തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്താണ് മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ് ഒന്നാമത്. ജില്ലാ പഞ്ചായത്തിൽ എറണാകുളം ജില്ല പഞ്ചായത്ത് ഒന്നാമതായി. മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് ഏറ്റവും മികച്ച മുനിസിപ്പാലിറ്റി. മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ തിരുവനന്തപുരം ഒന്നാമതായി. ഒന്നാമതെത്തിയ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും 10 ലക്ഷം രൂപയുടെ പുരസ്കാരം ലഭിക്കും.

ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022-23 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1144.61 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ആര്‍ദ്ര കേരളം പുരസ്‌കാരം സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് – വാഴൂര്‍, കോട്ടയം ജില്ല (7 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് – ചേലന്നൂര്‍, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)

3. ജില്ല പഞ്ചായത്ത് – കണ്ണൂര്‍ (5 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി – ഏലൂര്‍, എറണാകുളം ജില്ല (5 ലക്ഷം രൂപ)

5. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം (5 ലക്ഷം രൂപ)

ആര്‍ദ്ര കേരളം പുരസ്‌കാരം സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് – കയ്യൂര്‍ ചീമേനി, കാസര്‍ഗോഡ് ജില്ല, (6 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് – കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (3 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് – പാലക്കാട് (3 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി – മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ)

ജില്ലാതലം – ഗ്രാമ പഞ്ചായത്ത് അവാര്‍ഡ്

തിരുവനന്തപുരം
ഒന്നാം സ്ഥാനം മാണിക്കല്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കള്ളിക്കാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ബാലരാമപുരം (2 ലക്ഷം രൂപ)

കൊല്ലം
ഒന്നാം സ്ഥാനം ഇട്ടിവ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കല്ലുവാതുക്കല്‍ (2 ലക്ഷം രൂപ)

പത്തനംതിട്ട
ഒന്നാം സ്ഥാനം കൊടുമണ്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കോയിപ്പുറം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (2 ലക്ഷം രൂപ)

ആലപ്പുഴ
ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നൂറനാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പുന്നപ്ര സൗത്ത് (2 ലക്ഷം രൂപ)

കോട്ടയം
ഒന്നാം സ്ഥാനം മറവന്‍തുരുത്ത് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തൃക്കൊടിത്താനം (2 ലക്ഷം രൂപ)

ഇടുക്കി
ഒന്നാം സ്ഥാനം കരിമണ്ണൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാഞ്ചിയാര്‍ (2 ലക്ഷം രൂപ)

എറണാകുളം
ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കോട്ടപ്പടി (2 ലക്ഷം രൂപ)

ത്യശ്ശൂര്‍
ഒന്നാം സ്ഥാനം വരവൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പാറളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കൊടകര (2 ലക്ഷം രൂപ)

പാലക്കാട്
ഒന്നാം സ്ഥാനം പൂക്കോട്ടുകാവ് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പട്ടിത്തറ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ)

മലപ്പുറം
ഒന്നാം സ്ഥാനം ചാലിയാര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വട്ടക്കുളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പൊന്‍മുണ്ടം (2 ലക്ഷം രൂപ)

കോഴിക്കോട്
ഒന്നാം സ്ഥാനം കക്കോടി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പെരുമണ്ണ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അരിക്കുളം(2 ലക്ഷം രൂപ)

വയനാട്
ഒന്നാം സ്ഥാനം നൂല്‍പ്പൂഴ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അമ്പലവയല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഇടവക (2 ലക്ഷം രൂപ)

കണ്ണൂര്‍
ഒന്നാം സ്ഥാനം കതിരൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കോട്ടയം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)

കാസര്‍കോട്
ഒന്നാം സ്ഥാനം കിനാനൂര്‍ കരിന്തളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മടിക്കൈ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ബെല്ലൂര്‍ (2 ലക്ഷം രൂപ

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

പു​​തു​​വ​​ർ​​ഷ​​ത്തോ​​ട് അ​​ടു​​ക്കു​​മ്പോ​​ൾ ന​​മ്മി​​ൽ പ​​ല​​രും ജീ​​വി​​ത​​ത്തെ മാ​​റ്റി​​മ​​റി​​ക്കാ​​ൻ ഉ​​ന്ന​​ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്നു. എ​​ന്നാ​​ൽ, പ​​ല റെ​​സ​​ല്യൂ​​ഷ​​നു​​ക​​ളും ആ​​ദ്യ​​ത്തെ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. ശാ​​ശ്വ​​ത​​മാ​​യ മാ​​റ്റ​​ത്തി​​ന്‍റെ ര​​ഹ​​സ്യം വ​​ലി​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ല​​ല്ല, മ​​റി​​ച്ച് ഓ​​രോ ദി​​വ​​സ​​വും നാം ​​രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന ചെ​​റി​​യ, സ്ഥി​​ര​​ത​​യു​​ള്ള

അനാരോ​ഗ്യകരമായ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽമീഡിയ

ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോ​ഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ

യു.എസ്. മുൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ

യു.എസ്. മുൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ

ന്യൂയോര്‍ക്ക്: അമേരിക്കൻ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് ആണ് രോഗവിവരം വാർത്താകുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്. അർബുദം എല്ലുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട അർബുദമാണ് ബൈഡന് സ്ഥിരീകരിച്ചത്. 10ൽ ഒമ്പത് ഗ്ലീസൺ