്ര​വി​ക്കു​ക. ഒ​രു ക​വി​ത വാ​യി​ക്കു​​മ്പോ​ൾ നി​ങ്ങ​ൾ സ്വ​യം ഉ​ത്തേ​ജി​ത​നാ​കു​ന്നു; അ​തോ​ടൊ​പ്പം നി​ങ്ങ​ളു​ടെ മാ​ന​സി​ക നി​ല കൂ​ടു​ത​ൽ പോ​സി​റ്റിവ്