ഒരു കൂട്ടമാളുകൾ ഒന്നിച്ചിരിക്കുമ്പോൾ അതിലൊരാളെ മാത്രം കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സാധാരണ കാണുന്നതാണ്. ചോരയ്ക്ക് നല്ല മധുരമുണ്ടായിട്ടായിരിക്കും അതെന്ന് കളിയാക്കാറും പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് ഡോ. ജിനേന്ദ്ര ജെയ്ൻ പറയുന്നത്. രക്തത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, മറിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് കൊണ്ടാണ് കൊതുകു കടി കൂടാൻ കാരണം എന്നാണ് അദ്ദേഹം പറയുന്നത്.

മനുഷ്യരുടെയും മൃഗങ്ങളിലെയും ഉഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡ് കൊതുകുകൾ വളരെ ആകർഷിക്കും. കാർബൻഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന് പലകാരണങ്ങളുമുണ്ട്. ചിലയിടങ്ങളിൽ കാർബൺഡൈ ഓക്സൈഡി​ന്റെ അളവ് വർധിക്കുമ്പോൾ അന്തരീക്ഷ താപനിലയും കൂടുന്നുവെന്നും ഡോക്ടർ പറയുന്നു.

കാർബൺഡൈ ഓക്സൈഡ് തിരിച്ചറിയാനുള്ള നെർവ് സെൽ കൊതുകുകൾക്ക് ഉണ്ടെന്നാണ് ഡോ. മല്ലിക മോത്തയുടെ അഭിപ്രായം. അതിനാൽ 30 അടി അകലെയായിരുന്നാൽ പോലും നമ്മുടെ ഉഛ്വാസവായുവിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് തിരിച്ചറിയാൻ അവക്ക് സാധിക്കുന്നു. ആരുടെ ഉഛ്വാസവായുവിൽ നിന്നാണോ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് അയാളെ കൊതുകുകൾകൂട്ടമായി ആക്രമിക്കുന്നു.-ഡോക്ടർ പറയുന്നു.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലം അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർധിക്കുന്നുവെന്നും ഡോക്ടർ വിലയിരുത്തി. അത​ുപോലെ മനുഷ്യരുടെയും മൃഗങ്ങളുടെയും വിയർപ്പും ചിലരു​ടെ തൊലിയും കൊതുകുകളെ ആകർഷിക്കുന്നു. അതുപോലെ ലാക്ടിക് ആസിഡ്, അമോണിയ എന്നിവയും കൊതുകുകളെ ആകർഷിക്കും. ഗർഭിണികളെയും കൊതുകുകൾ കൂടുതലായി കടിക്കുന്ന പ്രവണതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലശ്ശേരി ജില്ലകോടതിയിലെ രോഗപ്പകർച്ച മെഡിക്കൽ സംഘം പരിശോധിച്ചു

തലശ്ശേരി ജില്ലകോടതിയിലെ രോഗപ്പകർച്ച മെഡിക്കൽ സംഘം പരിശോധിച്ചു

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​മെ​ഡി​ക്ക​ല്‍ സം​ഘം ത​ല​ശ്ശേ​രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീട്ട് ജി​ല്ല കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ഷീ​ണ​വും മ​റ്റ് അ​സ്വാ​സ്ഥ്യ​ങ്ങ​ളും നേ​രി​ടു​ന്ന

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി

ജി​ദ്ദ: വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഇ​ന്ത്യ​യ​ട​ക്കം 25 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്താ​ൽ മ​തി​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും നി​ല​വാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച അ​തോ​റി​റ്റി യാ​ത്രാ

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​പ രോ​ഗം സം​ശ​യി​ക്കു​ന്ന വ്യ​ക്തി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും