കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11​ പേർക്കുകൂടി​ രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​ത്ത് കു​ന്നി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് ക്ലോ​റി​നേ​റ്റ് ചെ​യ്തു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളിൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ശ​നി​യാ​ഴ്ച എ​ര​വ​ത്ത് കു​ന്നി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സ​ർ​ക്കി​ൾ ഓ​ഫി​സി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കൗ​ൺ​സി​ല​ർ ക​വി​ത അ​രു​ൺ അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ടി.​കെ. മു​ന​വ​ർ റ​ഹ്മാ​ൻ അ​റി​യി​ച്ചു. കൊ​മ്മേ​രി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി കി​ണ​റ്റി​ൽ​നി​ന്നാ​ണ് രോ​ഗം പ​ട​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റ്റിൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​താ​ണ് മ​ഞ്ഞ​പ്പി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ വാ​ദം.

ക​ഴി​ഞ്ഞ 30 മു​ത​ലാ​ണ് കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ത​ര​ണ കു​ഴ​ലു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജ​യ​ശ്രീ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ലും പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ.1 ക​ണ്ടെ​ത്തി​യ​തി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത

നവജാത ശിശുക്കളെ ചുംബിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് പഠനം

കുഞ്ഞോമനകളെ ഓമനിക്കാനും ഉമ്മവെക്കാനും ഇഷ്ട്ടപ്പെടാത്തവരായി ആരുമില്ല.അവരോടുള്ള സ്നേഹം മാതാപിതാക്കളടക്കം എല്ലാവരും പ്രകടിപ്പിക്കുന്നതും അങ്ങനെയാണ്. എന്നാൽ നമ്മൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായി മാറിയാലോ? മാതാപിതാക്കളും കുഞ്ഞുമായി അടുത്ത് ഇടപഴകുന്നവരോ നൽകുന്ന ഉമ്മകൾ അവർ തമ്മിലുള്ള ബന്ധം ദൃഢമാക്കും. ഇത്

പ്ര​മേ​ഹ​വും ക​ണ്ണു​ക​ളും ത​മ്മി​ൽ

പ്ര​മേ​ഹ​വും ക​ണ്ണു​ക​ളും ത​മ്മി​ൽ

പ്ര​മേ​ഹ​വും ക​ണ്ണു​ക​ളും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ​? പ്ര​മേ​ഹം കു​ടു​ത​ലു​ള്ള​വ​രി​ൽ ക​ണ്ണു​ക​ൾ​ക്കും പ്ര​ശ്ന​മു​ള്ള​താ​യി പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടി​ല്ലേ? പ്ര​മേ​ഹം ശ​രീ​ര​ത്തി​ലെ ഓ​രോ കോ​ശ​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തെ ക്ര​മേ​ണ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കാ​റു​ണ്ട്. പ്ര​മേ​ഹം ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ക​യും കാ​ഴ്ച​ശ​ക്തി കു​റ​യു​ന്ന​തു​മാ​യ ഈ