മറവിയിലേക്ക് വീഴാതിരിക്കാം

മറവിയിലേക്ക് വീഴാതിരിക്കാം

August 4, 2024 0 By KeralaHealthNews

ഏ​റെ നാ​ള്‍ ഡി​മ​ന്‍ഷ്യ ബാ​ധി​ച്ച ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ള്‍ എ​ല്ലാത​ര​ത്തി​ലും പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍ പ​ല ആ​ളു​ക​ള്‍ മാ​റിമാ​റി രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് ഏ​റ്റ​വും ന​ല്ല​ത്

പ്രാ​യ​മാ​യ​ എ​ല്ലാവരിലും മ​റ​വി​രോ​ഗം ബാ​ധി​ക്കു​ന്നി​ല്ല എന്നതാണ് വാസ്തവം. ഓ​രോ​രു​ത്ത​രു​ടെ​യും ശാ​രീ​രി​ക, മാ​ന​സി​കാ​വ​സ്ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഡിമെൻഷ്യ അല്ലെങ്കിൽ മറവിരോഗം ബാ​ധി​ക്കു​ന്ന​ത്. സാ​ധാ​ര​ണ 65 വ​യ​സ്സ്​ മു​ത​ലു​ള്ള​വ​രി​ലാ​ണ് ഇ​ത് ക​ണ്ടുവ​രു​ന്ന​തെ​ങ്കി​ലും പ്രാ​യ​മാ​ക​ല്‍ മാ​ത്ര​മ​ല്ല ഇ​തി​ന്‍റെ കാ​ര​ണം എ​ന്ന് തി​രി​ച്ച​റി​യ​ണം. മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യോ അ​ല്ലാ​തെ​യോ മ​റ​വിരോ​ഗം ബാ​ധി​ക്കാം. ചി​ല​രി​ല്‍ പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ളും ഇ​തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്. ഓ​ർമ​ക്കു​റ​വുത​ന്നെ​യാ​ണ് ഈ ​അ​വ​സ്ഥ​ക​ള്‍ ബാ​ധി​ച്ചുതു​ട​ങ്ങു​ന്ന​തി​​ന്റെ പ്ര​ധാ​ന ല​ക്ഷ​ണം. ചി​ന്താ​ശേ​ഷി കാ​ര്യ​ക്ഷ​മ​മ​ല്ലാ​തെ വ​രുക, വൈ​കാ​രി​കത​ല​ത്തി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ, പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത പെ​രു​മാ​റ്റരീ​തി എ​ന്നി​വ​യെ​ല്ലാം ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പൊ​തു​വെ ഡിമെൻഷ്യ ര​ണ്ടുത​ര​ത്തി​ല്‍ ക​ണ​ക്കാ​ക്കാ​റു​ണ്ട്. ചി​കി​ത്സകൊ​ണ്ട് പ​രി​ഹ​രി​ക്കാ​വു​ന്ന​തും ചി​കി​ത്സകൊ​ണ്ട് മാ​റ്റി​യെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​ക​ളും. ക​ടു​ത്ത ഡി​പ്ര​ഷ​ന്‍, തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണ്‍ കു​റ​യു​ന്ന അ​വ​സ്ഥ​യാ​യ ഹൈ​പ്പോ തൈ​റോ​യ്ഡി​സം, ത​ല​ച്ചോ​റി​ല്‍ ട്യൂ​മ​റു​ക​ള്‍പോ​ലു​ള്ള അ​വ​സ്ഥ​ക​ള്‍ എ​ന്നി​വ കാ​ര​ണം ഡിമെൻഷ്യ അ​നു​ഭ​വ​പ്പെ​ടാം. ചി​കി​ത്സകൊ​ണ്ട് പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഡിമെൻഷ്യ അ​വ​സ്ഥ​ക​ളാ​ണി​വ. ഡിമെൻഷ്യ​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ ​രോ​ഗാ​വ​സ്ഥ​ക​ള്‍ ചി​കി​ത്സി​ക്കു​കവ​ഴി ഇ​ത്ത​രം ഡിമെൻഷ്യ ഒ​രു പ​രി​ധിവ​രെ മാ​റ്റി​യെ​ടു​ക്കാ​ന്‍ ക​ഴി​യും.

അ​ൽഷൈ​മേ​ഴ്സ്

ഡിമെൻഷ്യ ബാ​ധി​ക്കു​ന്ന​വ​രി​ല്‍ പ്ര​ധാ​ന​മാ​യും ക​ണ്ടു​വ​രു​ന്ന​ത് ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​ക​ളാ​ണ്. ഇ​തി​ല്‍ത്ത​ന്നെ അ​ൽഷൈ​മേ​ഴ്സ് ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​രി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. ഇ​തുക​ഴി​ഞ്ഞാ​ല്‍ വാ​സ്കു​ല​ര്‍ ഡിമെൻഷ്യ പോ​ലു​ള്ള അ​വ​സ്ഥ​ക​ളും ചി​ല​രി​ല്‍ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ല്‍, ഇ​വ പ​രി​ഹ​രി​ക്കാ​ന്‍ ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​കാ​റി​ല്ല എ​ന്ന​തു​കൊ​ണ്ടുത​ന്നെ രോ​ഗി​യു​ടെ അ​വ​സ്ഥ കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​നു​ള്ള ചി​ല മ​രു​ന്നു​ക​ള്‍ ന​ല്‍കു​ക​യും പ​രി​ച​ര​ണ​വും മാ​ത്ര​മാ​ണ് താ​ല്‍ക്കാ​ലി​ക പ്ര​തി​വി​ധി.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ അ​മി​ത​മാ​യ രീ​തി​യി​ല്‍ അ​നു​ഭ​വി​ക്കു​ന്ന​വ​രി​ല്‍ ഡിമെൻഷ്യപോ​ലു​ള്ള അ​വ​സ്ഥ​ക​ള്‍ ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​വ​രു​ടെ ര​ക്തധ​മ​നി​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ത​ല​ച്ചോ​റി​ല്‍ ആ​വ​ശ്യ​മാ​യ ര​ക്ത​പ്ര​വാ​ഹം ല​ഭി​ക്കു​ന്ന​തി​ന് ത​ടസ്സം സൃ​ഷ്​ടിക്കും. ക്ര​മേ​ണ ഓ​ർമ​ക്കു​റ​വ്‌ സം​ഭ​വി​ക്കാ​നും ഡിമെൻഷ്യപോ​ലു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടുത​ന്നെ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു​കൊ​ണ്ടുത​ന്നെ മു​ന്നോ​ട്ടുപോ​ക​ണം. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യി സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ക, ന​ട​ത്തം, ഓ​ട്ടം തു​ട​ങ്ങി​യ വ്യാ​യാ​മരീ​തി​ക​ള്‍ ശീ​ല​മാ​ക്കു​ക തു​ട​ങ്ങി​യവ​യും പ​തി​വാ​ക്കാം. കേ​ര​ള​ത്തി​ല്‍ ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഡിമെൻഷ്യ സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

ല​ക്ഷ​ണ​ങ്ങ​ള്‍ അ​റി​യണം

ആ​രം​ഭഘ​ട്ട​ത്തി​ല്‍ത​ന്നെ ഡിമെൻഷ്യ തി​രി​ച്ച​റി​യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. അ​തി​നാ​യി ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്. ഓ​ർമക്കു​റ​വ്‌ ത​ന്നെ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. എ​ന്നാ​ല്‍, വ​ള​രെ മുമ്പ്​ ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍ത്തു​വെ​ക്കു​ന്ന​തി​ല്‍ ഇ​വ​ര്‍ക്ക് പ്ര​യാ​സ​മു​ണ്ടാ​കി​ല്ല. പ​ക​രം, അ​ടു​ത്തകാ​ല​ത്ത് ന​ട​ന്ന​തോ അ​ല്ലെ​ങ്കി​ല്‍ തൊ​ട്ടു മുമ്പ്​ ന​ട​ന്ന​തോ ആ​യ കാ​ര്യ​ങ്ങ​ള്‍ മ​റ​ന്നു​പോ​കു​ക, പ​തി​വാ​യി ചെ​യ്യു​ന്ന ചി​ല കാ​ര്യ​ങ്ങ​ളു​ടെ ക്ര​മംതെ​റ്റിപ്പോ​കു​ക, ചി​ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പൂ​ര്‍ണ​മാ​യും മ​റ​ന്നു​പോ​വുക തു​ട​ങ്ങി​യ​വ ഇ​ത്ത​രം ആ​ളു​ക​ളി​ല്‍ സം​ഭ​വി​ക്കാ​റു​ണ്ട്. വീ​ടി​നു​ള്ളി​ല്‍പോ​ലും വ​ഴി തെ​റ്റി ന​ട​ക്കു​ന്ന അ​വ​സ്ഥ​യും സാ​ധാ​ര​ണ​മാ​ണ്. ചി​ല​ര്‍ വാ​ഹ​നം പാ​ര്‍ക്ക് ചെ​യ്ത സ്ഥ​ലം മ​റ​ന്നു​പോ​കും. വാ​ഹ​നം ഓ​ടി​ച്ച് വീ​ട്ടി​ല്‍ വ​രു​ന്നവ​ഴി പോ​ലും ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ഓ​ര്‍ക്കാ​ന്‍ ക​ഴി​യില്ല. ഇത്തരത്തിൽ ഗു​രു​ത​ര​ അ​വ​സ്ഥ​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. പ​തി​വാ​യി കാ​ണു​ന്ന ആ​ളു​ക​ളു​ടെ പേ​ര്, മു​ഖം എ​ന്നി​വ ഓ​ര്‍ത്തെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും ഡിമെൻഷ്യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടുതു​ട​ങ്ങു​മ്പോ​ള്‍ത​ന്നെ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക​യും എ​ത്ര​ത്തോ​ളം ഗു​രു​ത​രാ​വ​സ്ഥ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി ചി​കി​ത്സ ല​ഭ്യ​മാ​ക്കുകയും ചെയ്യേണ്ടത്​ അ​നി​വാ​ര്യ​മാ​ണ്.

ശ്ര​ദ്ധ വേ​ണം

ഡിമെൻഷ്യ ബാ​ധി​ച്ച രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം നി​ര്‍ണാ​യ​ക​മാ​ണ്. അ​തീ​വ ശ്ര​ദ്ധ​യോ​ടെ വേ​ണം ഇ​ത്ത​രം രോ​ഗി​ക​ളോ​ട് പെ​രു​മാ​റാ​നും ഇ​ട​പെ​ടാ​നും. അ​വ​രോ​ടൊ​പ്പം ചേ​ര്‍ന്നുനി​ന്നു​കൊ​ണ്ടുമാ​ത്രം ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഒ​രി​ക്ക​ലും അ​മി​ത ശ​ബ്​ദ​ത്തി​ലോ ക​ടു​ത്ത വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചോ അ​വ​രോ​ട് ഇ​ട​പെ​ടാ​ന്‍ ശ്ര​മി​ക്ക​രു​ത്. ഏ​റ്റ​വും സൗ​ഹൃ​ദ​പ​ര​മാ​യി മാ​ത്രം ഇ​ട​പെ​ടു​ക. കൂ​ടാ​തെ, അ​വ​രു​ടെ സു​ര​ക്ഷ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ രോ​ഗി​ക​ള്‍ എ​ന്തുത​ന്നെ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. അ​മി​ത​മാ​യി അ​ക്ര​മാ​സ​ക്ത​മാ​കു​ന്ന രോ​ഗി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഏ​തെ​ല്ലാം സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി, അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

ഇ​ത്ത​രം രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​വും തീ​ര്‍ച്ച​യാ​യും ശ്ര​ദ്ധി​ക്ക​ണം. ഏ​റെനാ​ള്‍ ഡിമെൻഷ്യ ബാ​ധി​ച്ച ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ള്‍ എ​ല്ലാത​ര​ത്തി​ലും പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍ പ​ല ആ​ളു​ക​ള്‍ മാ​റിമാ​റി രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് ഏ​റ്റ​വും ന​ല്ല​ത്.

ക​ഴി​യു​മെ​ങ്കി​ല്‍ ഇ​ട​ക്കെ​ങ്കി​ലും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍നി​ന്ന് വിട്ട്​ മാ​ന​സി​ക സ​ന്തോ​ഷം ന​ല്‍കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് മാ​റിനി​ല്‍ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ തു​ട​ര്‍ച്ച​യാ​യി ഡിമെൻഷ്യരോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന ആ​ള്‍ ക​ടു​ത്ത ഡി​പ്ര​ഷ​ന്‍ അ​വ​സ്ഥ​യിലൂ​ടെ ക​ട​ന്നു​പോ​കു​ക​യും അ​ധി​കം വൈ​കാ​തെ മ​റ്റു രോ​ഗാ​വ​സ്ഥ​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്തേ​ക്കാം.