തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ 150 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യു​ണ്ട്. മ​ലേ​റി​യ, ഷി​ഗ​ല്ല, ഹെ​പ്പ​റ്റൈ​റ്റി​സ്-​ എ ​എ​ന്നി​വ​യും ആ​ശ​ങ്ക പ​ര​ത്തു​ന്നു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​ക്കും എ​ലി​പ്പ​നി​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. കൊ​തു​കു​ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ച​ളി​യി​ലോ മ​ലി​ന​ജ​ല​ത്തി​ലോ ഇ​റ​ങ്ങേ​ണ്ടി വ​ന്നാ​ല്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ‘ഡോ​ക്‌​സി​സൈ​ക്ലി​ന്‍’ ക​ഴി​ക്ക​ണം. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ്​​ പ​ക​ർ​ച്ച​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം 1150 പേ​ർ​ക്കാ​ണ്​ ​ഡെ​ങ്കി ബാ​ധി​ച്ച​ത്. അ​തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. 3760 പേ​ർ ഡെ​ങ്കി​ക്ക്​ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി. അ​തി​ൽ 10 പേ​ർ മ​രി​ച്ചു. എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച 192 പേ​രി​ൽ എ​ട്ടു​ പേ​ർ മ​രി​ച്ചു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​തേ​ടി​യ 121 പേ​രി​ൽ അ​ഞ്ചു മ​ര​ണ​വും ഉ​ണ്ടാ​യി.

മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ള​രെ വ്യാ​പ​ക​മാ​യി ​ഹെ​പ്പ​റ്റൈ​റ്റി​സ്-​എ പ​ട​രു​ക​യാ​ണ്. 2441 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 18 പേ​ർ മ​രി​ച്ചു. കൂ​ടാ​തെ, സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി 6507 പേ​ർ ചി​കി​ത്സ​തേ​ടി​യ​തി​ൽ 18 പേ​ർ മ​രി​ച്ചു. ഇ​തി​നു​ പു​റ​​മെ, വെ​സ്റ്റ​നൈ​ൽ വൈ​റ​സും ഭീ​ഷ​ണി​യാ​യി ക​ട​ന്നെ​ത്തി. ഒ​മ്പ​തു പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​നു​ കീ​ഴ​ട​ങ്ങി. 22 പേ​ർ സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി ചി​കി​ത്സ തേ​ടി​യ​തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ ജീ​വ​ഹാ​നി​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 55 പേ​ർ​ക്കാ​ണ്​ മ​ലേ​റി​യ ബാ​ധി​ച്ച​ത്. അ​തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത്​ 20 പേ​രി​ൽ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ടു​ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി ര​ണ്ടു​പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബംഗളൂരുവിൽ രാജ്യത്തെ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചു

ബംഗളൂരുവിൽ രാജ്യത്തെ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചു

ബംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്.എം.പി.വി) രാജ്യത്ത് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പാ​ല​ക്കാ​ട്: പ​ക​ർ​ച്ച​വ്യാ​ധി ബാ​ധി​ച്ച് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത് 458 പേ​ർ. ഇ​തി​ൽ 206 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തും 252 എ​ണ്ണം സം​ശ​യി​ക്കു​ന്ന​തു​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത് എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ച്ച്1​എ​ൻ1​ഉം

ബെംഗളൂരു വിമാനത്താവളത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 12 യാത്രക്കാരിൽ കൊറോണ സ്ഥിരീകരിച്ചു | China-returnee among 12 passengers test positive for Coronavirus at Bengaluru airport

ബെംഗളൂരു വിമാനത്താവളത്തിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 12 യാത്രക്കാരിൽ കൊറോണ സ്ഥിരീകരിച്ചു | China-returnee among 12 passengers test positive for Coronavirus at Bengaluru airport

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയ 12 യാത്രക്കാർക്ക് കോവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് എത്തിയ 37 കാരനായ ഒരാൾക്ക് ബംഗളൂരുവിൽ കൊവിഡ് പോസിറ്റീവായതായി അധികൃതർ അറിയിച്ചു. മറ്റ് 11 യാത്രക്കാർ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ നാലുപേരെ