പുതിയ കാലത്തെ നമ്മുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു മയോണൈസ്. സാൻഡ്‌വിച്ച്, ബർഗർ, അൽഫഹം മുതലുള്ള അറേബ്യൻ വിഭവങ്ങൾ, വിവിധ സലാഡുകൾ എന്നിവക്കൊപ്പമെല്ലാം അഭിവാജ്യ ഘടകമായി മയോണൈസ് കയറിക്കൂടിയിരിക്കുന്നു. പലപ്പോഴും ഷവർമയിലടക്കമുള്ള മയോണൈസ് വില്ലനായ വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മയോണൈസ് എങ്ങനെ ആരോഗ്യത്തെ ബാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്.

മയോണൈസ് ഹൃദയത്തിന് നല്ലതല്ലേ? എവിടെയാണ് പ്രശ്നം?

മയോണൈസിൽ ഉയർന്ന കലോറി ഉള്ളതിനാൽ ഗ്ലൂക്കോസിന്‍റെ അളവും ഉയർന്ന കൊളസ്‌ട്രോളും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ രൂക്ഷമാക്കാൻ കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒമേഗ-6 ഫാറ്റി ആസിഡുകളാൽ സമ്പന്നമായതിനാനാലാണ് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നത്.

മയോണൈസ് ഒരു സമയം കഴിഞ്ഞാൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. കാരണം അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതാണ് മയോണൈസ്. അമിതമായി മയോണൈസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു -സീനിയർ കാർഡിയോളജി കൺസൾട്ടന്‍റായ ഡോ. മദൻ മോഹൻ പറയുന്നു. അപൂരിത കൊഴുപ്പുകൾ നിറഞ്ഞ ഇവ കുറച്ച് മാത്രമാണെങ്കിൽ ഹൃദയത്തിന് നല്ലതാണ്. എന്നാൽ, മയോണൈസിൽ ചേർക്കുന്ന കൊഴുപ്പിന്‍റെ തരവും അളവും കൂടുതലായിരിക്കെ ഇവ കൂടുതലായി ശരീരത്തിൽ എത്തിയാൽ കൊളസ്ട്രോൾ വർധിക്കാനും ഹൃദ്രോഗത്തിനും കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

ഒരു ടേബിൾസ്പൂൺ മയോണൈസ് കഴിക്കുമ്പോൾ

കൂടുതൽ മയോ കഴിക്കുന്നത് ശരീരം കൂടുതൽ എൽ.ഡിഎൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഒരു ടേബിൾസ്പൂൺ മയോണൈസിൽ 1.6 ഗ്രാം പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്. ഇത് കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഉയർന്ന കലോറി ആയതിനാൽ, ഇത് ശരീരഭാരവും വർധിക്കാൻ കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യതയിലേക്കാണ് നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചിക്കൻഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും

ചിക്കൻഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും

വാഷിങ്ടൺ: ചിക്കൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിൽ ഇറക്കും. കൊതുകുകൾ വഴി പടരുന്ന വൈറസ് ആയ ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള

നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ( ) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ

കരളിനായി കരളുറപ്പോടെ..

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക. പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക. കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം