തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ‌​കാ​രു​ടെ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ൻ ഒ​രു വ​ർ​ഷം മാ​ത്രം ശേ​ഷി​ക്കു​മ്പോ​ഴും ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ പ​ര​മ​ര​ഹ​സ്യ​മാ​ക്കി സ​ർ​ക്കാ​ർ. 2022 ജൂ​ലൈ ഒ​ന്നു​മു​ത​ൽ 2025 ജൂ​ൺ 30 വ​രെ മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ.

ഇ​തു​സം​ബ​ന്ധി​ച്ച്​ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ‘ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ന​ട​ത്തി​യ ക​രാ​റി​ന്‍റെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ പ​ര​സ്യ​​​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല’ എ​ന്നാ​ണ്​ ധ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രും ആ​ശ്രി​ത​രു​മ​ട​ക്കം 30 ല​ക്ഷ​ത്തോ​ളം പേ​ർ അം​ഗ​ങ്ങ​ളാ​യ പ​ദ്ധ​തി​യു​ടെ ക​രാ​ർ ര​ഹ​സ്യ​മാ​ക്കു​ന്ന​തെ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മി​ല്ല.

കാ​ഷ്​​ലെ​സ്​ സം​വി​ധാ​നം അ​വ​സാ​നി​പ്പി​ച്ച​ത്​ മു​ത​ൽ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ലെ പ്ര​ഹ​സ​ന​വും ആ​ശു​പ​ത്രി​ക​ൾ മെ​ഡി​സെ​പ്​ കാ​ർ​ഡ്​ സ്വീ​ക​രി​ക്കാ​ത്ത​തു​മ​ട​ക്കം പ​ദ്ധ​തി ജീ​വ​ന​ക്കാ​രെ​യും ആ​ശ്രി​ത​രെ​യും വ​ട്ടം ക​റ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ ഏ​റെ​നാ​ളാ​യി. മെ​ഡി​സെ​പ്പി​ന്‍റെ മ​റ​വി​ൽ കെ.​ജി.​എ​സ്.​എം.​എ റൂ​ൾ​സ്​ പ്ര​കാ​രം ജീ​വ​ന​ക്കാ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ റീ ​ഇ​​മ്പേ​ഴ്​​സ്​​മെ​ന്‍റ്​​ സം​വി​ധാ​ന​വും അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

നി​യ​മ​ബാ​ധ്യ​ത​യി​ൽ​നി​ന്ന്​ ത​ല​യൂ​രി

സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍ഷ​ന്‍കാ​രു​ടെ​യും ആ​രോ​ഗ്യ പ​രി​പാ​ല​നം സ​ര്‍ക്കാ​റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ്​ 1960ലെ ​കേ​ര​ള ഗ​വ.​ സ​ർ​വ​ന്‍സ്​ മെ​ഡി​ക്ക​ൽ അ​റ്റ​ന്‍റ​ൻ​സ്​ റൂ​ൾ​സ്​ (കെ.​ജി.​എ​സ്.​എം.​എ). ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്​ ആ​രം​ഭി​ച്ചെ​ങ്കി​ലും കെ.​ജി.​എ​സ്.​എം.​എ പ്ര​കാ​ര​മു​ള്ള റീ ​ഇ​മ്പേ​ഴ്​​സ്​​മെ​ന്‍റ്​ സം​വി​ധാ​നം തു​ട​രു​മെ​ന്നാ​യി​രു​ന്നു അ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ​തി​നാ​ൽ​ നി​യ​മ​പ്രാ​ബ​ല്യ​മു​ണ്ടെ​ന്ന​താ​യി​രുന്നു കാ​ര​ണം. എ​ന്നാ​ൽ ‘മെ​ഡി​സെ​പ്​ വ​ന്ന​ശേ​ഷം സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​​ലെ ചി​കി​ത്സ​ക്ക്​ കെ.​ജി.​എ​സ്.​എം.​എ റൂ​ൾ പ്ര​കാ​രം മെ​ഡി​ക്ക​ൽ റീ ​ഇ​മ്പേ​ഴ്​​സ്​​മെ​ന്‍റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​​ല്ലെ​ന്നാ​ണ്​’ സ​ർ​ക്കാ​ർ നി​ല​പാ​ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജീവനാണ്, ശ്രദ്ധ വേണം

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ഒ​രു മ​നു​ഷ്യ​നെ ആ​രോ​ഗ്യ​വാ​നും ഊ​ർ​ജ​സ്വ​ല​നു​മാ​യി നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ലി​ന്ന് ന​മ്മു​ടെ ജീ​വി​ത​ശൈ​ലി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ൾ വ​രു​മ്പോ​ഴോ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴോ മാ​ത്ര​മേ നാം ​ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​റു​ള്ളൂ. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ

ഉയർന്ന രക്തസമ്മർദം: കാലുകളിൽ വരുന്ന ഈ ലക്ഷണങ്ങൾ കരുതിയിരിക്കാം

ഉയർന്ന രക്തസമ്മർദം: കാലുകളിൽ വരുന്ന  ഈ ലക്ഷണങ്ങൾ കരുതിയിരിക്കാം

നിശ്ശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മര്‍ദം high-blood-pressure അറിയപ്പെടുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇതു മൂലം ആദ്യം പുറമേ കാണപ്പെടില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുമ്പോഴാണ് പലരും ഇതിനെക്കുറിച്ച് അറിയുക തന്നെ. എന്നാൽ ഉയർന്ന രക്തസമ്മർദം ശരീരത്തിന്റെ കീഴ്ഭാഗത്ത്, പ്രത്യേകിച്ച് കാലുകളിൽ

ഗർഭകാലത്തെ ദന്തപരിചരണം

ഗർഭകാലത്തെ ദന്തപരിചരണം

ഗർഭാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ദന്താരോഗ്യത്തെ ബാധിക്കുന്നതായി കണ്ടുവരുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങൾ കുഞ്ഞുങ്ങൾക്ക് പ്രീമച്വർ ബർത്ത്, തൂക്കക്കുറവ് എന്നിവ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഗർഭകാലത്ത് സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങൾ a. മോണ