തിരുവനന്തപുരം: കേരളം പനിക്കിടക്കയിൽ. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രോഗവിവരകണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

ഇന്നലെ മാത്രം 11, 438 പേർ. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് ഡെങ്കി സംശയിക്കുന്നത് 1693 പേർക്കാണ്. സ്ഥിരീകരിച്ചത് 493 പേർക്ക്. രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.

എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗികളുടെ കണക്കുകൾ ജൂലൈ ഒന്നിനാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എന്‍.എച്ച്.എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എന്‍.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

വയറിളക്കം: സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ

ഹ്യൂമൻ മെറ്റന്യൂമോ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് ആരോഗ്യ മന്ത്രാലയം; ‘ശുചിത്വം അടക്കമുള്ള മുൻകരുതലുകൾ പാലിക്കണം’

ഹ്യൂമൻ മെറ്റന്യൂമോ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് ആരോഗ്യ മന്ത്രാലയം; ‘ശുചിത്വം അടക്കമുള്ള മുൻകരുതലുകൾ പാലിക്കണം’

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സംബന്ധിച്ച്

യൂറോപ്പിനെ ഭീതിയിലാഴ്ത്തിയ പാരറ്റ് ഫീവർ; അറിയാം രോഗവും ലക്ഷണങ്ങളും

ഓസ്‌ട്രിയ, ഡെന്‍മാര്‍ക്ക്‌, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്‌ തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളിളെയും ഭീതിയിലാഴ്ത്തി പുതിയൊരു രോഗം. പാരറ്റ് ഫീവർ എന്നും സിറ്റാക്കോസിസ് അറിയപ്പെടുന്ന ഈ രോഗം തത്തകളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ പടരുന്നവയാണ്. പാരറ്റ്‌ ഫീവര്‍ ബാധിച്ച്‌ ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച്‌