‘‘എവിടെ നോക്കിയാലും മുടി തന്നെ, ഇതെന്തു മുടി കൊഴിച്ചിലാണ്’’, മിക്ക സ്ത്രീകളും ജീവിതത്തിൽ ഈ ഒരു വിഷമഘട്ടം അഭിമുഖീകരിച്ചിട്ടുണ്ടാകും.

എന്താണിതിന് കാരണം.ചിലർക്ക് ഹോർമോൺ വ്യതിയാനം മുടികൊഴിച്ചിലിന് നിമിത്തമാകും. മറ്റു ചിലർക്ക് കാലാവസ്ഥ മാറിയതിന്റെയോ വെള്ളം പിടിക്കാത്തതോ, അങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകും. കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ മുടികൊഴിച്ചിൽ എന്ന അവസ്ഥയെ നേരിടുന്നവരാണ് പലരും. ഒരു നിശ്ചിത പ്രായത്തിന് ശേഷം പുരുഷന്മാർക്ക് മാത്രമേ കഷണ്ടി ഉണ്ടാകു എന്ന മുൻവിധി മുൻപ് പലർക്കുമുണ്ടായിരുന്നു. എന്നാൽ മുടിയുമായി ബന്ധപ്പെട്ട ഇത്തരം എല്ലാ മുൻധാരണകളും മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിൽ. എന്നാൽ ഈ മുടി കൊഴിച്ചിലിനെ അങ്ങനെ നിസ്സാരമായി കാണാനാകില്ല.

വാർധക്യം, ഗർഭധാരണം എന്നിവ കാരണം മുടികൊഴിച്ചിൽ കൂടാറുണ്ട്. ഇന്നത്തെ കാലത്ത് പല കാരണങ്ങളാലും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. സ്ത്രീകളിൽ മുടികൊഴിച്ചിലിന്റെ സാധാരണ കാരണങ്ങൾ എന്തൊക്കെയാണ് എന്നും അവ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നും നമുക്ക് നോക്കാം. ഗർഭാവസ്ഥ, പ്രസവം,തൈറോയ്ഡ് പ്രശ്നങ്ങൾ, ആർത്തവവിരാമം എന്നിവയൊക്കെ മുടികൊഴിച്ചിലിന് കാരണമാകും.

ഇതിന് പരിഹാരമായി പല ഉൽപന്നങ്ങളും വിപണിയിൽ നിരവധി അവകാശവാദങ്ങളോടെ ലഭ്യമാണ്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷം ചെയ്യും. മുടി വളർച്ചയ്ക്ക് ലഭ്യമായ ചെലവു കുറഞ്ഞ ഒരു വസ്തുവാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ജ്യൂസിൽ നിരവധി ജീവകങ്ങൾ ഉണ്ട്. ഇവ ഓക്സിജന്റെ അളവ് കൂട്ടുകയും കൊളാജന്റെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യും. ചർമത്തിലും മറ്റു കലകളിലും കാണുന്ന പ്രോട്ടീൻ ആണ് കൊളാജൻ. മുടി വളരാൻ ഇത് സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പു​ക ശ്വ​സി​ക്കു​ന്നു​ണ്ടോ? ക​രു​തി​യി​രി​ക്ക​ണം

ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടി​വ് പ​ള്‍മ​നറി ഡി​സീ​സ് (സി.​ഒ.​പി.​ഡി), ശ്വ​സ​ന​നാ​ളി​ക​ള്‍ ചു​രു​ങ്ങി വാ​യു​സ​ഞ്ചാ​രം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തും ഗു​രു​ത​ര​മാ​യാ​ല്‍ മ​ര​ണ​ക​ാര​ണ​മാ​കു​ന്ന​തു​മാ​യ രോ​ഗാ​വ​സ്ഥ. ഈ ​അ​സു​ഖം ബാ​ധി​ച്ച​വ​ർ​ക്ക് ദീ​ര്‍ഘ​കാ​ല അ​സ്വ​സ്ഥ​ത​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ഇ​ത് വി​ട്ടു​മാ​റാ​തെ തു​ട​രു​ന്ന​തി​നാ​ല്‍ കൃ​ത്യ​മാ​യ ചി​കി​ത്സ​യും നി​ര​ന്ത​ര പ​രി​ച​ര​ണ​വും അ​ത്യാ​വ​ശ്യ​മാ​ണ്. രോ​ഗ​ബാ​ധി​ത​രി​ല്‍ ക്ര​മേ​ണ ശ്വാ​സ​കോ​ശ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒ.പി.ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

ഇന്ത്യയിൽ പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം മൂന്നുലക്ഷം ജീവനുകൾ രക്ഷിക്കാമെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപ്പ് കുറക്കുന്നത് വഴി ശരീരത്തില്‍ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ 17 ലക്ഷത്തിലധികംപേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്നും ബംഗളൂരുവിലെ