ഇന്നലെ ജൂൺ 7നായിരുന്നു ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്തതും മലിനമായതുമായി ഭക്ഷണം കഴിക്കുന്നതിനെതിരായ ബോധവത്കരണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന്‍റെ ഉപഭോഗം കാരണം ലോകമെമ്പാടുമുള്ള ഏകദേശം 1.6 ദശലക്ഷം ആളുകൾ പ്രതിദിനം രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടർ സൈമ വസീദ് പറയുന്നു.

ഇത്തരത്തിൽ രോഗികളാകുന്നതിൽ 40 ശതമാനവും 5 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഇതിൽ മരണനിരക്കിന്‍റെ സാധ്യതളേറെയാണ്.

ആഫ്രിക്കയാണ് ഇത്തരം കേസുകൾ ഏറെയും നേരിടുന്നത്. മലിനമായ ഭക്ഷണം കാരണം പ്രതിവർഷം ഏകദേശം 150 ദശലക്ഷം പേർക്ക് രോഗങ്ങൾ ബാധിക്കുകയും 1,75,000 മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. പിന്നാലെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയാണ്.

2019ലാണ് ലോക ഭക്ഷ്യസുരക്ഷാ ദിനം ആദ്യമായി ആചരിച്ചത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും തടയുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘അപ്രതീക്ഷിതമായ കാര്യങ്ങൾക്കായി തയാറെടുക്കുക’ എന്നതാണ് 2024-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്‍റെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്ര​തി​രോ​ധിക്കാ​ന്‍ മാ​ര്‍ഗ​രേ​ഖ

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്ര​തി​രോ​ധിക്കാ​ന്‍ മാ​ര്‍ഗ​രേ​ഖ

തി​രു​വ​ന​ന്ത​പു​രം: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ള്‍ ത​ട​യു​ന്ന​തി​ന് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ്, ഇ​ന്‍ഫ്ലു​വ​ന്‍സ തു​ട​ങ്ങി​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യെ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ​ത​ന്നെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കോ​വി​ഡ​ട​ക്കം

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായെന്ന് മന്ത്രി വീണ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ‘നി​പ’ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​ൻ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ​വ്വാ​ലു​ക​ളി​ൽ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക്​ തു​ട​ക്കം. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം വ​നം വ​കു​പ്പ്​ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ്​ സാ​മ്പ്​​ൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പാ​ലോ​ട്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സി​ലെ ചീ​ഫ്​