ആ​രോ​ഗ്യം മ​ന​സ്സി​നും വേ​ണം

ആ​രോ​ഗ്യം മ​ന​സ്സി​നും വേ​ണം

October 27, 2024 0 By KeralaHealthNews

എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി, എ​ട്ടു​മ​ണി​ക്കൂ​ർ ഉ​റ​ക്കം, എ​ട്ടു മ​ണി​ക്കൂ​ർ വി​നോ​ദം… ഈ ​വാ​ക്യ​ത്തെ തി​രു​ത്തി​യെ​ഴു​തു​ന്ന​താ​ണ് പു​തി​യ തൊ​ഴി​ൽ ശീ​ലം. കൃ​ത്യ​മാ​യ ‘തൊ​ഴി​ൽ മ​ണി​ക്കൂ​റു​ക​ൾ’ ഇ​ല്ലാ​തെ രാ​വി​ലെ​യോ രാ​ത്രി​യി​ലോ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ ക്ലൈ​ന്റ്സി​ന്റെ സ​മ​യ​ത്തി​ന​നു​സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് പു​തി​യ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ. ഒ​രു മ​നു​ഷ്യ​ൻ ഉ​ണ​ർ​ന്നി​രി​ക്കു​ന്ന​തി​ൽ ഏ​റി​യ സ​മ​യ​വും ചി​ല​വ​ഴി​ക്കു​ന്ന​ത് അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​ലൂ​ടെ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രി​ക വ്യ​ക്തി​ക​ളും അ​തോ​ടൊ​പ്പം അ​വ​ര​ട​ങ്ങു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി​യാ​യി​രി​ക്കും.

മാ​ന​സി​ക സ​മ്മ​ർ​ദം (Stress), ബേ​ർ​ണ്ണൗ​ട്ട് (Burnout), ഉ​ത്ക​ണ്ഠ (Anxiety), വി​ഷാ​ദം (Depression) എ​ന്നി​വ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​യി ക​ഴി​ഞ്ഞു. ഇ​തി​ന്റെ അ​ന​ന്ത​ര​ഫ​ല​മാ​ക​ട്ടെ കു​റ​ഞ്ഞ ഉ​ൽ​പാ​ദ​ക​ത്വം (Lower Productivity), വ​ർ​ധി​ച്ച അ​വ​ധി​യെ​ടു​ക്ക​ൽ (Higher Absenteeism), ഉ​യ​ർ​ന്ന ജോ​ലി മാ​റ്റം എ​ന്നി​വ​യി​ൽ തു​ട​ങ്ങി ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് വ​രെ കൊ​ണ്ടെ​ത്തി​ക്കു​ന്നു.

മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ ഇ​ൻ​വെ​സ്റ്റ് ചെ​യ്യു​ക എ​ന്ന​ത് ഒ​രു ധാ​ർ​മ്മി​ക ബാ​ധ്യ​ത മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​തൊ​രു ബി​സി​ന​സ് സെ​ൻ​സ് കൂ​ടെ​യാ​ണ്. മാ​ന​സി​കാ​രോ​ഗ്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ണ്ണോ​ടി​ച്ചാ​ൽ അ​ത് എ​ളു​പ്പ​ത്തി​ൽ വ്യ​ക്ത​മാ​വും.

  • ഉ​ത്പാ​ദ​ന വ​ർ​ധ​ന​വ് (Increased productivity): മാ​ന​സി​ക പി​ന്തു​ണ ല​ഭി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ൽ ഉ​ത്സാ​ഹ​വാ​ന്മാ​രും കാ​ര്യ​ക്ഷ​മ​രു​മായി​രി​ക്കും.
  • അ​ഭാ​വം കു​റ​യു​ന്നു (Reduced absenteeism): മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​ന്ന​ത് കു​റ​ഞ്ഞ അ​വ​ധി​യെ​ടു​ക്ക​ലി​ന് കാ​ര​ണ​മാ​കും.
  • ഉ​യ​ർ​ന്ന നി​ല​നി​ൽ​പ്പ് (Better retention): മ​ന​സി​കാ​രോ​ഗ്യ​മു​ള്ള തൊ​ഴി​ലി​ടം ജീ​വ​ന​ക്കാ​രു​ടെ വി​ശ്വാ​സ്യ​ത​യും നി​ല​നി​ൽ​പ്പും വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സാ​ധാ​ര​ണമാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ

ജീ​വ​ന​ക്കാ​രെ ബാ​ധി​ക്കു​ന്ന മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ളെ മ​ന​സ്സി​ലാ​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ ചു​വ​ട്. സാ​ധാ​ര​ണ പ്ര​ശ്ന​ങ്ങ​ളി​ൽ ചി​ല​ത്:

  • ബേ​ർ​ണ്ണൗ​ട്ട് (Burnout): ദീ​ർ​ഘ​കാ​ല മാ​ന​സി​ക സ​മ്മ​ർ​ദം (Stress), Work-life Balance ഇ​ല്ലാ​യ്മ എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന ക്ഷീ​ണം.
  • ഉ​ത്ക​ണ്ഠ (Anxiety): ഉ​യ​ർ​ന്ന ജോ​ലി​ഭാ​രം, ജോ​ലി സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഭ​യം, അ​ല്ലെ​ങ്കി​ൽ ജോ​ലി​സ്ഥ​ല​ത്തെ ത​ർ​ക്ക​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന സ​മ്മ​ർ​ദം.
  • വി​ഷാ​ദം (Depression): മാ​ന​സി​ക സ​മ്മ​ർ​ദം, പി​ന്തു​ണ​യി​ല്ലാ​യ്മ, അ​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ ഒ​റ്റ​പ്പെ​ട്ട​താ​യു​ള്ള അ​നു​ഭ​വം.

മാ​ന​സി​കാ​രോ​ഗ്യ​ത്തെ മെ​ച്ച​പ്പെ​ടു​ത്താ​നാ​യി സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​വു​ന്ന ചി​ല പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ

  • പി​ന്തു​ണ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​പ​രി​സ​രം (Supportive Environment) സൃ​ഷ്ടി​ക്കു​ക: മാ​ന​സി​കാ​രോ​ഗ്യ​ത്തെ കു​റി​ച്ചു​ള്ള തു​റ​ന്ന​പ​റ​ച്ചി​ലു​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ക​യും അ​തു​വ​ഴി സ​ഹാ​യം തേ​ട​ലി​നോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്യു​ക.
  • ജോ​ലി-​ജീ​വി​ത സ​മ​തു​ല​നം (Work-Life Balance) പ്രോ​ത്സാ​ഹി​പ്പി​ക്കു​ക: കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ൾ, ഇ​ള​വു​ക​ള​ട​ങ്ങി​യ സ​മ​യ​ക്ര​മം വ്യ​ക്തി​ഗ​ത സ​മ​യം മാ​നി​ച്ചു​ള്ള സ​മീ​പ​ന​ങ്ങ​ൾ വ​ഴി ബേ​ർ​ണ്ണൗ​ട്ട് ഒ​ഴി​വാ​ക്കു​ക.
  • മാ​ന​സി​കാ​രോ​ഗ്യ വി​ഭ​വ​ങ്ങ​ൾ (Mental Health Resources) ല​ഭ്യ​മാ​ക്കു​ക : കൗ​ൺ​സ​ലിം​ഗ് സേ​വ​ന​ങ്ങ​ൾ, മെ​ന്റ​ൽ ഹെ​ൽ​ത്ത് വ​ർ​ക്ഷോ​പ്പു​ക​ൾ, സ​ഹാ​യ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
  • മേ​ധാ​വി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം: മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും, അ​വ​രു​ടെ സം​ഘ​ത്തെ അ​നു​യോ​ജ്യ​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന​തി​നും, വേ​ണ്ട രീ​തി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക.