അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീർഘസമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്ന കൗമാരക്കാർക്ക് ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കില്ല. ഹോംവർക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളിൽ ഇവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നാണ് പഠനം പറയുന്നത്.

ഇന്റർനെറ്റ് ആസക്തി കൂടുതലുള്ള കൗമാരക്കാരിൽ ശ്രദ്ധയുമായും ഓർമയുമായും ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങളുണ്ടാവുമെന്നാണ് കണ്ടെത്തൽ. ജേണൽ ഓഫ് PLOSൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. 2012 മുതൽ 2022 വരെ ഏകദേശം 237 കൗമാരക്കാരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്.

അമിതമായ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധ, ആസൂത്രണം, തീരുമാനമെടുക്കൽ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇന്റർനെറ്റ് ആസക്തിക്കൊപ്പം അതിൽ നിന്നും മാറുമ്പോൾ വിത്ഡ്രോവൽ സിൻഡ്രോമും കൗമാരക്കാരിൽ കാണുന്നുവെന്നാണ് പഠനം.

ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ് ഇതെന്ന് പഠനം നടത്തിയവരിൽ ഒരാളായ യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിലെ പ്രഫസർ മാക്സ് ചാങ് പറഞ്ഞു. കൗമാരം ഒരാളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന കാലമായതിനാൽ പഠന റിപ്പോർട്ടിനെ ഗൗരവമായി കാണണമെന്നാണ് മാക്സ് ചാങ്ങിന്റെ അഭിപ്രായം.

ചൂതാട്ടത്തിന് സമാനമായ ആസക്തിയാണ് ഇന്റർനെറ്റ് കൗമാരക്കാരിൽ ഉണ്ടാക്കുകയെന്നും മാക്സ് ചാങ് പറഞ്ഞു. ഇന്റർനെറ്റ് ആസക്തിയെ കൂടുതൽ ഗൗരവമായി കണ്ട് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അ​ബൂ​ദ​ബി​യി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് സ്മാ​ർ​ട്ട് സം​വി​ധാ​നം

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് സ്മാ​ർ​ട്ട് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. 920 കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​തു​കു​ക​ളെ പി​ടി​കൂ​ടാ​ൻ സ്മാ​ർ​ട്ട് ട്രാ​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം, കൊ​തു​ക് മു​ട്ട​യി​ട്ട് വ​ള​രു​ന്ന​ത് ത​ട​യാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ബൂ​ദ​ബി​യി​ൽ പ​ല​യി​ട​ത്തും കൊ​തു​ക്

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

പു​​തു​​വ​​ർ​​ഷ​​ത്തോ​​ട് അ​​ടു​​ക്കു​​മ്പോ​​ൾ ന​​മ്മി​​ൽ പ​​ല​​രും ജീ​​വി​​ത​​ത്തെ മാ​​റ്റി​​മ​​റി​​ക്കാ​​ൻ ഉ​​ന്ന​​ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്നു. എ​​ന്നാ​​ൽ, പ​​ല റെ​​സ​​ല്യൂ​​ഷ​​നു​​ക​​ളും ആ​​ദ്യ​​ത്തെ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. ശാ​​ശ്വ​​ത​​മാ​​യ മാ​​റ്റ​​ത്തി​​ന്‍റെ ര​​ഹ​​സ്യം വ​​ലി​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ല​​ല്ല, മ​​റി​​ച്ച് ഓ​​രോ ദി​​വ​​സ​​വും നാം ​​രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന ചെ​​റി​​യ, സ്ഥി​​ര​​ത​​യു​​ള്ള

ഇവ കഴിക്കാം ആരോഗ്യം നേടാം; ആരോഗ്യമുള്ള ശ്വാസകോശത്തിനായുള്ള ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ് ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ ശീലങ്ങള്‍. രോഗങ്ങളെ അകറ്റിനിര്‍ത്തിക്കൊണ്ട് സുഖകരമായി ദീവിക്കാന്‍ ഇത് സഹായിക്കുന്നു. നെഞ്ചിന്റെ ദ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്വാസാച്ഛോസ അവയവമാണ് ശ്വാസകോശം. ശ്വസന പ്രക്രിയയിലും ബ്ലഡ് സര്‍ക്കുലേഷനിലും പ്രധാന പങ്കുവഹിക്കുന്നത് ശ്വാസകോശമാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയില്‍