ശ​രീ​ര​ത്തി​ന് രോ​ഗ​നി​വാ​ര​ക​മോ രോ​ഗ​പ്ര​തി​രോ​ധ​ക​മോ ആ​രോ​ഗ്യ​സം​ര​ക്ഷ​ക​മോ ആ​യ ഗു​ണ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന നി​ര​വ​ധി പോ​ഷ​ക​ങ്ങ​ൾ ന​മ്മു​ടെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​പോ​ഷ​ക​ങ്ങ​ളെ​യാ​ണ് ‘ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ൽ​സ്’ എ​ന്ന പ​ദം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക പോ​ഷ​ക ഗു​ണ​ങ്ങ​ളു​ള്ള ഇ​വ, സാ​ധാ​ര​ണ ഭ​ക്ഷ​ണ വ​സ്തു​ക്ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളു​ള്ള​വ​യാ​ണ്.

പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ (പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള​തും എ​ന്നാ​ൽ, ന​ല്ല ശാ​രീ​രി​ക ഗു​ണ​ങ്ങ​ളു​ള്ള​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ), ഭ​ക്ഷ​ണ സ​പ്ലി​മെ​ന്റു​ക​ൾ (പ്രോ​ട്ടീ​നു​ക​ൾ, വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ), പ്ര​കൃ​തി​ദ​ത്ത ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന, രോ​ഗ പ്ര​തി​രോ​ധ​ക​ങ്ങ​ളാ​യ മി​ശ്രി​ത​ങ്ങ​ൾ, ശു​ദ്ധ​മാ​യ സം​യു​ക്ത​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​ശാ​ല​മാ​ണ് ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ലു​ക​ളു​ടെ ലോ​കം.

പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​വാ​ണെ​ന്ന​തി​നാ​ലും പ്ര​കൃ​തി​ജ​ന്യ​വ​സ്തു​ക്ക​ളി​ൽ​നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​വ​യാ​യ​തി​നാ​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​വ​യ്ക്ക് സ്വീ​കാ​ര്യ​ത ഏ​റെ​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ചി​ല രോ​ഗാ​വ​സ്ഥ​ക​ളി​ലേ​ക്കു​ള്ള സം​വേ​ദ​ന​ക്ഷ​മ​ത കു​റ​ക്കു​ന്ന​തി​ലും, ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ലു​ക​ൾ​ക്ക്​ നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന്​ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം

ഒരാൾക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത നേരത്തേ തിരിച്ചറിയാനാകുമോ? സാധിക്കുമെന്നാണ് ഉത്തരം, അത് അത്ര എളുപ്പമല്ലെങ്കിലും. നന്നേ ചുരുങ്ങിയത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനാകും. ​പ്രോഡോമൽ സിംപ്റ്റംസ് എന്നാണ് ഇതിനെ പറയുക. അഥവാ, ഹൃദയാഘാതത്തിന് ദിവസങ്ങൾക്ക് മുമ്പ് കണ്ടുവരുന്ന ചില ലക്ഷണങ്ങളാണിത്. നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള

വീടിന് ചുറ്റും പക്ഷികളുണ്ടോ? നിസ്സാരമാക്കരുത് ഈ രോഗവാഹകരെ

വീടിന് ചുറ്റും പക്ഷികളുണ്ടോ? നിസ്സാരമാക്കരുത് ഈ രോഗവാഹകരെ

വീടിനടുത്തുള്ള പക്ഷികളിൽ നിന്നും പ്രത്യേകിച്ച് പ്രാവുകൾ, താറാവുകൾ തുടങ്ങിയവയിൽ നിന്നും അവയുടെ കാഷ്ഠത്തിൽ നിന്നും മനുഷ്യർക്ക് പിടിപെടാൻ സാധ്യതയുള്ള ചില രോഗങ്ങളുണ്ട്. പക്ഷികൾ മനുഷ്യരെ ബാധിക്കുന്ന പലതരം അണുബാധകളെയും രോഗാണുക്കളെയും വഹിക്കുകയും അവ മനുഷ്യരിലേക്ക് പകർന്നു നൽകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ

നിപക്കെതിരെ കരുതലോടെ: വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം –ഡി.​എം.​ഒ

നിപക്കെതിരെ കരുതലോടെ: വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം –ഡി.​എം.​ഒ

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട്ടി​ലും പ​ക​ര്‍ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​പി. ദി​നീ​ഷ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കും ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ക്കു​മെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. വി​വ​ര​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ വി​വ​ര​വി​നി​മ​യ കേ​ന്ദ്ര​ങ്ങ​ളെ