മ​സ്‌​തി​ഷ്കാ​ഘാ​തം ശ്ര​ദ്ധ​വേ​ണം

മ​സ്‌​തി​ഷ്കാ​ഘാ​തം ശ്ര​ദ്ധ​വേ​ണം

November 3, 2024 0 By KeralaHealthNews

മ​സ്‌​തി​ഷ്‌​കാ​ഘാ​തം അ​ഥ​വാ സ്ട്രോ​ക് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ലോ​ക​മെ​മ്പാ​ടും മ​ര​ണ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ കാ​ര​ണ​മാ​ണ് സ്ട്രോ​ക്. സ്ട്രോ​ക്കി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​കാ​ര​ണം ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​ണ്. ല​ക്ഷ​ണ​ങ്ങ​ൾ അ​റി​യു​ക എ​ന്ന​താ​ണ് സ്ട്രോ​ക് പ്ര​തി​രോ​ധ​ത്തി​ന്റെ ആ​ദ്യ​പ​ടി. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, അ​മി​ത​വ​ണ്ണം, അ​നി​യ​ന്ത്രി​ത പ്ര​മേ​ഹം, മ​ദ്യ​പാ​നം, പു​ക​വ​ലി, കൊ​റോ​ണ​റി ര​ക്ത​കു​ഴ​ൽ രോ​ഗം, ഒ​ബ്‌​സ്ട്രക്ടിവ് സ്ലീപ് അ​പ്‌​നി​യ, അ​ട്രി​യ​ൽ ഫി​ബ്രി​ലേ​ഷ​ൻ എ​ന്നി​വ ഇ​തി​ലേ​ക്ക് ന​യി​ക്കാം.

ഇ​ന്ത്യ​യി​ലെ 79 ശ​ത​മാ​നം പേ​രി​ലും ഏ​തെ​ങ്കി​ലും ഒ​രു ത​ര​ത്തി​ൽ​പെ​ട്ട കൊ​ള​സ്ട്രോ​ൾ രോ​ഗ​മു​ണ്ട്. കു​റ​യു​ന്ന എച്ച്.ഡി.എൽ, കൂ​ടു​ന്ന എൽ.ഡി.എൽ മാ​ത്ര​മ​ല്ല, കൂ​ടു​ന്ന ട്രൈ​ഗ്ലി​സ​റൈ​ഡ് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. അ​തി​നാ​ൽ, ഭ​ക്ഷ​ണ​ത്തി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കേ​ണ്ട​ത് മ​റ്റൊ​രു കാ​ര്യ​മാ​ണ്. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൂ​ടു​ത​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. ദി​നേ​ന​യു​ള്ള വ്യാ​യാ​മം പ്ര​ധാ​ന​മാ​ണ്. ഇ​ന്ത്യ​യി​ൽ 12 ശ​ത​മാ​നം​ പേ​രി​ൽ സ്ട്രോ​ക് ഉ​ണ്ടാ​കു​ന്ന​ത് 40 വ​യ​സ്സി​ന് മു​മ്പാ​ണ്. 65 വ​യ​സ്സി​നു ശേ​ഷം മൂ​ന്നി​ൽ ര​ണ്ടു​പേ​ർ​ക്കും സ്ട്രോ​ക് ഉ​ണ്ടാ​കു​ന്നു​ണ്ട്. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ സ്ട്രോ​ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൈ​യി​ലോ കാ​ലി​ലോ ബ​ലം ന​ഷ്ട‌​പ്പെ​ടു​ക, ഒ​രു ക​ണ്ണി​ന്റെ കാ​ഴ്ച മ​ങ്ങു​ക, സം​സാ​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, മ​ന​സ്സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, മു​ഖം കോ​ടി​പ്പോ​കൽ എ​ന്നി​വ​ക്ക് പു​റ​മെ ബോ​ധം പെ​ട്ടെ​ന്ന് ന​ഷ്‌​ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യും സ്ട്രോ​ക്കുമൂ​ലം ഉ​ണ്ടാ​കാം.

പെ​ട്ടെന്ന് ചി​കി​ത്സ​വേ​ണം

മ​സ്‌​തി​ഷ്‌​കാ​ഘാ​തം സം​ഭ​വി​ക്കു​മ്പോ​ൾ മ​സ്‌​തി​ഷ്‌​ക കോ​ശ​ങ്ങ​ൾ​ക്ക് ഓ​ക്‌​സി​ജ​ൻ ല​ഭി​ക്കാ​തെ വ​രും. തു​ട​ർ​ന്ന് ഇ​വ ന​ശി​ച്ചു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നേ​ര​ത്തേയു​ള്ള ചി​കി​ത്സ അ​തീ​വ പ്ര​ധാ​ന​മാ​ണ്. ഇ​സ്ക‌ീ​മി​ക് സ്ട്രോ​ക്കാ​ണ് 80 ശ​ത​മാ​നം കാ​ര​ണ​വും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി നാ​ല​ര മ​ണി​ക്കൂ​റി​ന​കം ര​ക്ത​ക്ക​ട്ട അ​ലി​യി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​ത് വ​ഴി രോ​ഗം ഭേ​ദ​മാ​ക്കാ​ൻ ഒ​രു പ​രി​ധി​വ​രെ ക​ഴി​യും. എ​ങ്കി​ലും ഫി​സി​യോ തെ​റ​പ്പി​യും തു​ട​ർ ചി​കി​ത്സ​യും വേ​ണ്ടിവ​രും. ര​ക്ത​ക്കുഴ​ലി​ലെ എ​ബോ​ളി​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സ്ട്രോ​ക്കി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്ന് പ്ര​ത്യ​ക്ഷ​പ്പെ​ടും.

ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​യി പ​ക്ഷാ​ഘാ​തം, ശ​ബ്ദ‌​മി​ട​റ​ൽ, ഒ​രു ഭാ​ഗ​ത്തെ കാ​ഴ്ച ന​ഷ്‌​ട​പ്പെ​ട​ൽ, കാ​ഴ്‌​ച ര​ണ്ടാ​യി​ കാ​ണ​ൽ, ന​ട​ക്കാ​നു​ള്ള പ്ര​യാ​സം, അ​ബോ​ധാ​വ​സ്ഥ എ​ന്നി​വ കാ​ണാം. ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് പ​ക്ഷാ​ഘാ​ത​മെ​ങ്കി​ൽ ത​ല​ച്ചോ​റി​ന​ക​ത്തെ ര​ക്ത​സ്രാ​വ​മോ സ​ബ് അ​റ​ക്ക്നോ​യി​ഡ് ഹെ​മ​റേ​ജ് എ​ന്ന രോ​ഗ​മോ ആ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ചി​ല​പ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രി​ക്കും രോ​ഗി​യെ കൊ​ണ്ടു​വ​രി​ക. സി​ക്കി​ൾ​​െസ​ൽ അ​നീ​മി​യ, അ​ട്രി​യ​ൽ ഫി​ബ്രി​ലേ​ഷ​ൻ എ​ന്നി​വ കൂ​ടാ​തെ കോ​ർ​ട്ടി​ക്ക​ൽ വെ​യ്ൻ ത്രോ​ംബോ​സി​സ് ഇ​ൻ​ഫെ​ക്ടിവ് എ​ന്റോ​കാ​ർ​ഡൈ​റ്റി​സ് തു​ട​ങ്ങി​യ​വും സ്ട്രോ​ക്കി​നെ കാ​ര​ണ​മാ​വാ​റു​ണ്ട്. രോ​ഗ​നി​ർ​ണ​യ​ത്തി​ൽ നോ​ൺ​ക്രോ​ൺ​ട്രാ​സ്‌​റ്റ് സി.​ടി പ​രി​ശോ​ധ​ന മാ​ത്ര​മ​ല്ല, ര​ക്ത​പ​രി​ശോ​ധ​ന​യും, എം.​ആ​ർ.​ഐ പ​രി​ശോ​ധ​ന​യും പ്ര​ധാ​ന​മാ​ണ്. ക​രോ​ട്ട​ഡ് ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്ക് ചു​രു​ക്കം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ചി​കി​ത്സ വേ​ണ്ടി​വ​രും.

ചി​കി​ത്സാ​രീ​തി

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​റ​വു മൂ​ലം ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ൾ ന​ശി​ക്കാ​ൻ ഇ​ട​യാ​കു​ന്ന​തി​നാ​ൽ ത്രോ​ംബോ​ലൈ​സി​സ് ചി​കി​ത്സ രോ​ഗ​ല​ക്ഷ​ണം തു​ട​ങ്ങി നാ​ല​ര മ​ണി​ക്കൂ​റി​ന​കം തു​ട​ങ്ങാ​ൻ ക​ഴി​യ​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണം. ആ​ദ്യ​ത്തെ 24 മ​ണി​ക്കൂ​ർ പ​രി​ച​ര​ണ​വും സ​ങ്കീ​ർ​ണ​ത​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ലും രോ​ഗി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ലും പ്ര​ധാ​ന​മാ​ണ്.

സി.​ടി സ്‌​കാ​ൻ ഡോ​ക്‌​ട​ർ​മാ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. ര​ക്ത​സ്രാ​വ​മാ​ണ് മ​സ്‌​തി​ഷ്‌​കാ​ഘാ​ത​ത്തി​ന് കാ​ര​ണ​മെ​ങ്കി​ൽ ചി​ല​പ്പോ​ൾ മാ​ത്ര​മേ ശ​സ്ത്ര​ക്രി​യ ഫ​ല​പ്ര​ദ​മാ​കൂ. സെ​റി​ബെ​ല്ല​ത്തി​ൽ ര​ക്ത​സ്രാ​വ​മു​ള്ള രോ​ഗി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ ഛർ​ദി​യും ന​ട​ക്കാ​നു​ള്ള പ്ര​യാ​സ​വും ഉ​ണ്ടാ​വാ​മെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​ന്ന ഘ​ട്ട​ത്തി​ൽ പു​രോ​ഗ​തി​ക്ക് സാ​ധ്യ​ത​യു​ണ്ട്. ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ന്ന ത​ല​ച്ചോ​റി​ന്റെ ഭാ​ഗ​ത്തി​ന​നു​സ​രി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മായി​രി​ക്കും. ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു​ള്ള മ​സ്‌​തി​ഷ്ഘാ​തം മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​വാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തി​നോ​ടൊ​പ്പം ത​ല​ച്ചോ​റി​ന്റെ ആ​വ​ര​ണ​ത്തി​ൽകൂ​ടി ര​ക്ത​സ്രാ​വ​മു​ണ്ടെ​ങ്കി​ൽ അ​ത് ഗു​രു​ത​ര​മാ​കാ​ൻ ഇ​ട​യു​ണ്ട്.

ഒ​ക്ടോ​ബ​ർ 29ന് ​ലോ​ക സ്ട്രോ​ക് ദി​ന​മാ​യി​രു​ന്നു. മു​ഖം, കൈ​ക​ൾ, സം​സാ​രം, സ​മ​യം (Face, Arm, Speech, Time) എ​ന്നി​വ സ്ട്രോ​ക്കി​ൽ പ്ര​ധാ​ന​മാ​ണ്. FAST എ​ന്ന കാ​ര്യം മ​സ്‌​തി​ഷ്‌​കാ​ഘാ​ത ചി​കി​ത്സ​യി​ൽ നി​ർ​ബ​ന്ധ​മാ​യും ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. ഹി​പ്പോ​ക്രാ​റ്റി​സാ​ണ് ഈ ​രോ​ഗം ക​ണ്ടെ​ത്തി​യ​ത്. സ്ട്രോ​ക് മെ​ഡി​സി​ൻ വ​ള​ർ​ന്ന​തോ​ടെ ബ്രെ​യി​ൻ അ​റ്റാ​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​രോ​ഗ​ചി​കി​ത്സ​യി​ൽ പ്ര​തീ​ക്ഷ​യു​ടെ നാ​മ്പു​ക​ൾ വ​ള​രു​ന്നു​ണ്ട്. സ്ട്രോ​ക്കി​നെ​ കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്ത​ൽ, നേ​ര​ത്തേ​യു​ള്ള ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ൽ, സ്ട്രോ​ക് പ്ര​തി​രോ​ധി​ക്ക​ൽ എ​ന്നി​വ സ്ട്രോ​ക് ദി​നം ന​മ്മെ ഓ​ർ​മ​പ്പ​ടു​ത്തു​ന്നു.