ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ ക്ലേഡ് 2 വൈറസാണ് സ്ഥിരീകരിച്ചത്.

എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിലെ രോഗ സ്ഥിരീകരണം പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്നില്ലെങ്കിലും എംപോക്സിനെ കുറിച്ചും രോഗവ്യാപന, പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്.

 

എ​ന്താ​ണ് എം​പോ​ക്‌​സ്?

നേ​ര​ത്തെ മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ജ​ന്തു​ജ​ന്യ രോ​ഗ​മാ​യി​രു​ന്നു എം​പോ​ക്‌​സ്. ഇ​പ്പോ​ള്‍ മ​നു​ഷ്യ​രി​ല്‍നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്നു​ണ്ട്. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ല്‍ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ണ്ട്.

രോ​ഗ​പ്പ​ക​ര്‍ച്ച

കോ​വി​ഡ്, എ​ച്ച്1 എ​ന്‍1​പോ​ലെ വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മ​ല്ല എം​പോ​ക്‌​സ്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി മു​ഖാ​മു​ഖം വ​രി​ക, നേ​രി​ട്ട് തൊ​ലി​പ്പു​റ​ത്ത് തൊ​ടു​ക, ലൈം​ഗി​ക​ബ​ന്ധം, കി​ട​ക്ക​യോ വ​സ്ത്ര​മോ തൊ​ടു​ക, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം പ​ക​രാം.

 

ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന, ഊ​ര്‍ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. പ​നി തു​ട​ങ്ങി ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ളും ചു​വ​ന്ന പാ​ടു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കു​മി​ള​ക​ള്‍ കാ​ണു​ക. പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ണ്ണു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ കാ​ണാം.

പ്ര​തി​രോ​ധം

അ​സു​ഖ​ബാ​ധി​ത​രാ​യ ആ​ള്‍ക്കാ​രു​മാ​യി സു​ര​ക്ഷ മാ​ര്‍ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കാ​തെ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ര്‍ക്കാ​ണ് എം​പോ​ക്‌​സ് പ​ക​രു​ക. വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തോ സ്ഥി​രീ​ക​രി​ച്ച​തോ ആ​യ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും രോ​ഗ​ബാ​ധി​ത​രു​ടെ സ്ര​വ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും അ​ണു​ബാ​ധ നി​യ​ന്ത്ര​ണ മു​ന്‍ക​രു​ത​ലു​ക​ള്‍ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

ക​ണ്ണൂ​ർ: ആ​ന്റി ബ​യോ​ട്ടി​ക്കു​ക​ൾ​ക്കെ​തി​രെ രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​താ​യി പ​ഠ​നം. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള വെ​റ്റ​റി​ന​റി ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. രോ​ഗാ​ണു​ക്ക​ൾ ആ​ന്റി

മഞ്ഞപ്പിത്തം വ്യാപകം; പ്രതിരോധം ഊർജിതമാക്കി

കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. കു​ന്ദ​മം​ഗ​ലം പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന വി​വി​ധ ഉ​ത്സ​വ​ങ്ങ​ൾ, ക​ല്യാ​ണം, മ​റ്റു പൊ​തു ച​ട​ങ്ങു​ക​ൾ

ഇടുക്കിയിൽ അർ​ബുദ ബാധിതരുടെ രജിസ്ട്രി ഒരുങ്ങുന്നു

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ർ​​ബു​ദ രോ​ഗ ബാ​ധി​ത​യു​ടെ എ​ണ്ണം ക​ണ്ടെ​ത്താ​ൻ ക്യാ​ൻ​സ​ർ ര​ജി​സ്ട്രി ഒ​രു​ങ്ങു​ന്നു. ജ​ന​സം​ഖ്യാ​ധി​ഷ്ഠി​ത അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ എ​ണ്ണം, വ്യാ​പ​ന​ത്തോ​ത്, ഇ​ന​ങ്ങ​ൾ, കാ​ര​ണം എ​ന്നി​വ മ​ന​സി​ലാ​ക്കു​ക​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത്,