ദു​ബൈ: പു​ക​യി​ല സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണ്​ ഇ-​സി​ഗ​ര​റ്റെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ-​സി​ഗ​ര​റ്റ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന​തി​ന്​ ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വു​മി​ല്ല.

ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യ മേ​യ്​ 31ന്​ ​പു​റ​ത്തി​റ​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ലാ​ണ്​ പു​ക​വ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ച​ത്. ഹൃ​ദ്രോ​ഗം, അ​ർ​ബു​ദം, പ്ര​മേ​ഹം, ​മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പു​ക​വ​ലി കാ​ര​ണ​മാ​കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. നി​ക്കോ​ട്ടി​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ സി​ഗ​ര​റ്റു​ക​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ക​മ്പ​നി​ക​ൾ പ​ര​സ്യം ന​ൽ​കാ​റു​ണ്ട്.

ഇ​ത്​ യ​ഥാ​ർ​ഥ​ത്തി​ൽ ശ​രി​യ​ല്ലെ​ന്ന്​ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ക്കോ​ട്ടി​ൻ അ​ട​ങ്ങി​യ ഇ-​സി​ഗ​ര​റ്റ്​ വ​ലി​യ രീ​തി​യി​ൽ അ​ഡി​ക്ഷ​ൻ ഉ​ണ്ടാ​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്ന​തു​മാ​ണ്.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​ക്കു​ക​യെ​ന്ന ആ​ശ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ-​സി​ഗ​ര​റ്റ്​ ക​മ്പ​നി​ക​ൾ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ മു​ക്തി നേ​ടു​ന്ന​തി​ന്​ ഇ-​സി​ഗ​ര​റ്റ്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഇ-​സി​ഗ​ര​റ്റ്​ പു​ക​വ​ലി​യി​ൽ​നി​ന്ന്​ മു​ക്​​തി നേ​ടാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ ശാ​സ്ത്രീ​യ​മാ​യ ഒ​രു പ​ഠ​ന​വും തെ​ളി​യി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ഇ-​സി​ഗ​ര​റ്റ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന​താ​ണ്​ തെ​ളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ

വാട്​സ്​ ആപ്പ്​ വഴി രോഗം നേരത്തെ കണ്ടെത്താം; ചികിത്സിക്കാം

വാട്​സ്​ ആപ്പ്​ വഴി രോഗം നേരത്തെ കണ്ടെത്താം; ചികിത്സിക്കാം

സ്വന്തം മൊബൈൽ ഫോണെടുത്ത്​ ഏതാനും മിനിറ്റ്​ ചിലവഴിച്ചാൽ തന്‍റെ ആരോഗ്യനിലയെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും അറിയാൻ കഴിയുന്ന സംവിധാനം ജനകീയമാകുന്നു. 25 വർഷത്തോളമായി കോഴിക്കോട്​ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്​ഠിക്കുന്ന ഡോ. കെ. ഉമ്മർ രൂപകൽപന ചെയ്ത ‘ആപ്പ്​’ വഴിയാണ്​ ജീവിതശൈലി

സാ​ക്ര​ൽ എ​ജെ​നെ​സി​സ്; മ​ടി വേ​ണ്ട, ചി​കി​ത്സ നി​ർ​ബ​ന്ധം

സാ​ക്ര​ൽ എ​ജെ​നെ​സി​സ്; മ​ടി വേ​ണ്ട, ചി​കി​ത്സ നി​ർ​ബ​ന്ധം

അ​റി​യാ​തെ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ക്കു​ന്ന​തി​നാ​ൽ നി​ത്യ​ജീ​വി​ത​ത്തി​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന 14 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യു​ടെ വാ​ർ​ത്ത ഈ​യി​ടെ ആ​രോ​ഗ്യ​രം​ഗ​ത്ത് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. സ്‌​കൂ​ൾ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം തി​രി​ച്ച​റി​ഞ്ഞ​ത്. മ​ല​മൂ​ത്ര വി​സ​ർ​ജ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തി​നാ​ൽ ദി​വ​സ​വും 6 ഡ​യ​പ്പ​റു​ക​ളാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.