ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ​ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ് സംഭവം. നാല് മാസമായി ഇതാണ് സ്ഥിതിയെന്നാണ് പറയുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ ഫണ്ടിന്റെ അഭാവമാണ് കാരണമായി പറഞ്ഞത്.

അത്യാസന്ന നിലയിലുള്ള രോഗികളടക്കം കഴിയുന്ന ഐ.സി.യുവിൽ ടേബിൾ ഫാനിനെയാണ് രോഗികൾ ആശ്രയിക്കുന്നത്. പ്രശ്നം കഴിയുന്നതും വേഗത്തിൽ പരിഹരിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സ്ഥലം എം.എൽ.എ അഭിലാഷ് പാണ്ഡെ പറഞ്ഞു. അതേസമയം, മണ്ഡ്‍ല, ദി​ൻഡോരി അടക്കമുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാന സ്ഥിതിയാണെന്ന് ഹോസ്പിറ്റൽ സിവിൽ സർജൻ ഡോ. മനീഷ് മിശ്ര ചൂണ്ടിക്കാട്ടി.

അതേസമയം, ബി.ജെ.പി ഭരണത്തിലുള്ള മധ്യപ്രദേശിൽ ആരോഗ്യ രംഗത്തെ പരിതാപകരമായ സ്ഥിതി പരിഹരിക്കാൻ 30,000 ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ജില്ല ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഡോക്ടർമാരുടെയും പാരമെഡിക്കൽ സ്റ്റാഫി​ന്റെയും കുറവ് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​ത്​​മാ​ഭി​മാ​നം കൊ​ണ്ട്​ നേ​ടാം ജീ​വി​ത​വി​ജ​യം

സ്വ​യം വി​ല​യി​രു​ത്ത​ലാ​ണ് ആ​ത്മാ​ഭി​മാ​നം അ​ഥ​വാ സെ​ല്‍ഫ് എ​സ്റ്റീം. ഉ​ന്ന​ത വി​ജ​യ​ത്തി​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക്കും ജീ​വി​ത​വി​ജ​യ​ത്തി​നും സ​ന്തോ​ഷ​ത്തി​നും സം​തൃ​പ്തി​ക്കും ഒ​ക്കെ അ​ത്യാ​വ​ശ്യ​മു​ള്ള ഒ​ന്നാ​ണി​ത്. ആ​ത്മാ​ഭി​മാ​നം ഒ​രു വ്യ​ക്തി ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ജ​യം കൈ​വ​രി​ക്കും. ഉ​ന്ന​ത​മാ​യ ആ​ത്മാ​ഭി​മാ​നം പ​ല​വി​ധ​ത്തി​ല്‍ വ്യ​ക്തി​ക്ക് ഗു​ണ​ക​ര​മാ​കും. ആ​ക​ര്‍ഷ​ക​മാ​യ

രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി വി​നി​യോ​ഗി​ച്ചു. മ​റ്റ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഭി​ന്ന​മാ​യി ആ​ളു​ക​ളു​ടെ

ഇന്ന് ഡ്രൈഡേ; ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിക്കും

പ​ത്ത​നം​തി​ട്ട: ന​ഗ​ര​കേ​ന്ദ്ര​ത്തി​ല​ട​ക്കം കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഡ്രൈ​ഡേ​യാ​യി ആ​ച​രി​ക്കാ​ൻ ക​ല​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഡു​ത​ല ആ​രോ​ഗ്യ