നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1 എന്‍1, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്കു പുറമെയാണ് നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്ച മരിച്ച നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ അധ‍്യാപകൻ അജീഷിന്‍റെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ 12 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. 20 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരു കോവിഡ് രോഗിയുമുണ്ട്. എല്ലാവരും നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

പകർച്ചവ‍്യാധികൾ ഏറിയതോടെ ജില്ല ആശുപത്രിയിൽ പ്രത‍്യേക വാർഡ് സജ്ജീകരിച്ചു. വേഗം പടരുന്നതിനാൽ എച്ച്1 എൻ1 രോഗികളെ കിടത്തിച്ചികിത്സിക്കാനായാണ് പ്രത‍്യേക വാർഡ് ഒരുക്കിയത്. 20 ബെഡുകളാണുള്ളത്. ജില്ല ആശുപത്രിയിലെതന്നെ സാന്ത്വനചികിത്സ വിഭാഗത്തിന്‍റെ വാര്‍ഡിലാണിത്. മലയോരത്ത് പകര്‍ച്ചപ്പനിയും വ്യാപകമായിട്ടുണ്ട്. ദിവസേന 400ന് അടുത്തുള്ളവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി വരുന്നുണ്ട്.

ജില്ല ആശുപത്രിയായി ഉയർത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയിലെ സൗകര‍്യം മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ കിടത്തിച്ചികിത്സ നല്‍കാൻ അധികൃതർ ബുദ്ധിമുട്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

ക​ണ്ണൂ​ർ: പു​തു​താ​യി ക​ണ്ടെ​ത്തു​ന്ന കു​ഷ്ഠ​രോ​ഗ ​ബാ​ധി​ത​രി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധ ത​ട​യാ​നാ​യി ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളി​ലെ കു​ഷ്ഠ​രോ​ഗ​ബാ​ധ പ്രാ​രം​ഭ​ത്തി​ലേ ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

മെ​ഡി​ക്ക​ൽകോ​ള​ജ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ലൈ​സോ​സോ​മ​ല്‍ സ്റ്റോ​റേ​ജ് രോ​ഗ​ങ്ങ​ള്‍ക്ക് മ​രു​ന്ന് ന​ല്‍കു​ന്ന പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്. മ​ന്ത്രി വീ​ണാ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി. ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് സ്വീ​ക​രി​ച്ച കു​ട്ടി​ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും ക​ണ്ടു. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് രോ​ഗി​ക​ളു​മാ​യും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യും മ​ന്ത്രി ആ​ശ​യ വി​നി​മ​യം

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച 57 വ​യ​സു​കാ​ര​ന് നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള കോ​ണ്ടാ​ക്ട് ട്രേ​സി​ങ് ന​ട​ത്തി.