തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും നി​പ വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നൊ​പ്പം ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും. രോ​ഗം ബാ​ധി​ച്ച്​ മ​രി​ച്ച ബാ​ല​ന്‍റെ താ​മ​സ​സ്ഥ​ല​മാ​യ മ​ല​പ്പു​റം, പാ​ണ്ടി​ക്കാ​ട്, ചെ​മ്പ്ര​ശ്ശേ​രി പ​രി​സ​ര​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കാ​നും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സി​റം ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്താ​നു​മാ​ണ്​ തീ​രു​മാ​നം. ഭോ​പ്പാ​ലി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഹൈ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സി​ലാ​ണ്​ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക.

തു​ട​ർ​ച്ച​യാ​യി കേ​ര​ള​ത്തി​ൽ നി​പ വൈ​റ​സ്​ ബാ​ധ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ മേ​യി​ൽ ഒ​രാ​ഴ്ച നീ​ണ്ട പ​രി​ശോ​ധ​ന കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ ന​ട​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ മ​രു​തോം​ക​ര, കു​റ്റ്യാ​ടി, ജാ​ന​കി​ക്കാ​ട്​ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ മേ​യ്​ 24 മു​ത​ൽ 30​വ​രെ തി​രു​വ​ന​ന്ത​പു​രം, പാ​ലോ​ട്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ ന​ട​ത്തി​യ​ത്. വ​നം വ​കു​പ്പി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​വ്വാ​ലു​ക​ളി​ൽ നി​പ വൈ​റ​സ്​​ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ പാ​ലോ​ട്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സി​ലെ ചീ​ഫ്​ ഡി​സീ​സ്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ​ർ ഡോ. ​ഷീ​ല സാ​ലി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നിർദേശങ്ങൾ

  • വ​വ്വാ​ലു​ക​ൾ ക​ടി​ച്ച ചാ​മ്പ​ങ്ങ, പേ​ര​ക്ക, മാ​മ്പ​ഴം തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം.
  • വീ​ട്ടു​മു​റ്റ​ത്തും പ​റ​മ്പി​ലും വീ​ണു​കി​ട​ക്കു​ന്ന പ​ഴ​ങ്ങ​ളെ​ടു​ക്കു​മ്പോ​ൾ ശ്ര​ദ്ധ വേ​ണം. വ​വ്വാ​ൽ ക​ടി​ച്ച പ​ഴ​ങ്ങ​ളി​ൽ അ​തി​ന്റെ പാ​ടു​ണ്ടാ​കും. അ​ങ്ങ​നെ​യു​ള്ള പ​ഴ​ങ്ങ​ൾ എ​ടു​ത്താ​ൽ കൈ​ക​ളി​ലേ​ക്ക്​ വൈ​റ​സ് പ​ക​രും.
  • വ​വ്വാ​ൽ ക​ടി​ച്ചെ​ന്ന്​ സം​ശ​യി​ക്കു​ന്ന പ​ഴ​ങ്ങ​ൾ ഒ​രു​കാ​ര​ണ​വ​ശാ​ലും ക​ഴി​ക്ക​രു​ത്. അ​ത്​ മ​ണ്ണി​ൽ കു​ഴി​ച്ചു​മൂ​ട​ണം. ഇവ മൃ​ഗ​ങ്ങ​ൾ​ക്കും ക​ഴി​ക്കാ​ൻ ന​ൽ​ക​രു​ത്.
  • ഇ​ത്ത​രം പ​ഴ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക​ർ​ണാ​ട​ക​യിലെ​ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ൾ ; വില്ലൻ മൊ​ബൈ​ൽ ഫോൺ

ക​ർ​ണാ​ട​ക​യിലെ​ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ൾ ; വില്ലൻ മൊ​ബൈ​ൽ ഫോൺ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​വി​ധ ത​രം കാ​ഴ്ചാ​പ്ര​ശ്ന​ങ്ങ​ൾ. മൊ​ബൈ​ൽ ഫോ​ണി​ന്റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം​മൂ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ കാ​ഴ്ച​പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. ആ​കെ

ഹ്യൂമൻ മെറ്റന്യൂമോ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് ആരോഗ്യ മന്ത്രാലയം; ‘ശുചിത്വം അടക്കമുള്ള മുൻകരുതലുകൾ പാലിക്കണം’

ഹ്യൂമൻ മെറ്റന്യൂമോ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് ആരോഗ്യ മന്ത്രാലയം; ‘ശുചിത്വം അടക്കമുള്ള മുൻകരുതലുകൾ പാലിക്കണം’

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സംബന്ധിച്ച്

ചി​ക്ക​ൻ​പോ​ക്സി​നെ സൂ​ക്ഷി​ക്കു​ക

വേ​ന​ൽ​കാ​ല​മാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ചി​ക്ക​ൻ​പോ​ക്സ് പ​ട​ർ​ന്നു​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്നു ആ​രോ​ഗ്യ​വ​കു​പ്പ്. വേ​രി​സി​ല്ലാ സോ​സ്റ്റ​ർ എ​ന്ന വൈ​റ​സ് മൂ​ല​മു​ണ്ടാ​വു​ന്ന ചി​ക്ക​ൻ​പോ​ക്സ് കു​ട്ടി​ക​ൾ​ക്ക് വ​രു​ന്ന ഒ​രു സാ​ധാ​ര​ണ അ​സു​ഖ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ​ക്കും ഔ​ഷ​ധ​സേ​വ​ക്കും ശേ​ഷം ഭേ​ദ​മാ​വു​ക​യും ചെ​യ്യും. എ​ന്നാ​ൽ,