നേ​​താ​​വ് എ​​ന്ന​​തു​​കൊ​​ണ്ട് രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​ന്‍ / രാ​​ഷ്ട്രീ​​യ​​ക്കാ​​രി എ​​ന്ന​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ത​​ന്നോ​​ടൊ​​പ്പ​​മു​​ള്ള വ​​ലു​​തോ ചെ​​റു​​തോ ആ​​യ ഒ​​രു ഗ്രൂ​​പ്പി​​നെ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു​​ന​​യി​​ക്കു​​ന്ന​​വ​​രെ​​യാ​​ണ് യ​​ഥാ​​ര്‍ത്ഥ നേ​​താ​​വ് എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന​​ത്. അ​​തൊ​​രു രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​നോ, ക​​മ്പ​​നി സി ​​ഇ ഒ ​​യോ, സി​​നി​​മാ സം​​വി​​ധാ​​യ​​ക​​രോ ആ​​രു​​മാ​​വാം.

ഒ​​രു നേ​​താ​​വാ​​കു​​ന്ന​​തി​​ന് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ ചി​​ല സ്വ​​ഭാ​​വ​​ങ്ങ​​ളും ശീ​​ല​​ങ്ങ​​ളും വ​​ള​​ര്‍ത്തി​​യെ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​തി​​ല്‍ ഏ​​റ്റ​​വും പ്ര​​ധാ​​ന​​മാ​​ണ് അ​​ച്ച​​ട​​ക്ക​​വും മൂ​​ല്യ​​ങ്ങ​​ളും ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​നും. അ​​ച്ച​​ട​​ക്ക​​ത്തോ​​ടെ​​യു​​ള്ള വ്യ​​ക്തി ജീ​​വി​​ത​​വും തൊ​​ഴി​​ല്‍ ജീ​​വി​​ത​​വും ന​​യി​​ക്കു​​ന്ന ഒ​​രാ​​ള്‍ക്കു മാ​​ത്ര​​മേ മ​​റ്റൊ​​രാ​​ളെ ന​​യി​​ക്കാ​​നാ​​കൂ. ധൈ​​ര്യം, ആ​​ത്മ​​വി​​ശ്വാ​​സം, നി​​ശ്ച​​യ​​ദാ​​ര്‍ഢ്യം, സ​​ത്യ​​സ​​ന്ധ​​ത, വി​​ശ്വ​​സ്ത​​ത, ലാ​​ളി​​ത്യം, ശ്ര​​ദ്ധ, പ​​ഠ​​ന​​ശേ​​ഷി, ഫ്‌​​ള​​ക്‌​​സി​​ബി​​ലി​​റ്റി, തു​​റ​​ന്ന മ​​ന​​സ്സ്, തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​നു​​ള്ള ക​​ഴി​​വ്, പ്ര​​ശ്‌​​ന പ​​രി​​ഹ​​ര​​ണ​​ശേ​​ഷി, സ്വാ​​ധീ​​ന​​ശ​​ക്തി തു​​ട​​ങ്ങീ നി​​ര​​വ​​ധി ക​​ഴി​​വു​​ക​​ളു​​ള്ള ഒ​​രാ​​ള്‍ക്കു മാ​​ത്ര​​മാ​​ണ് മി​​ക​​ച്ച നേ​​താ​​വാ​​കാ​​ന്‍ ക​​ഴി​​യു​​ക​​യു​​ള്ളൂ.

നേ​​തൃ​​ശേ​​ഷി​​യു​​ടെ ഗു​​ണ​​ങ്ങ​​ള്‍

ന​​മ്മ​​ള്‍ നി​​ല​​കൊ​​ള്ളു​​ന്ന സ്ഥാ​​പ​​നം / സം​​ഘ​​ട​​ന എ​​ന്തി​​നു വേ​​ണ്ടി​​യാ​​ണോ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത് അ​​തേ വി​​ഷ​​ന്‍ ഉ​​ള്‍ക്കൊ​​ണ്ടു പ്ര​​വ​​ര്‍ത്തി​​ക്കാ​​ന്‍ ന​​മു​​ക്ക് ക​​ഴി​​യു​​ന്നു. ന​​മ്മു​​ടെ വ്യ​​ക്തി​​ത്വം മ​​റ്റു​​ള്ള​​വ​​രെ പ്ര​​ചോ​​ദി​​പ്പി​​ക്കു​​ക​​യും അ​​വ​​രി​​ല്‍ പോ​​സി​​റ്റീ​​വാ​​യ മാ​​റ്റ​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. മ​​റ്റു​​ള്ള​​വ​​രെ പ്ര​​ചോ​​ദി​​പ്പി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം അ​​വ​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്യാ​​ന്‍ ഒ​​രു നേ​​താ​​വി​​നു ക​​ഴി​​യ​​ണം.

ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത​​യും ആ​​ത്മാ​​ര്‍ത്ഥ​​ത​​യും വ​​ള​​ര്‍ത്തു​​ന്ന​​തി​​നും അ​​വ​​രെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മു​​ള്ള ജീ​​വ​​ന​​ക്കാ​​രാ​​ക്കി മാ​​റ്റു​​ന്ന​​തി​​നും മി​​ക​​ച്ച നേ​​തൃ​​ശേ​​ഷി​​യു​​ള്ള ഒ​​രാ​​ള്‍ക്ക് ക​​ഴി​​യു​​ന്നു. വ്യ​​ക്തി-​​തൊ​​ഴി​​ല്‍ ജീ​​വി​​ത​​ങ്ങ​​ള്‍ സ​​ന്തു​​ലി​​ത​​മാ​​യി കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നും മ​​റ്റു​​ള്ള​​വ​​രു​​മാ​​യു​​ള്ള ബ​​ന്ധ​​ങ്ങ​​ളി​​ല്‍ സൂ​​ക്ഷ്മ​​ത പു​​ല​​ര്‍ത്തു​​ന്ന​​തി​​നും ഇ​​വ​​ര്‍ക്ക് ക​​ഴി​​യു​​ന്നു. ശ​​രി​​യാ​​യ സ​​മ​​യ​​ത്ത് ശ​​രി​​യാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ എ​​ടു​​ക്കാ​​നു​​ള്ള ക​​ഴി​​വ് ഒ​​രു നേ​​താ​​വി​​നു​​ണ്ടാ​​ക​​ണം. സ്വാ​​ധീ​​ന​​ശേ​​ഷി​​യു​​ള്ള ആ​​ളാ​​യി​​രി​​ക്കും ഒ​​രു ന​​ല്ല നേ​​താ​​വ്. അ​​യാ​​ളു​​ടെ കൃ​​ത്യ​​ത​​യും ക​​ഴി​​വു​​ക​​ളും മ​​റ്റു​​ള്ള​​വ​​രെ സ്വാ​​ധീ​​നി​​ക്കു​​ക​​യും അ​​തേ പാ​​ത പി​​ന്തു​​ട​​രാ​​ന്‍ അ​​വ​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്യും.

പ്ര​​ശ്‌​​ന​​പ​​രി​​ഹ​​ര​​ണ​​ശേ​​ഷി​​യും ഒ​​രു ന​​ല്ല നേ​​താ​​വി​​ന്റെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​ണ്. എ​​ല്ലാ​​വ​​ര്‍ക്കും സ​​മ്മ​​തി​​യാ​​യ പ​​രി​​ഹാ​​ര​​ങ്ങ​​ള്‍ മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന​​തി​​ലൂ​​ടെ അ​​യാ​​ള്‍ കൂ​​ടു​​ത​​ല്‍ ബ​​ഹു​​മാ​​നം ആ​​ര്‍ജ്ജി​​ക്കു​​ന്നു. ന​​ല്ലൊ​​രു നേ​​താ​​വി​​ന് ക്രി​​യേ​​റ്റീ​​വ് ആ​​ക്ഷ​​ന്‍ ടേ​​ക്ക​​ര്‍, മാ​​സ്സീ​​വ് ആ​​ക്ഷ​​ന്‍ ടേ​​ക്ക​​ര്‍, പ്രോ ​​ആ​​ക്ടീ​​വ് ആ​​ക്ഷ​​ന്‍ ടേ​​ക്ക​​ര്‍, ക​​ണ്‍സി​​സ്റ്റ​​ന്റ് ആ​​ക്ഷ​​ന്‍ ടേ​​ക്ക​​ര്‍ എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ കൂ​ടു​ന്നു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് മു​ത​ലാ​യ​വ കാ​ര​ണ​വും മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യും വ​യ​റി​ള​ക്കം ഉ​ണ്ടാ​കാം. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, ഷി​ഗ​ല്ല, നോ​റോ, റോ​ട്ടോ തു​ട​ങ്ങി അ​നേ​കം രോ​ഗാ​ണു​ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ്

കാ​ത്തു​സൂ​ക്ഷി​ക്കാം ഹൃ​ദ​യാ​രോ​ഗ്യം

നി​ങ്ങ​ളെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന എ​ഞ്ചി​നാ​ണ് നി​ങ്ങ​ളു​ടെ ഹൃ​ദ​യം, അ​തി​ലാ​യി​രി​ക്ക​ണം ന​മ്മ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. ഈ ​ലേ​ഖ​ന​ത്തി​ൽ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും ദീ​ർ​ഘ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പോ​ഷ​കാ​ഹാ​രം, വ്യാ​യാ​മം, ജീ​വി​ത​ശൈ​ലി നു​റു​ങ്ങു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​ദ​ഗ്ദ്ധ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ഞ​ങ്ങ​ൾ

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ബ്രെ​യി​ൻ റോ​ട്ട്, ഡൂം​സ്ക്രോ​ളി​ങ്, ഡി​ജി​റ്റ​ൽ ഡി​മെ​ൻ​ഷ്യ, ഇ​ന്റ​ർ​നെ​റ്റ് ഇ​ൻ​ഡ്യൂ​സ്ഡ് എ.​ഡി.​എ​ച്ച്.​ഡി, ഫാ​ന്റം വൈ​ബ്രേ​ഷ​ൻ സി​ൻ​ഡ്രോം… ടെ​ക്നോ​ള​ജി മ​നു​ഷ്യ​ന്റെ ​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൻ​മേ​ൽ സൃ​ഷ്ടി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പേ​രു​ക​ളെ​ല്ലാം. ഇ​ന്ത്യ​ക്കാ​രി​ൽ സാ​​ങ്കേ​തി​കവി​ദ്യ സൃ​ഷ്ടി​ക്കു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ അ​തി​ഭ​യാ​ന​ക​മാ​ണെ​ന്നും നൂ​റി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ്