ന്യൂ​ഡ​ൽ​ഹി: കാ​ഷ് ലെ​സ് ചി​കി​ത്സ​ക്കു​ള്ള അ​പേ​ക്ഷ വ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് രം​ഗ​ത്തെ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ ഐ.​ആ​ർ.​ഡി.​എ.​ഐ. ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ല​ഭി​ച്ച് മൂ​ന്ന് മ​ണി​ക്കു​റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ​ക്കാ​യി നി​ല​വി​ലു​ള്ള 55 സ​ർ​ക്കു​ല​റു​ക​ൾ​ക്ക് പ​ക​രം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ സ​ർ​ക്കു​ല​റി​ലാ​ണ് ഐ.​ആ​ർ.​ഡി.​എ.​ഐ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​ണ് പു​തി​യ തീ​രു​മാ​നം.

എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ സ്ഥി​തി​യി​ലു​ള്ള​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ആ​ഡ്ഓ​ണു​ക​ളും റൈ​ഡ​റു​ക​ളും ഇ​ൻ​ഷു​​റ​ൻ​സ് ക​മ്പ​നി​ക​ൾ ല​ഭ്യ​മാ​ക്ക​ണം. ഇ​ൻ​ഷു​റ​ൻ​സ് ഏ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്നു, പോ​ളി​സി​യി​ൽ ഉ​റ​പ്പാ​യും ല​ഭ്യ​മാ​കു​ന്ന തു​ക, ക​വ​റേ​ജ് വി​ശ​ദാം​ശ​ങ്ങ​ൾ, ഒ​ഴി​വാ​ക്ക​ലു​ക​ൾ, കാ​ത്തി​രി​പ്പ് കാ​ലം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ല​ളി​ത​മാ​യ വാ​ക്കു​ക​ളി​ൽ രേ​ഖാ​മൂ​ലം പോ​ളി​സി ഉ​ട​മ​യെ അ​റി​യി​ക്ക​ണം.

പോ​ളി​സി കാ​ല​യ​ള​വി​ൽ ​െക്ല​യിം ഒ​ന്നു​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ പോ​ളി​സി തു​ക​യി​ലെ വ​ർ​ധ​ന​യാ​യോ ഇ​ള​വാ​യോ നോ ​െ​ക്ല​യിം ബോ​ണ​സ് ക​മ്പ​നി​ക​ൾ പോ​ളി​സി ഉ​ട​മ​ക്ക് ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് രൂക്ഷമായാൽ എങ്ങനെ കൈകാര്യം ചെയ്യും? മോക് ഡ്രിൽ നടത്താനാവശ്യപ്പെട്ട് കേന്ദ്രം

കോവിഡ് രൂക്ഷമായാൽ എങ്ങനെ കൈകാര്യം ചെയ്യും? മോക് ഡ്രിൽ നടത്താനാവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് രൂക്ഷമായാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആരോഗ്യ സംവിധാനങ്ങൾ മോക് ഡ്രിൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ. ചൈനയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം. രാജ്യത്തെ എല്ലാ ആരോഗ്യ സംവിധാനങ്ങളും ചൊവ്വാഴ്ച മോക് ഡ്രിൽ നടത്തണം. കിടക്കകൾ,

കോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

കോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാമ്പിളില്‍ നടത്തിയ ജനിതകപരിശോധനയുടെ ഫലം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14കാരന് രോഗമുക്തി; ലോകത്ത് ഇതുവരെ സുഖപ്പെട്ടത് 11 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍