സംസ്ഥാനത്തെ കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അപകടങ്ങൾ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്പോട്ടുകൾ മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങൾക്ക് സമീപം 108 ആംബുലൻസ് സേവനം പുന:ക്രമീകരിക്കും. മികച്ച സേവനം ലഭ്യമാക്കുന്നതിന് പുതിയ ആപ്പ് വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കനിവ് 108 ആബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിളിച്ച് കൂട്ടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികളിൽ നിന്ന് രോഗികളെ 108 ആംബുലൻസുകളിൽ മാറ്റുന്നതിനായുള്ള റഫറൻസ് പ്രോട്ടോകോൾ തയ്യാറാക്കും. ട്രോമ കെയർ, റോഡപകടങ്ങൾ, വീടുകളിലെ അപകടങ്ങൾ, അത്യാസന്ന രോഗികൾ എന്നിവയുമായി ബന്ധപ്പെട്ടുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകും. ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടു പോകുന്നതിന് ആരോഗ്യ വകുപ്പിന്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റേയും ആംബുലൻസുകൾ പരമാവധി ഉപയോഗിക്കാൻ നിർദേശം നൽകി. ഈ ആംബുലൻസുകൾ ലഭ്യമല്ലെങ്കിൽ മാത്രമേ 108 ആംബുലൻസിന്റെ സേവനം തേടാവൂ.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്‍റെ ഉള്ളിൽ കരുത്തുണ്ട്, അർബുദത്തെ കീഴടക്കുക തന്നെ -നിഷ ജോസ് കെ. മാണി

എന്‍റെ ഉള്ളിൽ കരുത്തുണ്ട്, അർബുദത്തെ കീഴടക്കുക തന്നെ -നിഷ ജോസ് കെ. മാണി

തനിക്ക് അർബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവർത്തക നിഷ ജോസ് കെ. മാണി. അർബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ നിർണയം നടത്തിയതെന്നും നിഷ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭ എം.പിയുമായ ജോസ്

പരിശോധനയുമായി വീണ്ടും മൃഗസംരക്ഷണ വകുപ്പ്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും നി​പ വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നൊ​പ്പം ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും. രോ​ഗം ബാ​ധി​ച്ച്​ മ​രി​ച്ച ബാ​ല​ന്‍റെ താ​മ​സ​സ്ഥ​ല​മാ​യ മ​ല​പ്പു​റം, പാ​ണ്ടി​ക്കാ​ട്, ചെ​മ്പ്ര​ശ്ശേ​രി പ​രി​സ​ര​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ

വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ടത് എപ്പോൾ…?

വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ടത് എപ്പോൾ…?

പ്രതീകാത്മക ചിത്രം നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട് വിറ്റാമിൻ ഡി. എന്നാൽ ഭക്ഷണങ്ങളിലൂടെയോ സപ്ലിമെന്‍റുകൾ വഴിയോ ശരീരത്തിന് ആവശ്യമായ വിധത്തിൽ വിറ്റാമിൻ ഡി