കൊച്ചി: ശനിയാഴ്ച(ഇന്നലെ) രാത്രി 11.40 ന് എടയാർ ഭാഗത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒഡീഷ സ്വദേശികളായ നാല് പേരെ എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ മരിച്ച നിലയിലും മൂന്ന് പേരെ പൊള്ളലേറ്റ നിലയിലും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രം പ്രധാൻ (45) ആണ് മരിച്ചത്.

ഗുരു (35) എന്നയാളെ 35 ശതമാനം പൊള്ളലേറ്റ നിലയിലും, കൃഷ്ണ (20) എന്നയാളെ 25 ശതമാനം പൊള്ളലേറ്റ നിലയിലുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രണ്ടുപേരെയും മെഡിക്കൽ കോളജ് പൊള്ളൽ ചികിത്സാലയത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സകൾ നൽകിവരുന്നു. പ്രണവ് (20) എന്നയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി വിട്ടയച്ചു. ഒഡീഷ കാണ്ഡമാൽ ജില്ലയിലെ ഗുഡയഗിരി ബ്ലോക്കിൽ സിർക്കി വില്ലേജിൽ നിന്നുള്ളവരാണ് എല്ലാവരുമെന്ന് മെഡിക്കൽ കേളജ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

വരും, ചൂടിനൊപ്പം മഞ്ഞപ്പിത്തവും

കൽപറ്റ: സംസ്ഥാനത്ത് ചൂട് കൂടിവരുന്നതോടെ മഞ്ഞപ്പിത്തരോഗ ഭീഷണിയും ഉയരുന്നു. രോഗത്തെ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ ജീവനുതന്നെ ഹാനികരമാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.  മഞ്ഞപ്പിത്തം കരളിന് വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ, ബി, സി,

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

മോസ്കോ: അർബുദത്തെ ചെറുക്കുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2020 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം. അർബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായും

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

മെ​ഡി​ക്ക​ൽകോ​ള​ജ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ലൈ​സോ​സോ​മ​ല്‍ സ്റ്റോ​റേ​ജ് രോ​ഗ​ങ്ങ​ള്‍ക്ക് മ​രു​ന്ന് ന​ല്‍കു​ന്ന പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്. മ​ന്ത്രി വീ​ണാ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി. ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് സ്വീ​ക​രി​ച്ച കു​ട്ടി​ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും ക​ണ്ടു. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് രോ​ഗി​ക​ളു​മാ​യും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യും മ​ന്ത്രി ആ​ശ​യ വി​നി​മ​യം